Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതീകരിച്ച നിലമ്പൂര്‍പാത റെയിൽ മേഖലയിലെ വികസനത്തിലെ നാഴികക്കല്ല്; ഷൊർണൂരിൽ വിപുലമായ നവീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 02:10 pm IST
in Kerala, Palakkad

പാലക്കാട്: അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ഷൊര്‍ണൂര്‍ റെയില്‍വെ ജങ്ഷന്റെയും, വൈദ്യുതീകരിച്ച ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. നിത്യേന കാല്‍ലക്ഷത്തോളം യാത്രക്കാരെത്തുന്ന ഷൊര്‍ണൂര്‍ ജങ്ഷനില്‍ വിപുലമായ നവീകരണമാണ് ആദ്യഘട്ടത്തില്‍ നടന്നത്.

നിലമ്പൂര്‍ റൂട്ട് കൂടി വൈദ്യുതീകരിച്ചതോടെ പാലക്കാട് ഡിവിഷന്‍ പരിധിയില്‍ റെയില്‍പാത വൈദ്യുതീകരണം പൂര്‍ണമായി. റെയില്‍വെയില്‍ ഈ മേഖലയിലെ വികസനത്തിലെ ഒരു നാഴികക്കല്ലാണിത്. ഊര്‍ജ്ജ ക്ഷമത, പരിസ്ഥിതി സുസ്ഥിരം, ചെലവ് കുറഞ്ഞതുമായ പ്രവര്‍ത്തനങ്ങളിലേക്കുള്ള ഒരു പ്രധാന ചുവടുവയ്‌പ്പാണിത്. മെമു സര്‍വീസിനുള്ള സൗകര്യവും ഇതിലൂടെ സാധ്യമാവും. 37.10 കോടി ചെലവിലാണ് ഷൊര്‍ണൂരില്‍ ആദ്യഘട്ട നവീകരണ പ്രവര്‍ത്തനം നടന്നത്.

പാലക്കാട്, കോഴിക്കോട്,നിലമ്പൂര്‍,എറണാകുളം എന്നിവിടങ്ങളിലേക്കുള്ള പ്രധാന ജങ്ഷനാണ് ഷൊര്‍ണൂര്‍. സ്റ്റേഷനിലേക്കെത്തുന്ന യാത്രക്കാരെ സ്വീകരിക്കുവാന്‍ അതിമനോഹരമായ ഉദ്യാനവും ഒരുക്കിയിട്ടുണ്ട. 9000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ രണ്ടായിരത്തിലേറെ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ്, വീല്‍ചെയറില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പ്ലാറ്റ്ഫോമില്‍ പ്രത്യേക ട്രാക്ക്, ലിഫ്റ്റ് സൗകര്യം, പ്രത്യേക ശൗചാലയങ്ങള്‍, ബാറ്ററി കാര്‍, 2,4,5 പ്ലാറ്റ് ഫോമുകളില്‍ 25 കോച്ചുകള്‍ വരെയുള്ള ട്രെയിനുകള്‍ക്ക് നില്‍ക്കുവാനുള്ള സൗകര്യം, എല്ലാ പ്ലാറ്റ്ഫോമുകളിലും ശുദ്ധീകരിച്ച തണുത്ത കുടിവെള്ളം, എന്നിവ ഒരുക്കിയിട്ടുണ്ട്.

