Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജീവനക്കാരുടെയും സംരംഭകരുടെയും ഡേറ്റ സര്‍ക്കാര്‍ വിറ്റു; സ്പാര്‍ക്കും മെഡിസെപ്പും സംശയനിഴലില്‍

അജി ബുധനൂര്‍byഅജി ബുധനൂര്‍
Feb 22, 2026, 06:46 am IST
inKerala
മുഖ്യമന്ത്രിയുടെ പേരില്‍ ജീവനക്കാരുടെ വാട്‌സാപ്പിലേക്കെത്തിയ സന്ദേശം

മുഖ്യമന്ത്രിയുടെ പേരില്‍ ജീവനക്കാരുടെ വാട്‌സാപ്പിലേക്കെത്തിയ സന്ദേശം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടുള്ള രാഷ്‌ട്രീയ പ്രചാരണത്തിനു വേണ്ടി പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെയും സ്വകാര്യ സംരംഭകരുടെയും ഡേറ്റ ചോര്‍ത്തി വിറ്റു. ഇതോടെ സ്പാര്‍ക്കും മെഡിസെപ്പും വ്യവസായ വകുപ്പും സംശയനിഴലിലായി. സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യ സംരംഭകരും കടുത്ത ആശങ്കയിലാണ്.

വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് സിപിഎമ്മിന്റെ പിആര്‍ വര്‍ക്കിന് നേതൃത്വം നല്‍കുന്ന സ്വകാര്യ ഗ്രൂപ്പിനാണ്. സര്‍ക്കാര്‍ ജീവനക്കാരുടെയും ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നവരുടെയും സ്വകാര്യ സംരംഭകരുടെയും സ്വകാര്യ ഫോണ്‍നമ്പരിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് വാട്‌സ്ആപ്പ് ചാനല്‍ വഴി സന്ദേശങ്ങള്‍ അയച്ചതോടെയാണ് ഡേറ്റ ചോര്‍ന്ന വിവരം പുറത്തായത്. സ്പാര്‍ക്കിലെ വിവരങ്ങളുടെ കൃത്യതയില്ലായ്‌മയെക്കുറിച്ച് സിഎജി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നതാണ്. വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണമായും ചോര്‍ന്നുവെന്നാണ് സംശയം.

സര്‍ക്കാരിന്റെ നേട്ടങ്ങളും വാഗ്ദാനങ്ങളുമാണ് മുഖ്യമന്ത്രിയുടെ സന്ദേശമായി ഓരോ ഫോണിലും എത്തിയത്. മുഖ്യമന്ത്രിയുടെ ചിത്രമുള്ള സന്ദേശത്തില്‍ ഓരോരുത്തരെയും പേരെടുത്താണ് അഭിസംബോധന ചെയ്യുന്നത്. ജീവനക്കാരുടെ അറിവോ, സമ്മതമോ ഇല്ലാതെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പിആര്‍ ഏജന്‍സിക്ക് കൈമാറിയത് ദുരൂഹമാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കില്‍ നിന്നും മെഡി. ഇന്‍ഷ്വറന്‍സ് വിഭാഗമായ മെഡിസെപ്പില്‍ നിന്നും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി കൈമാറിയതിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടു നടന്നതായും സംശയമുണ്ട്. ജീവനക്കാരുടെ ആസ്തി വരുമാന വിവരവും രോഗവിവരവും ചോര്‍ത്തിയെടുത്ത സ്വകാര്യ ഏജന്‍സി ഈ ഡേറ്റ വന്‍കിട വിദേശമരുന്നുകമ്പനികള്‍ക്കും ബാങ്കിംഗ്-ഇന്‍ഷ്വറന്‍സ് ഗ്രൂപ്പുകള്‍ക്കും മറിച്ചുവിറ്റേക്കുമെന്ന ആശങ്കയിലാണ് ജീവനക്കാരും സംരംഭകരും. ഡേറ്റ തീവ്രവാദ ഗ്രൂപ്പുകളിലേക്കും അന്തര്‍ദ്ദേശീയ സാമ്പത്തിക തട്ടിപ്പുകാരിലേക്കും എത്താനുള്ള സാധ്യതയും തള്ളാനാകില്ല. ഡേറ്റ കച്ചവടത്തിലെ സാമ്പത്തിക നേട്ടം സിപിഎമ്മിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ടായി എത്തിയേക്കാം.

സര്‍ക്കാര്‍ നടപടി കടുത്ത നിയമലംഘനമാണ്, ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണ്. ഡേറ്റ കച്ചവടത്തിന്റെ ഉള്ളുകള്ളികള്‍ വരുംനാളുകളില്‍ സംസ്ഥാന രാഷ്‌ട്രീയത്തില്‍ വന്‍ചലനങ്ങള്‍ക്ക് വഴിവച്ചേക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ എതിര്‍പ്പും ആശങ്കയുമായി രംഗത്തുവന്നിട്ടുണ്ട്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് കനത്ത തിരിച്ചടിയാകും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ ഫോണ്‍ നമ്പരിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയതില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് ടി.ഐ. അജയകുമാറും ജനറല്‍ സെക്രട്ടറി അജയ് കെ. നായരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 

Tags: Kerala Governmentemployeesentrepreneursdata scam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.