Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നടുക്കടലില്‍ പെട്ട ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഭയം വേണ്ട, കരയില്‍ വരാതെ പ്രവര്‍ത്തിക്കാന്‍ വേണ്ടതെല്ലാം അടങ്ങിയ ‘പോഡ്’ വിമാനമെത്തിയ്‌ക്കും

കരയില്‍ നിന്നും 2000 കിലോമീറ്റര്‍ വരെ അകലെ നടുക്കലില്‍ എല്ലാ ആശയുമറ്റ് മരണവുമായി മുഖാമുഖം കഴിയേണ്ടിവരുന്ന സാഹചര്യത്തിലും ഇന്ത്യയുടെ നാവികക്കപ്പലുകള്‍ക്ക് ഇനി ആശങ്ക വേണ്ട.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2026, 09:35 pm IST
inIndia, Defence
ആകാശത്ത് നിന്നും കടലിലേക്ക് വിമാനത്തില്‍ നിന്നും ഇട്ടുകൊടുക്കാവുന്ന ചെറിയ കണ്ടെയ്നറായ എഡിസി-150 (ഇടത്ത്) വിമാനത്തില്‍ നിന്നും എഡിസി150 കടലിലേക്ക് ഇട്ടുകൊടുക്കുന്നു (നടുവില്‍) കടലിലേക്ക് വീഴുന്ന എഡിസി 150 (വലത്ത്)

ആകാശത്ത് നിന്നും കടലിലേക്ക് വിമാനത്തില്‍ നിന്നും ഇട്ടുകൊടുക്കാവുന്ന ചെറിയ കണ്ടെയ്നറായ എഡിസി-150 (ഇടത്ത്) വിമാനത്തില്‍ നിന്നും എഡിസി150 കടലിലേക്ക് ഇട്ടുകൊടുക്കുന്നു (നടുവില്‍) കടലിലേക്ക് വീഴുന്ന എഡിസി 150 (വലത്ത്)

പനജി: കരയില്‍ നിന്നും 2000 കിലോമീറ്റര്‍ വരെ അകലെ നടുക്കലില്‍ എല്ലാ ആശയുമറ്റ് മരണവുമായി മുഖാമുഖം കഴിയേണ്ടിവരുന്ന സാഹചര്യത്തിലും ഇന്ത്യയുടെ നാവികക്കപ്പലുകള്‍ക്ക് ഇനി ആശങ്ക വേണ്ട. അത്തരം കപ്പലുകള്‍ക്ക് കരയിലേക്ക് വരാതെ ദിവസങ്ങളോളം കടലില്‍ തന്നെ കഴിഞ്ഞുകൂടാന്‍ വേണ്ട എല്ലാ സാമഗ്രികളും അടങ്ങിയ ‘പോഡ്’ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ചു. അടിയന്തരമരുന്നുകളും സ്പെയര്‍പാര്‍ട്സുകളും മറ്റും നിറച്ച ഈ പോഡ് ഒരു വിമാനത്തില്‍ നിന്നും നടുക്കടലിലെ കപ്പലിലേക്ക് എറിഞ്ഞുകൊടുക്കുന്ന പരീക്ഷണവും വിജയകരമായി. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി പൂര്‍ണ്ണമായും തദ്ദേശീയമായാണ് ഡിആര്‍ഡിഒ ഈ പോഡ് വികസിപ്പിച്ചത്.

