Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കേരളത്തിലും വേണം ജാഗ്രത

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 24, 2026, 02:48 am IST
inEditorial

പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുടെയും, ബംഗ്ലാദേശ് ആസ്ഥാനമായ ഭീകരവാദ സംഘടനകളുടെയും പിന്തുണയോടെ ഭാരതത്തില്‍ വലിയ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഒരു ബംഗ്ലാദേശ് പൗരനുള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റിലായിരിക്കുന്നു.ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ നടത്തിയ 10 ദിവസത്തെ ഭീകരവിരുദ്ധ ഓപ്പറേഷനുശേഷമാണ് ഈ അറസ്റ്റുകള്‍.

ദേശീയ തലസ്ഥാനത്ത് നടന്ന അന്താരാഷ്‌ട്ര എഐ ഇംപാക്ട് ഉച്ചകോടിയ്‌ക്കിടെ ദല്‍ഹിയിലെയും കൊല്‍ക്കത്തയിലെയും മെട്രോ സ്റ്റേഷനുകളില്‍ ‘കശ്മീരിനെ മോചിപ്പിക്കണം’ എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീകരവാദികള്‍ പിടിയിലായത്. പാകിസ്ഥാനില്‍ പരിശീലനം നേടിയ ശേഷം ബംഗ്ലാദേശില്‍ കഴിയുന്ന, കശ്മീരുകാരനായ ഷബീര്‍ അഹമ്മദ് ആണ് ഇവരെ നിയന്ത്രിച്ചിരുന്നത്.

ഇയാള്‍ക്ക് ഇസ്ലാമിക ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം രണ്ട് പ്രതികളെ പശ്ചിമ ബംഗാളില്‍ നിന്നാണ് പിടികൂടിയത്. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആറുപേരെ തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇതിലൊരാള്‍ ബംഗ്ലാദേശിലേക്കു പോയി ലഷ്‌കറെ ഭീകരനെ കണ്ടിരുന്നു. പാകിസ്ഥാനിലെ ഭീകരരുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നു.

പ്രതികളില്‍ നാലുപേര്‍ ദല്‍ഹിയിലെ സുപ്രധാന സ്ഥലങ്ങള്‍ നിരീക്ഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്കും പശ്ചിമ ബംഗാളിലേക്കും മടങ്ങിയതായിരുന്നു. ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട സ്ഥലങ്ങളുടെ ചിത്രങ്ങള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ദല്‍ഹിയിലെ ലാല്‍ ഖിലയ്‌ക്കും ചാന്ദ്നി ചൗക്കിന്റെ ചില ഭാഗങ്ങള്‍ക്കും ഭീകരാക്രമണ ഭീഷണിയുണ്ടെന്ന വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഈ സംഘത്തിലെ ചില അംഗങ്ങള്‍ ഇപ്പോഴും ഒളിവിലാണെന്നും, ഒട്ടേറെ സംസ്ഥാനങ്ങളില്‍ റെയ്ഡു തുടരുകയാണെന്നും അറിയുന്നു.

അധികം മുന്‍പല്ല, ഹരിയാനയിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ ഇസ്ലാമിക വൈറ്റ് കോളര്‍ ഭീകരര്‍ ദല്‍ഹിയിലെ ചെങ്കോട്ടയ്‌ക്കടുത്ത് ഭീകരാക്രമണം നടത്തിയത്. യഥാസമയം വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈ സംഘത്തില്‍പ്പെട്ട പലരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതോടെ, ഇവര്‍ പദ്ധതിയിട്ട മറ്റിടങ്ങളിലെ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ അറസ്റ്റിലൂടെയും വലിയ ഭീകരാക്രമണങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞത് അന്വേഷണ ഏജന്‍സികളുടെ വിജയമാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, പശ്ചിമബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഭീകരര്‍ താവളമടിച്ചിരുന്നത്. പാകിസ്ഥാനും ബംഗ്ലാദേശും ഇസ്ലാമിക ഭീകരരുടെ താവളമാണ്. ഇത്തരം സാഹചര്യം ഉള്ളതിനാലാണ് ബംഗാളിലും തമിഴ്നാട്ടിലും ഇവര്‍ തമ്പടിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. സമാനമായ സാഹചര്യമാണ് കേരളത്തിലുമുള്ളത്.

ഇസ്ലാമിക ഭീകരവാദത്തെ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. ഇതിന്റെ പല നേതാക്കളും ജയിലിലാണെങ്കിലും അണികള്‍ എസ്ഡിപിഐ എന്ന രാഷ്‌ട്രീയ സംഘടനയില്‍ പ്രവര്‍ത്തിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും എസ്ഡിപിഐയുമായും നേരത്തെ സിപിഎമ്മും എല്‍ഡിഎഫും സഖ്യത്തിലായിരുന്നു. ഇപ്പോള്‍ മുസ്ലിംലീഗിന്റെ കാര്‍മികത്വത്തില്‍ ഇക്കൂട്ടരുമായി കൈകോര്‍ത്തിരിക്കുന്നത് കോണ്‍ഗ്രസും യുഡിഎഫുമാണ്. രാജ്യസ്നേഹികളും സമാധാന പ്രിയരുമായ ജനങ്ങള്‍ ഇസ്ലാമിക ഭീകര വാദികള്‍ക്കെതിരെ ജാഗ്രത പാലിക്കുകയും, അവരുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്നവരെ പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് ഇന്നിന്റെ ആവശ്യമാണ്.

Tags: keralaisiState Anti-Terrorist Squad (ATSs)#PakistanAttack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.