യാത്രക്കാര്‍ക്ക് ശീതീകരിച്ച മുറി, സോഫ,ടിവി, വൈഫൈ തുടങ്ങിയ സൗകര്യങ്ങള്‍, അഞ്ച് ഡോര്‍മെറ്ററികളും മൂന്ന് മുറികളും, ഓപ്പണ്‍ ജിം, മസാജ് സെന്റര്‍, ക്ലോക്ക് റൂം, യാത്രക്കാര്‍ക്ക് ട്രെയിന്‍ വിവരങ്ങളറിയാന്‍ ഡിജിറ്റല്‍ ബോര്‍ഡുകള്‍, എട്ട് ടിക്കറ്റ് കൗണ്ടറുകള്‍, രണ്ട് എടിവിഎം യന്ത്രങ്ങള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ഒരുക്കിയിട്ടുള്ളത്. രണ്ടാംഘട്ട നവീകരണത്തില്‍ ഏഴാംപ്ലാറ്റ്ഫോമിന് സമീപം പുതിയ പ്രവേശന കവാടം കൂടി വരും. കൂടാതെ ഷോപ്പിങ് കോംപ്ലക്സ്, സുരക്ഷാസംവിധാനത്തിന് പ്രത്യേക കെട്ടിടം എന്നിവ വിഭാവനം ചെയ്തിട്ടുണ്ട്. മാത്രമല്ല, ഒന്നാം പ്ലാറ്റ്ഫോമിന്റെ നീളവും കൂട്ടും.

കൂടാതെ ഏഴ് പ്ലാറ്റ്ഫോമുകളും പൂര്‍ണമായും മേല്‍ക്കൂരയിലാകും. മൂന്ന് മേല്‍പ്പാലങ്ങളും രണ്ടാംഘട്ടത്തില്‍ നിര്‍മിക്കും. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഷൊര്‍ണൂര്‍ റെയില്‍വെ ജങ്ഷന്‍ കെട്ടിലും മട്ടിലും വള്ളുവനാടന്‍ ശൈലിയെ ഓര്‍മ്മിപ്പിക്കും വിധമാണ് നവീകരിച്ചിട്ടുള്ളത്.

Tags: shornurAmruth bharathRailwayElectrification
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

India

ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വന്ദേഭാരത് ഓടും; പത്തിലൊന്ന് വില;മോദി എന്ന ചായക്കാരന്റെ സ്വപ്നം ലോകം കീഴടക്കും

India

യുവാക്കൾ കന്നുകാലികളെ പോലെ യാത്ര ചെയ്യേണ്ടി വന്നു ; പഴയ വീഡിയോ കാട്ടി റെയിൽവേയെ അപമാനിക്കാൻ കോൺഗ്രസിന്റെ ശ്രമം ; പൊളിച്ചടുക്കി അധികൃതർ

India

പിന്നിൽ സാമൂഹ്യ വിരുദ്ധർ; തീവണ്ടി തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ

India

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

പുതിയ വാര്‍ത്തകള്‍

ദുബായിൽ മിനിബസ് അപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു , ഒമ്പത് പേർക്ക് പരിക്ക് : അപകടത്തിൽപ്പെട്ട പ്രവാസികൾക്ക് കൈത്താങ്ങായി ഇന്ത്യൻ കോൺസുലേറ്റ്

പാറ്റപ്പാര്‍ട്ടിയേയും ജനങ്ങള്‍ തുരത്തും

സുരക്ഷിത മാതൃത്വത്തിലേക്കുള്ള ഭാരതത്തിന്റെ പ്രയാണം

രാജ്യത്തിന്റെ ഭാവി തെരുവുകളിലല്ല, ജനാധിപത്യത്തില്‍

കൂടുതല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍സ്റ്റാഫുകളിലും ബന്ധുക്കളെന്ന് ആരോപണം

വിശുദ്ധ റമദാൻ മാസത്തിലാണ് പാകിസ്ഥാൻ അഫ്ഗാൻ ജനതയെ കൊന്നൊടുക്കിയത്, സൈനിക നടപടിയായി ചിത്രീകരിച്ചാലും ഇവർ കുറ്റവാളികൾ; പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

ഫിഫ ലോകകപ്പ് 2026: റോണോയും പിള്ളേരും പിന്നെ ഗ്രൂപ്പ് കെയും

ഫിഫ ലോകകപ്പ് 2026: മെസിയും 25 പേരുമുള്ള ഗ്രൂപ്പ് ജെ

കടയുടമകളെ ഭീഷണിപ്പെടുത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസ് : ടിഎംസി നേതാവ് സബ്യസാചി ദത്ത അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: രാജാക്കന്മാരുടെ ഒന്നാം റൗണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.