Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

നിക്ഷേപ സൗഹൃദ സൂചികയില്‍ ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഗോവ, ഒഡീഷ, ദല്‍ഹി, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, തെലങ്കാന, ആസാം, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നിലുള്ളത്. നിതി ആയോഗ് ആദ്യമായാണ് നിക്ഷേപ സൗഹൃദം സംബന്ധിച്ച് പഠനം നടത്തുന്നത്.

അനീഷ് അയിലംbyഅനീഷ് അയിലം
Jul 18, 2026, 07:06 am IST
inKerala

ന്യൂദല്‍ഹി: നിതി ആയോഗിന്റെ നിക്ഷേപ സൗഹൃദ സൂചികയില്‍ കേരളം പിന്നില്‍. 28 സംസ്ഥാനങ്ങളെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി തയാറാക്കിയ പട്ടികയില്‍ കേരളം 17-ാമത്. വലിയ 17 സംസ്ഥാനങ്ങളുടെ സൂചികയില്‍ കേരളം 12-ാമത്. തൊഴില്‍ സമരങ്ങള്‍ വ്യവസായങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെയും പ്രതിച്ഛായയെയും ബാധിച്ചുവെന്നും വിലയിരുത്തല്‍. കേരളത്തിലേക്ക് എത്തിയത് രാജ്യത്തെ ആകെ വിദേശ നിക്ഷേപത്തിന്റെ 0.4 ശതമാനം മാത്രം. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്‌മയും നിക്ഷേപങ്ങള്‍ക്ക് തിരിച്ചടിയായി.

നിക്ഷേപങ്ങളെ ആകര്‍ഷിക്കാനുള്ള അടിസ്ഥാന സൗകര്യം, വ്യവസായ അന്തരീക്ഷം, സര്‍ക്കാര്‍ നയങ്ങള്‍, തുടങ്ങി എട്ട് മേഖലകള്‍ തിരിച്ചാണ് നിതി ആയോഗ് നിക്ഷേപ സൗഹൃദ പഠനം നടത്തിയത്. ഇതിലാണ് കേരളം 17-ാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 46.6 മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ച സ്‌കോര്‍. നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള സര്‍ക്കാര്‍ നയങ്ങള്‍ക്ക് 26 ശതമാനവും ബിസിനസ് അന്തരീക്ഷം ഒരുക്കുന്നതില്‍ 31 ശതമാവും സ്‌കോര്‍ മാത്രമാണ് കേരളത്തിനുള്ളത്. കൃഷി, ഭക്ഷ്യസംസ്‌കരണ മേഖലയില്‍ കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങളില്ലാത്തത് നിക്ഷേപ മേഖലയില്‍ വന്‍ നഷ്ടമുണ്ടാക്കുന്നുണ്ട്. ശരിയായ സംഭരണ സംവിധാനമില്ലാത്തതിനാല്‍ സംസ്ഥാനത്തെ ഉത്പാദനത്തിന്റെ 40 ശതമാനത്തോളവും നശിച്ചുപോകുന്നു. കോള്‍ഡ് സ്റ്റോറേജ്, വെയര്‍ഹൗസുകള്‍ അടിയന്തരമായി നിര്‍മിക്കണമെന്നും ഇതിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിലുള്ള ഉപയോഗിക്കാത്ത കെട്ടിടങ്ങള്‍ മാറ്റിയെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

തൊഴിലാളി പങ്കാളിത്തനിരക്ക് ദേശീയ ശരാശരി 47 ശതമാനം ഉള്ളപ്പോള്‍ കേരളത്തിലേത് 41 ശതമാനത്തിലൊതുങ്ങി. അനുയോജ്യമായ തൊഴിലവസരങ്ങള്‍ ഇല്ലാത്തതിനാല്‍ വിദഗ്ധരായ യുവാക്കളായ തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറേണ്ടി വരുന്നു. 196 മില്യണ്‍ ഡോളര്‍ (ദേശീയ കണക്കിന്റെ 0.4ശമാനം) വിദേശ നിക്ഷേപം മാത്രമാണ് കേരളത്തിന് ആകര്‍ഷിക്കാനായത്.

വ്യവസായ അന്തരീക്ഷം ഒരുക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ മൂലധനച്ചെലവ് ജിഎസ്ഡിപിയുടെ ആറ് ശതമാനത്തില്‍ ഒതുങ്ങി. പുതിയ പേറ്റന്റ് അപേക്ഷകള്‍ ഒരു ശതമാനം മാത്രമാണ്. ഇത് മറ്റ് വലിയ സംസ്ഥാനങ്ങളില്‍ 3.6 ശതമാനം വരെയുണ്ട്. ഐടി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാണെങ്കിലും ഐടി ഇതര, പരമ്പരാഗത വ്യവസായങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യ വികസനം വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: Kerala GovernmentNITI Aayog reportInvestment-friendly index
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.