Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വാംഖഡെ സ്പെഷല്‍… ടി-20 ലോകകപ്പില്‍ ഭാരതം- ഇംഗ്ലണ്ട് സെമി ഇന്ന് രാത്രി ഏഴിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2026, 08:00 am IST
inCricket

മുംബൈ: ഭാരതത്തിന്റെ അഭിമാനം വാനോളമുയര്‍ത്താന്‍ ഒരിക്കല്‍ക്കൂടി സഞ്ജു സാംസണാകുമോ? രോഹിത് ശര്‍മയ്‌ക്കു ശേഷം ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഭാരതത്തെ നയിക്കാന്‍ സൂര്യകുമാര്‍ യാദവിനാകുമോ? തുടര്‍ച്ചയായ രണ്ടാം പതിപ്പിലും ഭാരതത്തിന് ഫൈനലിലെത്താനാകൂമോ? മുംബൈയിലെ വിഖ്യാതമായ വാംഖഡെ സ്റ്റേഡിയത്തില്‍ ടി-20 ലോകകപ്പ് രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ ഭാരതം നേരിടുമ്പോള്‍ ക്രിക്കറ്റ് ലോകം ചോദിക്കുന്ന ചോദ്യങ്ങളാണിവ. അതെ, ടി-20 ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് ഭാരതവും ഇംഗ്ലണ്ടും ഇന്ന് മുഖാമുഖം. രാത്രി ഏഴിന് മത്സരം ആരംഭിക്കും. ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരും എന്ന നിലയില്‍ ഭാരതം ഫേവറിറ്റുകളായിരുന്നു. ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഈ വമ്പ് നിലനിര്‍ത്താന്‍ ടീമിന് സാധിച്ചു. രണ്ടാം റൗണ്ട് അഥവാ സൂപ്പര്‍ 8 ലേക്ക് കടന്നപ്പോള്‍ ടീമിന്റെ അപാകതകള്‍ നിഴലിച്ചെങ്കിലും ക്വാര്‍ട്ടറിനു തുല്യമായ പോരാട്ടത്തില്‍ വിന്‍ഡീസിനെതിരേ ഭാരതം സഞ്ജുവിന്റെ ബാറ്റില്‍ ഉയിര്‍ത്തെഴുന്നേറ്റു.

പോരായ്‌മ സ്ഥിരതയില്ലായ്‌മ

പ്രകടനത്തിലെ സ്ഥിരതയില്ലായ്‌മയാണ് തുടക്കം മുതല്‍ ഭാരതം നേരിട്ടുകൊണ്ടിരിക്കുന്നത്. ലോകകപ്പിന് തൊട്ട് മുമ്പ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലൂടെ അഭിഷേക് അസാമാന്യ ബാറ്റിങ് മികവ് പ്രകടിപ്പിച്ചു. ഇത് സഞ്ജു സാംസണിന്റെ സാധ്യതയ്്ക്ക് മങ്ങലേല്‍പ്പിച്ചു. ഇഷാന്‍ കിഷനും അത്യുഗ്രന്‍ പ്രകടനങ്ങള്‍ കാഴ്‌ച്ചവച്ച് വരികയായിരുന്നു. പക്ഷെ അതിനൊരു തുടര്‍ച്ച ഉണ്ടാക്കാനായില്ല. സഞ്ജു സാസംണ്‍ ഫോം വീണ്ടെടുത്തതാണ് ഭാരതത്തിന് ഇന്ന് സെമി ഫൈനലില്‍ കളിക്കാനുള്ള അവസരമൊരുക്കിയത്. സഞ്ജുവിന്റെ പ്രകടനമികവ് തുടര്‍ന്നും കാണാനായാല്‍ എന്ന് ഓരോ ഭാരതീയനും ചിന്തിക്കുന്നുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്‍ സൂര്യകുമാര്‍ യാദവ് പോലും ഒന്നോ രണ്ടോ മത്സരങ്ങളില്‍ മാത്രമാണ് മികവ് കാട്ടിയിട്ടുള്ളത്. ഒന്ന് മുതല്‍ ഏഴ് വരെ സ്‌പെഷലിസ്റ്റ് ബാറ്റര്‍മാര്‍ അണിനിരക്കുന്ന ഭാരതത്തെ ഇന്നത്തെ മത്സരത്തില്‍ കാത്തിരിക്കുന്നത് സമ്മിശ്ര ബൗളിങ് സമ്പത്തുള്ള ഇംഗ്ലണ്ട് ടീം ആണ്.

