Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടകംപള്ളിയുടെ പങ്ക് വ്യക്തമാക്കി പോറ്റിയുടെ മൊഴി; സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനും നേരിട്ട് പങ്ക്

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Mar 13, 2026, 08:32 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പങ്ക് വ്യക്തമാക്കി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്ത്. അന്യസംസ്ഥാന സ്‌പോണ്‍സര്‍മാരെ 2017-19 കാലത്തെ ദേവസ്വം ബോര്‍ഡിന് പരിചയപ്പെടുത്തിയത് മന്ത്രി കടകംപള്ളിയായിരുന്നു എന്നാണ് പോറ്റി എസ്‌ഐടിയോട് വെളിപ്പെടുത്തിയത്. കടകംപള്ളിയുമായി തങ്ങള്‍ക്ക് പരിചയമുണ്ടെന്നും പോറ്റി വഴിയാണ് പരിചയപ്പെട്ടതെന്നും രമേശ് റാവുവും ഗോവര്‍ദ്ധനും എസ്‌ഐടിയോടു വ്യക്തമാക്കിയിട്ടുണ്ട്. ഭക്തര്‍ എന്ന നിലയില്‍ ശബരിമല വികസന കാര്യങ്ങളില്‍ സ്‌പോണ്‍സര്‍മാരായ രമേശ് റാവു അടക്കമുള്ള അന്യ സംസ്ഥാന ഭക്തര്‍ക്ക് അവസരം നല്‍കാന്‍ താന്‍ ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കിയിരുന്നതായി കടകംപള്ളിയും എസ്‌ഐടിയോട് സമ്മതിച്ചെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു കുരുക്കാകുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. സ്വര്‍ണക്കൊള്ളയുടെ പൂര്‍ണ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനും ഉദ്യോഗസ്ഥര്‍ക്കും മേല്‍ചാരാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാരിനേറ്റ കടുത്ത തിരിച്ചടിയാണിത്.

എങ്ങനെയാണ് ഇതരസംസ്ഥാന സ്‌പോണ്‍സര്‍മാര്‍ ശബരിമലയില്‍ ആധിപത്യം ഉറപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്പ് എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നിട്ടും കടകംപള്ളിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.

സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദത്തിലാണ് ശ്രീകോവില്‍ പാളികള്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിവശം ചെന്നൈയ്‌ക്ക് കൊടുത്തു വിട്ടതെന്ന് പ്രധാന പ്രതികളില്‍ ഒരാളായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ മാസങ്ങള്‍ക്ക് മുമ്പേ വ്യക്തമാക്കിയിരുന്നു. പാളികളില്‍ സ്വര്‍ണം പൂശാന്‍ തന്നെ സ്‌പോണ്‍സറാക്കണമെന്നു കാട്ടി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നതായും പത്മകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം ശരിവയ്‌ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ ഒന്നും സംഭവിക്കില്ലെന്ന ഉറപ്പ് കടകംപള്ളിയില്‍ നിന്നു പോറ്റിക്ക് ലഭിച്ചിരുന്നു. ഹൈക്കോടതി മേല്‍നോട്ടത്തില്‍ എസ്‌ഐടി അന്വേഷണം തുടങ്ങിയപ്പോഴും കടകംപളളി രക്ഷകനായി എത്തുമെന്ന് പോറ്റി പ്രതീക്ഷിച്ചു. എന്നാല്‍ അറസ്റ്റും ജയില്‍ വാസസവും നീണ്ടതോടെ താന്‍ പെട്ടു എന്ന യാഥാര്‍ത്ഥ്യം പോറ്റി തിരിച്ചറിഞ്ഞു. തന്നെ മാത്രം പ്രതിയാക്കി കടകംപള്ളി തടിയൂരിയതോടെയാണ് നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പോറ്റി തയാറായത്. ഭൂമി തട്ടിപ്പ് കേസില്‍ തന്നെ പെടുത്താന്‍ കടകംപള്ളി ഗൂഢാലോചന നടത്തി എന്ന് പോറ്റി കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയതും ഇതിന്റെ ഭാഗമായാണ്.

Tags: kadakampally surendranUnnikrishnan Pottyശബരിമല സ്വര്‍ണക്കൊള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന കടകംപള്ളി സുരേന്ദ്രന്‍ (വലത്ത്)
Kerala

ഒരു ഭാഗത്ത് ഓപ്പറേഷന്‍ തൂഫാന്‍, മറുഭാഗത്ത് ശബരിമല സ്വര്‍ണ്ണക്കേസിലെ പ്രതിയുമായി കൂടിക്കാഴ്ച : രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.