Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സമ്പദ്വ്യവസ്ഥ പുതിയ കാഴ്ചപ്പാടിലൂടെ

സൗരഭ് ഗാര്‍ഗ്byസൗരഭ് ഗാര്‍ഗ്
Mar 1, 2026, 10:04 am IST
inArticle

ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വലിപ്പവും ആരോഗ്യവും അളക്കുന്നതിനുള്ള രീതിയാണു മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അഥവാ ജിഡിപി. രാജ്യത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പോലെയാണിത്; ആ രാജ്യം എത്രത്തോളം ചരക്കുകളും സേവനങ്ങളും ഉല്‍പ്പാദിപ്പിക്കുന്നു എന്ന് ഇതു നമ്മോടു പറയുന്നു. ജിഡിപി വര്‍ധിക്കുമ്പോള്‍, സാധാരണയായി വ്യവസായ സ്ഥാപനങ്ങള്‍ കൂടുതല്‍ ചരക്കുകളും സേവനങ്ങളും ഉല്‍പ്പാദിപ്പിക്കുന്നുവെന്നും കൂടുതല്‍ പേര്‍ക്കു തൊഴില്‍ ലഭിക്കുന്നുവെന്നും വരുമാനം ഉയരുന്നുവെന്നുമാണ് അര്‍ഥം. ആഗോളതലത്തിലും ജിഡിപിക്കു വലിയ പ്രാധാന്യമുണ്ട്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ അഞ്ചു സമ്പദ്വ്യവസ്ഥകളില്‍ ഒന്നാണ് ഭാരതം. 2030-ഓടെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഭാരതം മാറുമെന്നാണു കരുതപ്പെടുന്നത്.

സമ്പദ്വ്യവസ്ഥയെ അളക്കുന്നതിനുള്ള ഉപകരണം എന്ന നിലയില്‍, അതിന്റെ കൃത്യമായ സ്പന്ദനം തിരിച്ചറിയാന്‍ ജിഡിപിയില്‍ കൃത്യമായ ഇടവേളകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. മാറിക്കൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയ്‌ക്കൊപ്പം സഞ്ചരിക്കുന്നതിനായി, നിശ്ചിത കാലയളവില്‍ ജിഡിപിയുടെ അടിസ്ഥാന വര്‍ഷം പുതുക്കുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്. സമ്പദ്വ്യവസ്ഥയെ പുനര്‍നിര്‍മിക്കുമ്പോള്‍ പുതിയ വ്യവസായങ്ങള്‍ ഉദയം ചെയ്യുകയും, ഉപഭോഗ രീതികള്‍ മാറുകയും, പുതിയ വിവര സ്രോതസ്സുകള്‍ രൂപപ്പെടുകയും ചെയ്യും. ഇത്തരം പരിഷ്‌കരണങ്ങള്‍ ഔദ്യോഗിക ഡേറ്റയെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുത്താനും കണക്കുകള്‍ കൂടുതല്‍ കൃത്യവും ശക്തവുമാക്കാനും സഹായിക്കുന്നു.

അവസാനത്തെ അടിസ്ഥാന വര്‍ഷ പരിഷ്‌കരണത്തിനുശേഷം ലഭ്യമായ പുതിയ ഡേറ്റാ സ്രോതസ്സുകള്‍, ജിഡിപിയിലേക്കുള്ള വിവിധ മേഖലകളുടെയും പ്രദേശങ്ങളുടെയും സംഭാവനകള്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ നമ്മെ സഹായിച്ചിട്ടുണ്ട്. കൂടാതെ, അനൗദ്യോഗിക മേഖലയെക്കൂടി ഉള്‍ക്കൊള്ളുന്ന രജിസ്റ്റര്‍ ചെയ്യപ്പെടാത്ത മേഖലയുടെ മൂല്യവര്‍ധന കണക്കാക്കുന്നതിനു കൂടുതല്‍ മികച്ച രീതികള്‍ സ്വീകരിക്കാനും ഇതു സഹായകമായിട്ടുണ്ട്.