വെല്ലുവിളി ഇംഗ്ലണ്ടിന്റെ ബൗളിങ് ശക്തി
ജോഫ്ര ആര്‍ച്ചര്‍ നയിക്കുന്ന പേസ് നിരയാണ് ഇംഗ്ലണ്ടിന്റേത്. ലോകോത്തര നിരയെന്നതില്‍ സംശയമില്ല. ഓഫ് സ്പിന്‍ ബൗളിങ്ങുമായെത്തുന്ന വില്‍ ജാക്‌സ് അസാധ്യ ഫോമിലാണ്. പവര്‍ പ്ലേയില്‍ താരത്തെ നന്നായി പ്രയോജനപ്പെടുത്താന്‍ ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്കിന് സാധിച്ചുവരുന്നു. ഇടംകൈയ്യന്‍ സ്പിന്നര്‍ ലയാം ഡോവ്‌സണും ആദില്‍ റഷീദും ചേര്‍ന്ന് മദ്ധ്യ ഓവറുകളിലെ റണ്ണൊഴുക്കിന് കഠിഞ്ഞാണിടും.

ഭാരം മുഴുവന്‍ ബുംറയ്‌ക്ക് മേല്‍
ഭാരത ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാരം മുഴുവന്‍ ജസ്പ്രീത് ബുംറയ്‌ക്ക് മേല്‍ ആണ്. മിക്ക മത്സരങ്ങളിലും മികച്ച തുടക്കമിടാന്‍ ബുംറയ്‌ക്ക് സാധിക്കുന്നുണ്ട്. ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റായ താരത്തിന് പക്ഷെ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ കളിയില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇത് കണ്ടറിഞ്ഞ കാര്യമാണ്. അര്‍ഷ്ദീപും സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയും എല്ലാം മികച്ച താരങ്ങളാണ്. എന്നാല്‍ എതിരാളിക്കുമേല്‍ ഉണ്ടാക്കിവച്ച ആധിപത്യത്തെ മുതലാക്കാന്‍ സാധിക്കാതെ വരുന്നത് വലിയ തലവേദനയാണ്.

‘സ്വഭാവശുദ്ധിയില്ലാത്ത’ വാംഖഡെ
നിരവധി പ്രധാന മത്സരങ്ങള്‍ക്ക് വേദിയായ പിച്ചാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലേത്. ട്വന്റി20 ലോകകപ്പില്‍ നിരവധി മത്സരങ്ങള്‍ നടന്നു. പക്ഷെ ഈ പിച്ച് ഓരോ ദിവസവും ഏത് വിധത്തിലായിരിക്കുമെന്ന് വിലയിരുത്താനാകാത്ത സ്ഥിതിയാണുള്ളത്.

ഈ ലോകകപ്പില്‍ ഭാരതത്തിന്റെ ആദ്യ മത്സരം ഇവിടെയായിരുന്നു. താരതമ്യേന ദുര്‍ബലരായ അമേരിക്കയുമായി ഭാരതത്തിന് നേടാന്‍ സാധിച്ചത് 161 റണ്‍സാണ്. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തു. ദിവസങ്ങള്‍ക്കകം നേപ്പാള്‍ ഇംഗ്ലണ്ടിന് മുന്നില്‍ വച്ച വിജയലക്ഷ്യം 181 റണ്‍സ്. കരുത്തരായ ഇംഗ്ലണ്ട് വിജയിച്ചത് അവസാന ഓവറില്‍ അവസാന പന്തില്‍. പിന്നീട് 196 റണ്‍സെടുത്ത വിന്‍ഡീസ് ഇംഗ്ലണ്ടിനെ 30 റണ്‍സിന് തോല്‍പ്പിക്കുകയും ചെയ്തു. ഈ മത്സരങ്ങളില്‍ നിന്നെല്ലാം വ്യക്തമാകുന്നത് പിച്ച് ബോളിങ്ങിനെയോ ബാറ്റിങ്ങിനെയോ കൂടുതലായി പന്തുണയ്‌ക്കുന്നില്ലെന്നു തന്നെയാണ്.

ടീം
ഭാരതം: സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, റിങ്കു സിങ്

ഇംഗ്ലണ്ട്: ഹാരി ബ്രൂക്ക്(ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍, ടോം ബാന്റണ്‍, ജേക്കബ് ബെഥെല്‍, ജോസ് ബട്ട്‌ലര്‍(വിക്കറ്റ് കീപ്പര്‍), സാം കറന്‍, ലയാം ഡോവ്‌സണ്‍, ബെന്‍ ഡക്കറ്റ്, വില്‍ ജാക്‌സ്, ജാമീ ഓവര്‍ട്ടണ്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, ജോഷ് ടംഗ്, ലൂക്ക് വുഡ്.

Tags: semi finalICC Twenty20 World Cup 2026India vs England
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

ആഴ്‌സണല്‍ ടീം
Football

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

Cricket

വിവിയൻ റിച്ചാർഡ്സിനെ ഓർമ്മിപ്പിക്കുന്നു : സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ

Cricket

സഞ്ജുവിനു വേണ്ടി പ്രാര്‍ത്ഥിച്ച പെണ്‍കുരുന്ന് എവിടെ?

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.