Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പണ്ട് കെട്ടിപ്പൂട്ടിയ ഇന്ത്യയുടെ സ്വപ്നമായ കാവേരിഎഞ്ചിന്‍ പൂര്‍ത്തിയാക്കി രാജ് നാഥ് സിങ്ങ്….ഇനി തേജസിന് പറക്കാനുള്ള കാവേരി എഞ്ചിന്‍ അധികം വൈകില്ല

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന യുദ്ധവിമാനത്തിന് പറക്കാന്‍ ആവശ്യമായ യന്ത്രം- അതാണ് ഇന്ത്യയുടെ പ്രതീക്ഷയായ കാവേരി എഞ്ചിന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2026, 12:18 am IST
in India, Defence
കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയ കാവേരി എഞ്ചിന്‍ (ഇടത്ത്)

കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയ കാവേരി എഞ്ചിന്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഇക്കഴിഞ്ഞ ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്താണ് കാവേരി എഞ്ചിന്‍ വീണ്ടും ചര്‍ച്ചയായത്. അന്ന് കാവേരി എഞ്ചിന്‍ വികസിപ്പിക്കാന്‍ പണം നീക്കിവെയ്‌ക്കൂ എന്ന ആവശ്യം രാജ്യവ്യാപകമായി ഉയര്‍ന്നുവന്നിരുന്നു. കാവേരി എഞ്ചിന് പണം നല്‍കൂ എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയിരുന്നു.

പണ്ട് ഇന്ത്യ കെട്ടിപ്പൂട്ടിവെച്ച സ്വപ്നമായിരുന്നു കാവേരി എഞ്ചിന്‍. അന്നത്തെ സന്ദേശങ്ങളോട് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് അതിവേഗം പ്രതികരിച്ചു. പ്രതിരോധരംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ കാവേരി എഞ്ചിന്റെ നിര്‍മ്മാണം കൂടി ഉള്‍പ്പെടുത്തിയെന്നും വൈകാതെ കാവേരി എഞ്ചിന്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്നും ഇതിന് ആവശ്യമായ ഫണ്ട് നീക്കിവെച്ചതായും അദ്ദേഹം അറിയിച്ചിരുന്നു.

എന്താണ് കാവേരി എഞ്ചിന്‍?.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന യുദ്ധവിമാനത്തിന് പറക്കാന്‍ ആവശ്യമായ യന്ത്രം- അതാണ് ഇന്ത്യയുടെ പ്രതീക്ഷയായ കാവേരി എഞ്ചിന്‍. ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ക്ക് പറക്കാന്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന എഞ്ചിന്‍ എന്ന സ്വപ്നം ഡിആര്‍ഡിഒയ്‌ക്ക് 1980ലേ ഉണ്ടായിരുന്നു.

80കെഎന്‍ കുതിപ്പ് ശേഷി നല്‍കുന്ന ഈ കാവേരി എഞ്ചിന്‍ നേരത്തെ ലൈറ്റ് കോംബാറ്റ് വിമാനമായ തേജസിന് വേണ്ടി വികസിപ്പിക്കാന്‍ ഡിആര്‍ഡിഒ ഉദ്ദേശിച്ചതായിരുന്നു. 1980ല്‍ ഈ ആശയം സജീവമായി പരിഗണിച്ചതാണ്. നമ്മുടെ യുദ്ധവിമാനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന എഞ്ചിനുകള്‍ക്ക് വേണ്ടി വിദേശരാജ്യങ്ങളുടെ വീട്ടുപടിക്കല്‍ പോകേണ്ട എന്ന തീരുമാനമായിരുന്നു ഇതിന് പിന്നില്‍.

ഇന്ത്യ ആണവ വിസ്ഫോടനം നടത്തിയപ്പോള്‍ ക്രിസ്റ്റല്‍ ബ്ലേഡുകള്‍ ഇറക്കുമതി ചെയ്യുന്നതിന് ഉപരോധം ഏര്‍പ്പെടുത്തി യുഎസ്

പക്ഷെ അന്ന് കാവേരി എഞ്ചിന്‍ വികസിപ്പിക്കുന്നതിന് പലതരം തടസ്സങ്ങള്‍ ഉണ്ടായി. ഒന്ന് അത് വികസിപ്പിക്കാന്‍ ആവശ്യമായ മിടുക്കുള്ള ജീവനക്കാര്‍ ഇല്ലായിരുന്നു. ഉയര്‍ന്ന ആകാശവിതാനത്തില്‍ ഇത് പരീക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഇന്ത്യയില്‍ ഇല്ലായിരുന്നു. ഇത്തരം എഞ്ചിനുകള്‍ക്ക് ആവശ്യമായ ഭാരം, കുതിപ്പുശേഷി എന്നിവയുടെ കാര്യത്തിലും കാവേരി എഞ്ചിനുകള്‍ക്ക് പോരായ്‌മകള്‍ ഉണ്ടായിരുന്നു. കൂനിന്മേല്‍ കുരു പോലെ 1980ല്‍ ഇന്ത്യ ആണവസ്ഫോടനം നടത്തിയതോടെ കാവേരി എഞ്ചിന്‍ നിര്‍മ്മിക്കാന്‍ അത്യാവശ്യമായ ക്രിസ്റ്റല്‍ ബ്ലേഡുകള്‍ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഇന്ത്യയ്‌ക്ക് മേല്‍ ഉപരോധവും ഏര്‍പ്പെടുത്തി. ഇതോടെ കാവേരി എഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ഇന്ത്യ ഉപേക്ഷിച്ചു.