കഴിഞ്ഞ അടിസ്ഥാന വര്‍ഷ പരിഷ്‌കരണത്തിനുശേഷമുള്ള കാലയളവില്‍, കമ്പനികളുമായി ബന്ധപ്പെട്ട മാനേജ്മെന്റ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ പോലുള്ള പുതിയ ഡേറ്റാ സെറ്റുകള്‍ ലഭ്യമായിട്ടുണ്ട്. ഒരു സംരംഭം നടത്തുന്ന വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ എണ്ണം, എന്‍ഐസി 2008 പ്രകാരമുള്ള വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ വിവരണം, ഓരോ വര്‍ഷവും ഓരോ വ്യവസായത്തില്‍നിന്നുമുള്ള വിറ്റുവരവിന്റെ ശതമാനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവ നല്‍കുന്നു. അതുകൊണ്ട്, അടിസ്ഥാന വര്‍ഷം പുതുക്കുമ്പോള്‍, വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംരംഭങ്ങളുടെ മൂല്യവര്‍ധന മുമ്പത്തെപ്പോലെ പ്രധാന പ്രവര്‍ത്തനത്തിനു മാത്രമായി നല്‍കുന്നതിനു പകരം, പുതുതായി ലഭ്യമായ MGT7 ഡേറ്റയുടെ അടിസ്ഥാനത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളിലായി വിഭജിച്ചു നല്‍കുന്നു. ഈ മാറ്റം ഓരോ മേഖലയുടെയും സംഭാവനകള്‍ കൂടുതല്‍ കൃത്യമായി രേഖപ്പെടുത്താനും, ഓരോ വ്യാവസായിക പ്രവര്‍ത്തനവും സമ്പദ്വ്യവസ്ഥയെ എങ്ങനെ മുന്നോട്ടു നയിക്കുന്നു എന്നതിനെക്കുറിച്ചു കൂടുതല്‍ വ്യക്തമായ കാഴ്ചപ്പാടു നല്‍കാനും സഹായിക്കുന്നു.

കമ്പനികളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഓരോ മേഖലയുടെയും സംഭാവനകള്‍ കൂടുതല്‍ കൃത്യമായി അളക്കാന്‍ സഹായിക്കുന്നതുപോലെ, പുതിയ ജിഡിപി പരമ്പരയില്‍ ജിഎസ്ടി വിവരങ്ങളുടെ വര്‍ധിച്ച ഉപയോഗം പ്രാദേശികമായ സംഭാവനകളെക്കുറിച്ചു കൂടുതല്‍ കൃത്യമായ കാഴ്ചപ്പാടു നല്‍കുന്നു. സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയുമായി ബന്ധപ്പെട്ട പ്രാദേശിക വിഹിതം മെച്ചപ്പെടുത്തുന്നതിലൂടെയും, സംസ്ഥാന തലത്തിലുള്ള ചെലവ് അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ കൂടുതല്‍ മികച്ച രീതിയില്‍ സമാഹരിക്കുന്നതിലൂടെയുമാണ് ഇതു സാധ്യമാകുന്നത്.

ASUSE, PLFS തുടങ്ങിയ സര്‍വേകളില്‍നിന്നുള്ള വാര്‍ഷിക വിവരങ്ങള്‍ മുമ്പു ലഭ്യമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഇവ ലഭ്യമായതോടെ, രജിസ്റ്റര്‍ ചെയ്യപ്പെടാത്ത മേഖലയുടെ മൂല്യവര്‍ധന ഓരോ വര്‍ഷവും കണക്കാക്കുന്നതിന്, കൂടുതല്‍ മികച്ച രീതികള്‍ സ്വീകരിക്കാന്‍ സാധിക്കുന്നു.

അടിസ്ഥാന വര്‍ഷ പരിഷ്‌കരണം എന്നത്, പുതിയ ഡേറ്റാ സ്രോതസ്സുകള്‍ ഉപയോഗിക്കുന്നതില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല; മറിച്ച്, അതു കണക്കാക്കുന്ന രീതിശാസ്ത്രത്തില്‍ വരുത്തുന്ന മെച്ചപ്പെടുത്തലുകള്‍ കൂടിയാണ്. ഈ കാര്യത്തില്‍, പുതിയ ജിഡിപി പരമ്പരയില്‍ നിരവധി രീതിശാസ്ത്രപരമായ മെച്ചപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. മുമ്പ്, മാറുന്ന വിലകള്‍ക്കനുസരിച്ച് ജിഡിപി ക്രമീകരിക്കുന്നതിനുള്ള സങ്കീര്‍ണ രീതിയായ ‘ഡബിള്‍ ഡിഫ്‌ലേഷന്‍’ കൃഷിവകുപ്പില്‍ മാത്രമാണു നടപ്പാക്കിയിരുന്നത്. 2022-23 അടിസ്ഥാന വര്‍ഷമായുള്ള പുതിയ പരമ്പരയില്‍, മതിയായ ഡേറ്റ ലഭ്യമായതിനാല്‍ ‘ഡബിള്‍ ഡിഫ്‌ലേഷന്‍’ നിര്‍മാണമേഖലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. മറ്റു മേഖലകളില്‍ ‘സിംഗിള്‍ എക്‌സ്ട്രാപോളേഷന്‍’/’വോളിയം എക്‌സ്ട്രാപോളേഷന്‍’ രീതിയാണ് ഉപയോഗിക്കുന്നത്. ലഭ്യമായ വിവരങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനും കണക്കുകള്‍ കൃത്യവും വിശ്വസനീയവുമായി നിലനിര്‍ത്താനും ഈ സമീപനം സഹായിക്കുന്നു. ഉല്‍പ്പന്നങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും വിലകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ആവശ്യമുള്ളതിനാല്‍ ‘ഡബിള്‍ ഡിഫ്‌ലേഷന്‍’ രീതിക്കു വലിയ തോതിലുള്ള ഡേറ്റ ആവശ്യമാണ്. വരുംകാലങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനനുസരിച്ച്, ഈ രീതി കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കാന്‍ നമുക്കു സാധിക്കും.

