Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അർമേനിയ പ്രദര്‍ശിപ്പിച്ച പുതിയ ഡ്രോണ്‍ കണ്ട് ഞെട്ടി അസര്‍ബൈജാന്‍; ഇത് ഇസ്രയേലിന്‍റേതെന്ന് അസര്‍ബൈജാന്‍, അല്ലെന്ന് ഇസ്രായേൽ

കഴിഞ്ഞ ദിവസം അര്‍മേനിയ അവരുടെ സൈനിക പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ച ഒരു ഒരു ഡ്രോണ്‍ കണ്ട് ശരിയ്‌ക്കും അസര്‍ബൈജാന്‍ നെഞ്ചത്തടിയും നിലവിളിയും തുടങ്ങിയെന്നാണ് വാര്‍ത്തകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2026, 11:57 pm IST
inIndia, World, Defence
അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ് (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്) ഇവര്‍ക്കിടയില്‍ പറക്കുന്നത് ഹാരോപ് ഡ്രോണുകള്‍ (നടുവില്‍) അര്‍മേനിയ ഈയിടെ പ്രദര്‍ശിപ്പിച്ച ഡ്രാഗണ്‍ ഫ്ലൈ 3 ഡ്രോണിന്‍റെ പരീക്ഷണപ്പറക്കല്‍ (വലത്ത്)

അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ് (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്) ഇവര്‍ക്കിടയില്‍ പറക്കുന്നത് ഹാരോപ് ഡ്രോണുകള്‍ (നടുവില്‍) അര്‍മേനിയ ഈയിടെ പ്രദര്‍ശിപ്പിച്ച ഡ്രാഗണ്‍ ഫ്ലൈ 3 ഡ്രോണിന്‍റെ പരീക്ഷണപ്പറക്കല്‍ (വലത്ത്)

ബാകു: അര്‍മേനിയ-അസര്‍ബൈജാന്‍ പോരാട്ടത്തിന്റെ സമവാക്യം മാറ്റിയെഴുതിയിരിക്കുകയാണ് കഴിഞ്ഞ കുറച്ചുനാളായി ഇന്ത്യന്‍ ആയുധങ്ങള്‍. അതില്‍ പ്രധാനം ഇന്ത്യയുടെ പിനാക മിസൈലും ആകാശ് വ്യോമപ്രതിരോധസംവിധാനവും 155എംഎം പീരങ്കിത്തോക്കുകളും ആണ്. ഇതുവരെ തുര്‍ക്കിയും പാകിസ്ഥാനുമാണ് അസര്‍ബൈജാന് ആയുധം നല്‍കിയിരുന്നത്. അന്ന് അസര്‍ബൈജാന്‍ അര്‍മീനിയയെ വല്ലാതെ പ്രതിരോധത്തില്‍ നിര്‍ത്തിയിരുന്നു. പക്ഷെ ഇന്ത്യയുടെ ആയുധങ്ങള്‍ എത്തിയതോടെ അസര്‍ബൈജാന് മുട്ടിടിക്കാന്‍ തുടങ്ങി. പക്ഷെ കഴിഞ്ഞ ദിവസം അര്‍മേനിയ അവരുടെ സൈനിക പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ച ഒരു ഒരു ഡ്രോണ്‍ കണ്ട് ശരിയ്‌ക്കും അസര്‍ബൈജാന്‍ നെഞ്ചത്തടിയും നിലവിളിയും തുടങ്ങിയെന്നാണ് വാര്‍ത്തകള്‍.

ഇസ്രായേല്‍ പണ്ട് അസര്‍ബൈജാന് നല്‍കിയ അതേ മാരകസ്വഭാവമുള്ള ‍ഡ്രോണിന്റെ ഈച്ചക്കോപ്പിയാണ് അര്‍മീനിയ പ്രദര്‍ശിപ്പിച്ച ഡ്രാഗണ്‍ ഫ്ളൈ 3 എന്നായിരുന്നു  അസര്‍ ബൈജാന്റെ കരച്ചില്‍. ഇത് ഇന്ത്യ വഴിയാണ് അര്‍മീനിയയിലേക്ക് എത്തിയതെന്നും അസര്‍ ബൈജാന്‍ ആരോപിച്ചിരിക്കുകയാണ്.