2000 കിലോമീറ്റര്‍ അകലെ കിടക്കുന്ന ഇന്ത്യന്‍ നാവികക്കപ്പലിലേക്ക് ഈ പോഡ് (ഒരു ചെറിയ കണ്ടെയ്നര്‍) ചരക്ക് വിമാനമായ പി8ഐ യില്‍ നിന്നും എറിഞ്ഞുകൊടുക്കുന്ന പരീക്ഷണം കഴിഞ്ഞ ദിവസം ഗോവക്കടലിലാണ് ഇന്ത്യന്‍ നാവികസേന പരീക്ഷിച്ചുനോക്കിയത്. പല ഉയരങ്ങളില്‍ നിന്നും ദൂരങ്ങളില്‍ നിന്നും നടുക്കടലില്‍ കിടക്കുന്ന കപ്പലിലേക്ക് പി8ഐ എന്ന ചരക്ക് വിമാനത്തില്‍ നിന്നും പോഡുകള്‍ എറിഞ്ഞുകൊടുത്തപ്പോള്‍ അവ കൃത്യമായി കപ്പലിനുള്ളില്‍ തന്നെ ചെന്ന് പതിച്ചു, നിമിഷങ്ങള്‍ക്കകം ഈ കണ്ടെയ്നര്‍ തുറന്ന് അതിനുള്ളില്‍ അത്യാവശ്യം വേണ്ട സ്പെയര്‍പാര്‍‍ട്സുകളും മെഡിക്കല്‍ സഹായവും വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തസാധനങ്ങളും നാവികക്കപ്പലിലെ ജീവനക്കാര്‍ പുറത്തെടുക്കുകയും ചെയ്തു. ഈ സാധനസാമഗ്രികള്‍ ഉപയോഗിച്ച് ദിവസങ്ങളോളം തുടര്‍ന്നും കടലില്‍ കഴിയാന്‍ നാവികക്കപ്പലുകള്‍ക്ക് സാധിക്കും. കപ്പലിലെ ജീവനക്കാര്‍ക്ക് അടിയന്തരമായി ലോജിസ്റ്റിക് പിന്തുണ നല്‍കുക എന്ന ലക്ഷ്യം വെച്ചാണ് ഡിആര്‍ഡിഒ പോഡ് വികസിപ്പിച്ചത്.

ഏകദേശം 150 കിലോഗ്രം വരെ ഭാരം വഹിക്കാവുന്ന ഈ പോഡിന് എഡിസി-150 എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിനകത്ത് 150 കിലോഗ്രാം വരെ സാധനങ്ങള്‍ നിറയ്‌ക്കാം. അത്യാവശ്യമുള്ള യന്ത്രഭാഗങ്ങള്‍, സ്പെയറുകള്‍, മെഡിക്കല്‍ എമര്‍ജന്‍സി, സ്പെഷ്യലൈസ്ഡ് ഉപകരണങ്ങള്‍ എന്നിവ ഇതില്‍ നിറയ്‌ക്കാം. മുന്‍പുണ്ടായിരുന്നതിനേക്കാള്‍ പുതിയ പോഡിന്റെ കപ്പാസിറ്റി വര്‍ധിപ്പിക്കാന്‍ ഡിആര്‍ഡിഒയ്‌ക്ക് സാധിച്ചു. അതിനാല്‍ വലിയ യന്ത്രങ്ങള്‍ വരെ ഇതില്‍ എത്തിക്കാം. അതുവഴി കപ്പലിന്റെ അത്യാവശ്യം കേടുപാടുകള്‍ തീര്‍ക്കാന്‍ സാധിക്കുമെന്നര്‍ത്ഥം. വിമാനത്തില്‍ നിന്നും എറിഞ്ഞു കൊടുക്കുന്ന ഈ പോഡ് കിട്ടിയ ഉടന്‍ കപ്പലിലെ ജീവനക്കാര്‍ക്ക് ഈ കണ്ടെയ്നര്‍ അഴിച്ച് സാധനങ്ങളെല്ലാം പുറത്തെടുക്കാനാവും. ഇതോടെ ദിവസങ്ങളോളം ആ കപ്പലിന് നടുക്കടലില്‍ തന്നെ തുടരാനാകും.

അടിയന്തിര യുദ്ധസാഹചര്യത്തില്‍ ഇത്തരമൊരു സംവിധാനം അത്യാവശ്യമായിരുന്നു. അതാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്തത്.

Tags: Indian NavyDRDOLatest newsADC150Air droppable ContainerNavy Ship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.