Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിഎസിന്റെ തട്ടകത്തില്‍ സുധാകരന്റെ അട്ടിമറി

സുധാകരന്‍ പാര്‍ട്ടി വിട്ടത് ആലപ്പുഴ ജില്ലയില്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയാവും. സിപിഎമ്മിന്റെ അണിയറ രഹസ്യങ്ങള്‍ പലതും വിളിച്ചുപറയാന്‍ സുധാകരന്‍ നിര്‍ബന്ധിതനാവും. ഈ ഭയം ഇപ്പോള്‍ത്തന്നെ സിപിഎം നേതൃത്വത്തിനുണ്ട്. വ്യക്തിപരമായി സുധാകരനോളം ജനസമ്മതിയുള്ള നേതാക്കള്‍ സിപിഎമ്മിലില്ല. പല നേതാക്കളുടെയും ജിഹാദി ബന്ധവും മയക്കുമരുന്ന് കടത്തുമൊക്കെ വാര്‍ത്തയായിട്ടുള്ളതുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2026, 12:27 pm IST
in Editorial, Vicharam

സിപിഎമ്മില്‍ നിരന്തരം കലാപക്കൊടി ഉയര്‍ത്തിയ മുന്‍ എംഎല്‍എയും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍ ഒടുവില്‍ പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ച് പുറത്തുവന്നിരിക്കുന്നു. മൂന്നാഴ്ച മുന്‍പ് പാര്‍ട്ടി അംഗത്വം പുതുക്കാന്‍ തയ്യാറാവാതിരുന്നതോടെ സുധാകരന്‍ പാര്‍ട്ടിക്കു പുറത്തേക്കാണെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ടും അല്ലാതെയും അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല എന്നതിനു തെളിവാണ് സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സുധാകരന്റെ പുറത്തുപോകല്‍. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനം സിപിഎം നേതൃത്വം ഒട്ടും പ്രതീക്ഷിച്ചതല്ല.

അറുപത് വര്‍ഷത്തെ പാര്‍ട്ടി ബന്ധമുള്ളയാളാണ് ജി.സുധാകരന്‍. നാല് തവണ എംഎല്‍എയും ഒരു തവണ മന്ത്രിയുമായി. ഒന്നാം പിണറായി സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന സുധാകരന്‍ വ്യക്തിപരമായ അഴിമതിയാ രോപണങ്ങളൊന്നും ഉയരാതെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുധാകരന് സീറ്റ് നല്‍കാന്‍ സിപിഎം തയ്യാറായില്ല. സുധാകരന്റെ ശത്രുവും, ജിഹാദി ശക്തികളുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയരുകയും ചെയ്ത എച്ച്. സലാമിനാണ് സുധാകരന്‍ സ്വന്തം മണ്ഡലമായി കരുതുന്ന അമ്പലപ്പുഴയില്‍ സിപിഎം സീറ്റ് നല്‍കിയത്. ഇത് സുധാകരന് വലിയ തിരിച്ചടിയും അപമാനവുമായി. ഇതിനുശേഷം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ സുധാകരനെതിരെ സിപിഎം പലതും ചെയ്തുകൊണ്ടിരുന്നു. ഇരു നേതാക്കളും നിരന്തരം കൊമ്പുകോര്‍ത്തു. അപ്പോഴെല്ലാം പാര്‍ട്ടി നിന്നത് വലിയ പാരമ്പര്യമുള്ള സുധാകരനൊപ്പമല്ല, സജി ചെറിയാനൊപ്പമാണ്. സിപിഎം പിടിച്ചടക്കിയിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ സജി ചെറിയാന്റെ ഗ്രൂപ്പിനായിരുന്നു.

