Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്ത്രിയെ പ്രതിയാക്കിയ അന്തിമ റിപ്പോര്‍ട്ട് കരട് പൊളിഞ്ഞു; തട്ടിക്കൂട്ടു റിപ്പോര്‍ട്ടുണ്ടാക്കി തടിയൂരാൻ എസ്‌ഐടി ശ്രമം

പ്രത്യേക ലേഖകന്‍ by പ്രത്യേക ലേഖകന്‍
Feb 26, 2026, 10:38 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എല്ലാ കുറ്റവും തന്ത്രിക്കു മേല്‍ ചാരി എസ്‌ഐടി തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടിന്റെ കരട് പൊളിഞ്ഞു. തെളിവിന്റെ കണിക പോലുമില്ലാത്തതിനാല്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കു കൊല്ലം വിജിലന്‍സ് കോടതി ജാമ്യമനുവദിച്ചതാണ് കാരണം. എങ്കിലും ഏതുവിധേനയും തന്ത്രിയെ പ്രധാന പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് എസ്‌ഐടി.

ശബരിമലയില്‍ കൊള്ള നടത്തുകയെന്ന ലക്ഷ്യത്തോടെ പോറ്റിയെ സന്നിധാനത്ത് കയറ്റിയത് തന്ത്രിയാണെന്നാണ് എസ്‌ഐടി അന്തിമ റിപ്പോര്‍ട്ടിന്റെ കരട്. അങ്ങനെ ഒന്നും രണ്ടും പ്രതിസ്ഥാനത്ത് പോറ്റിയും തന്ത്രിയുമാകും. ദേവസ്വം ബോര്‍ഡും മുരാരി ബാബു, ഡി. സുധീഷ്‌കുമാര്‍, എന്‍. വാസു അടക്കമുള്ള ഉദ്യോഗസ്ഥരും തുടര്‍ന്നുള്ള പ്രതികളാകും. ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധനെ മാപ്പുസാക്ഷിയാക്കും. സമാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയെ പ്രതിയാക്കും. തന്ത്രിക്കു കോടതി ജാമ്യം നല്കിയതോടെ തട്ടിക്കൂട്ടു റിപ്പോര്‍ട്ടുണ്ടാക്കി കോടതിയില്‍ സമര്‍പ്പിച്ച് തടിയൂരാനാണ് എസ്‌ഐടി ശ്രമം.

ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പോറ്റിയെ ശബരിമല ഉള്‍ക്കഴകമായി നിയമിക്കാന്‍ ശിപാര്‍ശ ചെയ്തത് തന്ത്രിയാണെന്നാണ് എസ്‌ഐടി കോടതിയില്‍ പറഞ്ഞത്. തുടര്‍ന്ന് കൊള്ളയ്‌ക്കു തന്ത്രി കളമൊരുക്കിയെന്നും തുടര്‍ന്നാണ് പോറ്റി ബോര്‍ഡിനെയും ഉദ്യോഗസ്ഥരെയും ഉപഹാരങ്ങള്‍ നല്കിയും വിദേശ യാത്രകള്‍ തരപ്പെടുത്തിയും വരച്ച വരയില്‍ നിര്‍ത്തിയതെന്നും വരുത്താനായിരുന്നു ശ്രമം. കരടുകുറ്റപത്രത്തിലും ഇതാണു രേഖപ്പെടുത്തിയത്. പോറ്റിയുടെ എല്ലാ കുറ്റങ്ങള്‍ക്കും തന്ത്രിയുടെ പിന്തുണയുണ്ടായിരുന്നെന്നാണ് എസ്‌ഐടി വാദം.

കൊള്ളയില്‍ തന്ത്രിയുടെ പങ്ക് സൂചിപ്പിക്കുന്ന തെളിവൊന്നും ലഭ്യമല്ലാഞ്ഞിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് കൊള്ളയ്‌ക്കു പിന്നിലുള്ള സിപിഎം നേതാക്കളുടെ പങ്കു മറയ്‌ക്കാനാണ്. തുടക്കം മുതല്‍ കേസന്വേഷണത്തെപ്പറ്റി ദേവസ്വം ബെഞ്ചിനെ തെറ്റിദ്ധരിപ്പിക്കാനാണ് എസ്‌ഐടി ശ്രമിച്ചതും.

തന്ത്രിക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്നും അവ പുറത്തുവിടാന്‍ ഇപ്പോള്‍ കഴിയില്ലെന്നുമാണ് ഹൈക്കോടതിയില്‍ എസ്‌ഐടി പറഞ്ഞത്. എന്നാല്‍ കൊല്ലം വിജിലന്‍സ് കോടതിക്കു മുന്നില്‍ തന്ത്രിയുടെ ജാമ്യഹര്‍ജിയെത്തിയപ്പോള്‍ ഒരു തെളിവു പോലും നിരത്താന്‍ എസ്‌ഐടിക്കു കഴിഞ്ഞുമില്ല.

ദൈവതുല്യരായി കരുതുന്ന ചിലര്‍ ഇങ്ങനെ ചെയ്യുമെന്നു പ്രതീക്ഷിച്ചില്ലെന്ന പ്രധാന പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിന്റെ മൊഴിയാണ് എസ്‌ഐടി പറയുന്ന തെളിവ്. ഇതു വ്യക്തമാക്കാന്‍ 2015-2016ല്‍ ശബരിമല മേല്‍ശാന്തി യായിരുന്ന തിരുവല്ല സ്വദേശി എസ്.ഇ. ശങ്കരന്‍ നമ്പൂതിരിയുടെ കത്തും എസ്‌ഐടി കരുതി.

Tags: SABARIMALATantriSITGold loot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു
Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

Kerala

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

പുതിയ വാര്‍ത്തകള്‍

വൃത്തിയാക്കുന്നതിനിടെ മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് വിദ്യാർത്ഥികൾ : 17 കാരൻ മരിച്ചു , 12 പേർ ആശുപത്രിയിൽ

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

പത്തനംതിട്ടയില്‍ അഗ്നിരക്ഷാ സേനയുടെ വാഹനം മറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മരിച്ചു

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.