തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നാലെ നെയ്യ് ക്രമടക്കേടിലും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതി ചേർക്കാൻ എസ്.ഐടി. മുൻ ബോർഡ് അംഗം അജികുമാറും മുരാരി ബാബുവും പ്രതിയാകും. ദുരൂഹ ഇടപാടിന് അനുമതി നല്‍കിയത് പ്രശാന്തെന്ന് കണ്ടെത്തിയതോടെയാണ് പ്രതിചേര്‍ക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നത്. നെയ് ഇടപാട് വഴി ബോർഡിന് 2.3 കോടിയുടെ നഷ്ടം എന്ന് കണ്ടെത്തൽ. കഴിഞ്ഞ മണ്ഡലകാലത്തെ നെയ്യ് ഇടപാടാണ് അന്വേഷിക്കുന്നത്. മില്‍മയില്‍ നിന്ന് ഒന്നര ലക്ഷത്തോളം ലീറ്റര്‍ നെയ്യാണ് ശബരിമലയിലേക്ക് വാങ്ങിയത്. ഇതില്‍ രണ്ട് കാര്യങ്ങളിലാണ് ദുരൂഹത സംശയിക്കുന്നതും അന്വേഷിക്കുന്നതും.
ഗുണനിലവാരമില്ലാത്ത നെയ്യാണ് ശബരിമലയിലെത്തിയത്. അതിനാല്‍ യഥാര്‍ത്ഥ നെയ്യ് മറിച്ചുവിറ്റു സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ഒന്നാമത്തെ സംശയം. മറ്റൊന്ന് ഉയര്‍ന്ന വിലക്ക് നെയ്യ് വാങ്ങിയതോടെ രണ്ട് കോടി മുപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടം ദേവസ്വം ബോര്‍ഡിനുണ്ടായി. ഈ ഇടപാടും അന്വേഷിക്കും. അതേസമയം, മില്‍മയിലെ ആരെയും പ്രതിചേര്‍ക്കില്ല.
മിൽമയുടെ പാക്കറ്റുകളിൽ ഗുണനിലവാരം കുറഞ്ഞ തമിഴ്നാട് നെയ്യ് നിറച്ച് 85.73 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായാണ് ആരോപണം. മിൽമ പത്തനംതിട്ട ഡെയറിയിൽനിന്ന് കഴിഞ്ഞ നവംബറിനും ജനുവരിക്കും ഇടയിൽ 1,77,060 ലീറ്റർ നെയ്യ് ശബരിമലയ്‌ക്കു നൽകിയതായി രേഖയുണ്ട്. കരാറുകാരൻ, മിൽമയുടെയും ദേവസ്വത്തിലെയും ഉദ്യോഗസ്ഥർ എന്നിവരെ ചോദ്യം ചെയ്യണമെന്നും രാജമാണിക്യം നൽകിയ റിപ്പോർട്ടിൽ പറയുന്നു.
