കാവേരിക്ക് പകരം ജിഇയുടെ 404 എഞ്ചിന്‍

പകരം അമേരിക്കന്‍ നിര്‍മ്മിതമായ ജിഇ-404 എഞ്ചിനുകളാണ് ഇന്ത്യ ഇവിടുത്തെ യുദ്ധവിമാനങ്ങളില്‍ ഉപയോഗിച്ചിരുന്നത്. പക്ഷെ ഈയിടെ ഒരു പ്രശ്നമുണ്ടായി. അമേരിക്കയ്‌ക്ക് ഈ എഞ്ചിനുകള്‍ മതിയായ അളവില്‍ വിതരണം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഇന്ത്യയ്‌ക്ക് ലഘു യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നില്ല. ഇത് ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണശക്തി കുറയ്‌ക്കുകയാണ്.

പക്ഷെ ഇന്ത്യാ-പാക് യുദ്ധത്തോടെ വീണ്ടും കാവേരി എഞ്ചിന്‍ വികസിപ്പിക്കണമെന്ന ആവശ്യം ശക്തമായി. മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി തേജസ് പോലുള്ള ഭാരം കുറഞ്ഞ യുദ്ധവിമാനങ്ങള്‍ക്ക് വേണ്ട യന്ത്രം ഇവിടെതന്നെ ഉല്‍പാദിപ്പിച്ചാല്‍ അതിവേഗം ഉല്‍പാദം കൂട്ടാന്‍ സാധിക്കുമെന്ന് മാത്രമല്ല, യുദ്ധവിമാനങ്ങള്‍ക്കാവശ്യമായ എഞ്ചിനുകള്‍ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ട കാര്യവും ഇല്ല.

കാവേരി എഞ്ചിന്‍ നിര്‍മ്മിച്ച് രാജ് നാഥ് സിങ്ങ് വാക്ക് പാലിച്ചു

ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഇന്ത്യ കാവേരി എഞ്ചിന്‍ നിര്‍മ്മിച്ചതായ വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. 2026ല്‍ കാവേരി എഞ്ചിന്‍ നിര്‍മ്മിയ്‌ക്കുമെന്ന വാക്ക് പാലിച്ചിരിക്കുകയാണ് രാജ് നാഥ് സിങ്ങ്. ബെംഗളൂരുവിലെ ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ജിടിആര്‍ഐ) വെച്ചായിരുന്നു കാവേരി എഞ്ചിന്‍ പുറത്തിറക്കുന്ന ചടങ്ങില്‍ രാജ്നാഥ് സിങ്ങ് പങ്കെടുത്തത്. ബെംഗളൂരില്‍ നടന്ന ആഫ്റ്റന്‍ ബേണ്‍ പരീക്ഷണത്തില്‍ ഈ കാവേരി എഞ്ചിന് 83 കെഎന്‍ കുതിപ്പ് ശേഷി പുറത്തെടുത്ത് ഗര്‍ജ്ജിച്ചപ്പോള്‍ അത് ഇന്ത്യയുടെ പ്രതീക്ഷയുടെ ശബ്ദമായി മാറിയിരിക്കുകയാണ്. ഡ്രൈത്രസ്റ്റ്, വെറ്റ് ത്രസ്റ്റ് എന്നീ രണ്ട് പരീക്ഷണങ്ങളും നടന്നു. പക്ഷെ ഇത് ഇന്ത്യ ഉദ്ദേശിച്ചതുപോലെ തേജസ് യുദ്ധവിമാനത്തില്‍ ഫിറ്റ് ചെയ്യാന്‍ കഴിയില്ല.