രീതിശാസ്ത്രപരമായ മറ്റൊരു പ്രധാന മെച്ചപ്പെടുത്തല്‍ എന്നത്, ഉല്‍പ്പാദനത്തെ അടിസ്ഥാനമാക്കിയുള്ള കണക്കുകളും, വ്യക്തികളും വ്യവസായ സ്ഥാപനങ്ങളും നടത്തുന്ന ചെലവുകളെ അടിസ്ഥാനമാക്കിയുള്ള കണക്കുകളും തമ്മിലുള്ള പൊരുത്തപ്പെടുത്തലാണ്. ഇവ രണ്ടും പലപ്പോഴും കൃത്യമായി ഒത്തുപോകാറില്ല; ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍, പ്രത്യേകിച്ചു ത്രൈമാസ ജിഡിപി കണക്കുകളില്‍ ഇതു സാധാരണമാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, പുതിയ പരമ്പരയില്‍ ‘സപ്ലൈ ആന്‍ഡ് യൂസ് ടേബിള്‍സ്’ എന്ന ചട്ടക്കൂടാണ് ഉപയോഗിക്കുന്നത്. പ്രാഥമിക കണക്കുകളില്‍ ഇത്തരം പൊരുത്തക്കേടുകള്‍ പരിമിതപ്പെടുത്തുന്നതും, അന്തിമ കണക്കുകള്‍ തയ്യാറാക്കുമ്പോള്‍ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകുന്നതോടെ അവ പൂര്‍ണമായും ഒഴിവാക്കുന്നതും ഈ രീതി ഉറപ്പാക്കുന്നു.

പുതുക്കിയ ജിഡിപി കണക്കുകള്‍ എന്നത്, സമ്പദ്വ്യവസ്ഥയെ കൂടുതല്‍ തെളിച്ചമുള്ള ലെന്‍സിലൂടെ നോക്കുന്നതു പോലെയാണ്. ചെറുതോ വലുതോ ആയ ഓരോ സാമ്പത്തിക പ്രവര്‍ത്തനവും ഇതിലൂടെ വ്യക്തമായി കാണാനാകും. ഇതു രാജ്യത്തിന്റെ വളര്‍ച്ചയിലേക്കുള്ള അവയുടെ സംഭാവനകള്‍ കൃത്യമായി വെളിപ്പെടുത്തുന്നു. മെച്ചപ്പെട്ട ഡേറ്റ ഉപയോഗിച്ചും, കണക്കുകൂട്ടല്‍ രീതികള്‍ പരിഷ്‌കരിച്ചും, അന്താരാഷ്‌ട്രതലത്തിലെ മികച്ച മാതൃകകള്‍ക്ക് അനുസൃതമായും മന്ത്രാലയം സമ്പദ്വ്യവസ്ഥയെ കൂടുതല്‍ വ്യക്തതയോടെ അവതരിപ്പിച്ചിരിക്കുന്നു. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം, സമ്പദ്വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയുടെ അടിസ്ഥാനത്തിലാണു നയങ്ങളും പൊതുസേവനങ്ങളും രൂപീകരിക്കപ്പെടുന്നത് എന്നാണ് ഇതിനര്‍ഥം. സാമ്പത്തിക വളര്‍ച്ച എന്നതു വെറും കടലാസുകളില്‍ ഒതുങ്ങാതെ ദൈനംദിന ജീവിതത്തില്‍ അനുഭവവേദ്യമാക്കാന്‍ ഇതു സഹായിക്കുന്നു.

Tags: ASUSEPLFSdeveloped indiaGross Domestic Product (GDP)
സൗരഭ് ഗാര്‍ഗ്
സൗരഭ് ഗാര്‍ഗ്
(കേന്ദ്ര സ്ഥിതിവിവര-പദ്ധതിനിര്‍വഹണ മന്ത്രാലയം സെക്രട്ടറിയാണ് ലേഖകന്‍) [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

Editorial

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

Article

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

Main Article

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

Main Article

രാജ്യപുരോഗതിയില്‍ ശാസ്ത്രത്തിന്റെ 12 വര്‍ഷങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ഫഡ്‌നാവിസ് ചികിത്സയിലുള്ള അണ്ണാ ഹസാരെയെ സന്ദർശിച്ചു

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും; തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട, വിലക്ക് പ്രാബല്യത്തിൽ

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്് ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ സംസാരിക്കുന്നു

ഗുരുദേവന്റെ ഏകലോക ദര്‍ശനം യുഎന്നില്‍ മുഴങ്ങണം: സച്ചിദാനന്ദ സ്വാമി

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.