Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 08:37 am IST
inKerala
അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉദ്ഘാടനത്തട്ടിപ്പുമായി സംസ്ഥാനസര്‍ക്കാര്‍. അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു. കായികഭവന് വേണ്ടി വാന്റോസ് ജംഗ്ഷനിലെ 30 സെന്റ് ഭൂമിയില്‍ ഏട്ടരക്കോടി രൂപ മുടക്കി 46,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഏഴ് നില സമുച്ചയം നിര്‍മിക്കാനാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (യുഎല്‍സിസിഎസ്) കരാര്‍ നല്‍കിയത്. ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് യുഎല്‍സിസിഎസിന് കരാര്‍ നല്‍കിയത്.

ഏഴ് നിലകളില്‍ മൂന്ന് നിലകളുടെ മാത്രമാണ് സ്ട്രക്ചര്‍ പോലും പൂര്‍ത്തിയായത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ല. ശുചിമുറികളോ വയറിങ് ജോലികളോ പൂര്‍ത്തിയായിട്ടില്ല. താഴത്തെ നിലയിലെയും ഒന്നാം നിലയിലെയും ബീമുകളും ചുമരുകളും സിമന്റ് തേച്ച് വെള്ളയിടിച്ചിട്ടുണ്ട്. രണ്ടാം നിലയില്‍ ഒരുപണിയും ചെയ്തിട്ടില്ല. അവിടെ പണിസാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. തറയൊന്നും ചെയ്തിട്ടില്ല. പടിക്കെട്ടുകളില്‍ മാത്രമാണ് ടൈല്‍സ് ഒട്ടിച്ചിരിക്കുന്നത്. എന്നാല്‍ പടിക്കെട്ടുകള്‍ക്ക് കൈവരി പോലും സ്ഥാപിച്ചിട്ടില്ല. കെട്ടിടത്തിന്റെ മുന്‍വശത്തും തറയോട് പാകിയിട്ടില്ല. രണ്ടാം നിലയിലേക്ക് ആരും പ്രവേശിക്കാതിരിക്കാന്‍ കാറ്റാടിക്കഴകള്‍ ഉപയോഗിച്ച് ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്. പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിന്റെ മുന്‍ഭാഗം കണ്ണാടി പിടിപ്പിച്ച് മോടി വരുത്തിയിട്ടുണ്ട്. എന്നാല്‍ വശങ്ങളിലും പിന്‍ഭാഗത്തും സിമന്റ് പോലും പൂശാതെയിട്ടിരിക്കുകയാണ്. ഉദ്ഘാടന തലേന്ന് രാത്രിയിലാണ് കായിക ഭവന്‍ എന്ന ബോര്‍ഡ് പോലും സ്ഥാപിച്ചത്.

ഉദ്ഘാടന ചടങ്ങില്‍ മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞത് കായിക ഭവന്റെ മൂന്നു നില കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചെന്നാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് കായികഭവന്റെ ഉദ്ഘാടനം നടത്തിയതിനെതിരെ വലിയ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. കായിക കേരളത്തിന്റെ അതേ അവസ്ഥയാണ് കായികഭവനുമെന്നാണ് കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍ പ്രതികരിച്ചത്. കായികതാരങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ സൗകര്യം നല്‍കാത്തതിനെ അസോസിയേഷന്‍ വിമര്‍ശിച്ചതിനാലാണ് കായികഭവനില്‍ തങ്ങള്‍ക്ക് സ്ഥലം അനുവദിക്കാത്തതെന്നും സുനില്‍കുമാര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സിലും സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റും ഉള്‍പ്പെടെ, കേരള കായിക രംഗത്തെ സംയോജിത ഭരണകേന്ദ്രം ഒരുക്കുന്നതിനാണ് കായികഭവന്‍ നിര്‍മിക്കുന്നത്.

Tags: Kerala GovernmentUralunkal Labour Contract Societyകായികഭവന്‍നിയമസഭാ തെരഞ്ഞെടുപ്പ് 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.