പ്രായപരിധി വച്ച് പല നേതാക്കളെയും മത്സര രംഗത്തുനിന്ന് ഒഴിവാക്കുമ്പോള്‍ ചിലര്‍ക്ക് അത് ബാധകമാക്കാത്തതിനെ സുധാകരന്‍ ആവര്‍ത്തിച്ച് ചോദ്യം ചെയ്തിരുന്നു. അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും, തനിക്ക് സീറ്റ് നല്‍കണമെന്നും സുധാകരന്‍ പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ ഇത് ചെവിക്കൊള്ളാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. സുധാകരന്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള സാധ്യത പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പരിഹസിച്ചു തള്ളിയതോടെ ഇനി സിപിഎമ്മില്‍ നില്‍ക്കാനാവില്ലെന്ന് സുധാകരന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അനന്തരഫലമാണ് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പ്രഖ്യാപനം. ഇതിന്റെ രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് കാത്തിരുന്നു കാണേണ്ടിവരും. ഒരു പാര്‍ട്ടിയുടെയും മുന്നണിയുടെയും ഭാഗമാകാനില്ലെന്നു സുധാകരന്‍ ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും ചിത്രം വ്യക്തമാകുമ്പോള്‍ ഇതായിരിക്കണമെന്നില്ല സ്ഥിതി.

അതേസമയം പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്നു കൊണ്ടുള്ള സുധാകരന്റെ പ്രസ്താവനകളില്‍ വൈരുദ്ധ്യങ്ങളുണ്ട്. താന്‍ സിപിഎമ്മിന് എതിരല്ലെന്നും, പാര്‍ട്ടിക്കെതിരെ പ്രചാരണം നടത്തില്ലെന്നുമൊക്കെ പറയുന്നത് എന്തുകൊണ്ടാണെന്ന് അനുകൂലികള്‍ക്കു പോലും അറിയില്ല. സിപിഎമ്മിനെ നയിക്കുന്നത് ഒരുസംഘം ക്രിമിനലുകളാണെന്നും, ഇവരാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. ഇങ്ങനെയൊരു പാര്‍ട്ടിയെ എതിര്‍ക്കില്ലെന്ന് ഇപ്പോള്‍ പറയുമ്പോള്‍ പിന്നെന്തിനാണ് പാര്‍ട്ടിക്ക് പുറത്തുവന്നതെന്ന ചോദ്യത്തിന് മറുപടി പറയേണ്ടിവരും. ആടിക്കളിക്കുന്ന സമീപനവുമായി അധികകാലം മുന്നോട്ടു പോകാന്‍ കഴിയില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും സുധാകരന്‍ പാര്‍ട്ടി വിട്ടത് ആലപ്പുഴ ജില്ലയില്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയാവും. സിപിഎമ്മിന്റെ അണിയറ രഹസ്യങ്ങള്‍ പലതും വിളിച്ചുപറയാന്‍ സുധാകരന്‍ നിര്‍ബന്ധിതനാവും. ഈ ഭയം ഇപ്പോള്‍ത്തന്നെ സിപിഎം നേതൃത്വത്തിനുണ്ട്. വ്യക്തിപരമായി സുധാകരനോളം ജനസമ്മതിയുള്ള നേതാക്കള്‍ സിപിഎമ്മിലില്ല. പല നേതാക്കളുടെയും ജിഹാദി ബന്ധവും മയക്കുമരുന്ന് കടത്തുമൊക്കെ വാര്‍ത്തയായിട്ടുള്ളതുമാണ്. ഇവര്‍ സുധാകരനെ നേരിടാന്‍ ഇറങ്ങും. പാര്‍ട്ടി വിട്ടതായി പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം തന്നെ അദ്ദേഹത്തെ വര്‍ഗവഞ്ചകനും കുലംകുത്തിയുമായി പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ സിപിഎമ്മുകാര്‍ ബാനര്‍ കെട്ടിയത് ഒരു തുടക്കമാണ്. ഈ ശത്രു സംഹാര പരിപാടി കൂടുതല്‍ ശക്തിയോടെ തുടരും. വിഎസിന്റെ തട്ടകത്തില്‍ ഒരു രാഷ്‌ട്രീയ അട്ടിമറി തന്നെയാണ് സുധാകരന്‍ നടത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മാത്രമല്ല മറ്റു മണ്ഡലങ്ങളിലും സുധാകരന്റെ രാജി സിപിഎമ്മിനെ പ്രതിരോധത്തിലാക്കും.

Tags: cpmV.S AchuthanandanG Sudhakran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

Kerala

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

Thiruvananthapuram

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

Kerala

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.