ഈ കാവേരി എഞ്ചിന്‍ കൊണ്ട് തേജസ് പറപ്പിക്കാന്‍ സാധിക്കില്ല

കാവേരിയുടെ ആഫ്റ്റര്‍ ബേണ്‍ ടെസ്റ്റില്‍ ചില പോരായ്‌മകള്‍ ഉണ്ടായിരുന്നു.അത് പരിഹരിക്കാന്‍ ജിടിആര്‍ഐ ബ്രഹ്മോസ് എയ്റോസ്പേസില്‍ നിന്നും സഹായം തേടി. ഇവിടുത്തെ എഞ്ചിനീയര്‍മാര്‍ നല്‍കിയ പുതിയ ഫ്യൂവല്‍ ഇന്‍ജെക്ടറുകളും പ്ലെയിന്‍ ഹോള്‍ഡറുമാണ് പുതിയ കാവേരി എഞ്ചിന് മികച്ച കുതിപ്പ് ശേഷിയായ 83 കെഎന്‍ നല്‍കിയത്. ഇത് തേജസില്‍ ഉപയോഗിക്കുന്ന ജിഇ404 എന്ന അമേരിക്കന്‍ എഞ്ചിന് തത്തുല്ല്യമായ കുതിപ്പ് ശേഷി കാവേരി എഞ്ചിന്‍ നേടിയിട്ടുണ്ട്. പക്ഷെ അതുകൊണ്ട് മാത്രം തേജസ് യുദ്ധവിമാനത്തില്‍ കാവേരി എഞ്ചിന്‍ ഫിറ്റ് ചെയ്യാന്‍ പറ്റില്ല. ‘

കാരണം ഇപ്പോള്‍ ഉണ്ടാക്കിയ കാവേരി എഞ്ചിന്റെ ഭാരം, നീളം, വ്യാസം എന്നീ അളവുകോലുകള്‍ ആണ് ഇതിന് തടസ്സമായി നില്‍ക്കുന്നത്. ജിഇ നല്‍കുന്ന എഫ് 404എഞ്ചിന്റെ ഭാരം 1036 കിലോഗ്രാമേ ഉള്ളൂവെങ്കിലും കാവേരി എഞ്ചിന്റെ ഭാരം 1180 കിലോഗ്രാം ആണ്. ഈ 144 കിലോഗ്രാം ഭാരക്കൂടുതല്‍ വിമാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ജിഇ എ‌ഞ്ചിന്‍ എഫ് 404ന്റെ നീളം 3.91 മീറ്റര്‍ ആണെങ്കില്‍ കാവേരി എഞ്ചിന്റെ നീളം 3.49 മീറ്ററാണ്. കാവേരി എഞ്ചിന് 42 സെന്‍റിമീറ്റര്‍ നീളം കുറവാണ്. അതുപോലെ വ്യാസമെടുത്താല്‍, എഫ് 404 എഞ്ചിന് വ്യാസം 89സെന്‍റിമീര്‍ ആണെങ്കില്‍ കാവേരി എ‌ഞ്ചിന്റെ വ്യാസം 91 സെന്‍റിമീറ്ററാണ്. അതായത് കാവേരിയുടെ വണ്ണം അധികമാണ്. ഇനി കാവേരി എഞ്ചിന്‍ തേജസ്സിന് യോജിച്ചതാകണമെങ്കില്‍ ഭാരം 144 കിലോഗ്രാം കുറയ്‌ക്കണം, നീളം കൂട്ടണം, വണ്ണം കുറയ്‌ക്കുകയും ചെയ്യണം. ഇനി അതിനുള്ള പരിശ്രമത്തിലാണ് ബെംഗളൂരുവിലെ ശാസ്ത്രജ്ഞര്‍.

ഇപ്പോഴത്തെ കാവേരി എഞ്ചിന്‍ കൊണ്ട് ഘാതക് ഡ്രോണ്‍ പറപ്പിക്കും

തല്‍ക്കാലം ഇപ്പോള്‍ നിര്‍മ്മിച്ച കാവേരി എഞ്ചിന്‍ ഘാതക് എന്ന ഇന്ത്യയുടെ പുതിയ ഡ്രോണില്‍ ഉപയോഗിക്കും. ഘാതക് എന്ന ഡ്രോണ്‍ അപകടകാരിയാണ്. ഇതിന് കാവേരി എഞ്ചിന്റെ ഡ്രൈ പതിപ്പ് മതിയാകും. ഗോദ്റെജ് ആണ് കാവേരി എഞ്ചിന്‍ നിര്‍മ്മിക്കുന്നത്. ഇത് ഒരു സ്റ്റെല്‍ത്ത് ഡ്രോണ്‍ ആണ്. അതായത് ശത്രുറഡാറുകളുടെ കണ്ണുവെട്ടിക്കുന്ന ഡ്രോണ്‍. ആയിരം കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ ഘാതക് ഡ്രോണിന് സാധിക്കും. അഞ്ച് മുതല്‍ എട്ട് മണിക്കൂര്‍ വരെ ആകാശത്ത് പതുങ്ങിയിരിക്കാന്‍ സാധിക്കും. പതുങ്ങിയിരുന്ന് കൃത്മായി ആക്രമിക്കേണ്ട ലക്ഷ്യം നല്‍കിയാല്‍ അവിടെ ചെന്ന് സ്ഫോടനമുണ്ടാക്കാന്‍ ഘാതകിന് സാധിക്കും.

 

 

 

 

Tags: Tejans fighter jetsGRTERajnath SinghLatest newsBrahmos AerospaceOperation SindoorKaveri EngineGE404 Engine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.