പക്ഷെ ഈ ഡ്രോണ്‍ തലനാരിഴകീറി പഠിച്ച ഇസ്രയേല്‍ ഒടുവില്‍ പറ‌ഞ്ഞു- ഈ ‍ഡ്രോണ്‍ ഇസ്രയേലില്‍ നിര്‍മ്മിച്ചതല്ല. ഇതോടെ അസര്‍ ബൈജാന് ഒരു കാര്യം മനസ്സിലായി. ഇസ്രയേല്‍ ഡ്രോണുകള്‍ക്ക് തുല്യശക്തിയുള്ള ഒരു ഡ്രോണ്‍ അര്‍മീനിയയില്‍ എത്തിയിരിക്കുന്നു. അര്‍മീനിയയിലെ ഡവാരോ എന്ന കമ്പനിയാണ് ഡ്രാഗണ്‍ ഫ്ലൈ3 എന്ന ഈ ഡ്രോണ്‍ നിര്‍മ്മിച്ചതെന്ന് അവകാശപ്പെടുന്നു. പക്ഷെ ഇന്ത്യയില്‍ നിന്നുള്ള ചില ഘടകങ്ങള്‍ ഈ ഡ്രാഗണ്‍ ഫ്ലൈ 3ല്‍ ഉണ്ടെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ഇസ്രയേലിന്റെ ഹാരൊപ് ഡ്രോണുമായി സാമ്യം ഇല്ലതാനും. ഇതോടെ ഇനി തങ്ങള്‍ക്ക് കിട്ടാന്‍ പോകുന്ന അടി ആലോചിച്ച് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് അസര്‍ബൈജാന്‍. കാരണം ഇസ്രേയേല്‍ നല്‍കിയ ഹാരൊപ് ഡ്രോണ്‍ ഉപയോഗിച്ചാണ് 2020ല്‍ അര്‍മീനിയയ്‌ക്കെതിരെ അസര്‍ബൈജാന്‍ വന്‍വിജയം നേടിയിരുന്നത്. പക്ഷെ ഇനി ആ വിജയം അസ്ഥാനത്താകും. ആര്‍മീനിയ തുല്ല്യശക്തിയില്‍ തിരിച്ചടിക്കും.

ഇസ്രയേലിന്റെ ചാവേര്‍ ഡ്രോണ്‍ ആണ് ഹാരൊപ്. ഇത് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെതിരെ ഉപയോഗിച്ചിരുന്നു. പാകിസ്ഥാന്റെ ഭീകരപരിശീലന കേന്ദ്രങ്ങളെ കീറിമുറിക്കാന്‍ ഇന്ത്യയെ സഹായിച്ച അത്യന്തം അപകടകാരിയായ ചാവേര്‍ ഡ്രോണ്‍ ആണ് ഹാരൊപ്. ഈ ഹാരൊപിന്റെ തനിപ്പകര്‍പ്പ് അര്‍മേനിയയിലെ ഡാവാരോ എന്ന കമ്പനിക്ക് കിട്ടിയത് ഇന്ത്യ വഴിയാണെന്ന ആരോപണമാണ് അസര്‍ബൈജാന്‍ ഉന്നയിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ ഇസ്രായേൽ നിഷേധിച്ചു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ പ്രയോജനം ലഭിക്കുന്നത് സംഘർഷം ഇല്ലാത്തിടത്ത് സംഘർഷം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് എന്ന് ഇസ്രായേൽ വ്യക്തമാക്കി.

അസര്‍ബൈജാന്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്?

ഇന്ത്യ ആയുധനിര്‍മ്മാണരംഗത്ത് വന്‍ശക്തിയായി വളരുകയാണ്. ഇന്ത്യയ്‌ക്ക് ആവശ്യമായ ആയുധങ്ങള്‍ മാത്രമല്ല, വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുക കൂടിയാണ്. ഇന്ത്യയെ ഇല്ലാതാക്കാന്‍ തുര്‍ക്കിയും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. വലിയൊരു ഗൂഢോലോചനയുടെ ഭാഗമായിട്ടായിരിക്കാം ഇന്ത്യയ്‌ക്കെതിരെ ഇത്തരമൊരു ആരോപണം എന്നാണ് കരുതുന്നത്.

അതുപോലെ അസര്‍ബൈജാന് ഇന്ത്യയുടെ അര്‍മേനിയയിലേക്കുള്ള രംഗപ്രവേശത്തോടെ കൂടുതല്‍ അടി കിട്ടികുയാമ്. അര്‍മീനിയയുമായുള്ള യുദ്ധത്തില്‍ നേരത്തെ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ അസര്‍ബൈജാന്‍ പാടെ തകര്‍ന്നിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ കടുത്ത ആരോപണം ഉന്നയിച്ച് ഇന്ത്യയെ ഇവിടെ നിന്നും ഓടിക്കുക എന്ന ലക്ഷ്യവുമുണ്ട്. ഇന്ത്യയും ഇന്ത്യയും ആയുധങ്ങളും അര്‍മീനിയയ്‌ക്ക് കിട്താതിരുന്നാല്‍ പഴയതുപോലെ അസര്‍ബൈജാന്റെ ആധിപത്യം തിരിച്ചുപിടിക്കാം.

മറ്റൊന്ന് ഇന്ത്യയെയും ഇസ്രയേലിനെയും തെറ്റിക്കാനുള്ള തുര്‍ക്കി ഉള്‍പ്പെടെയുള്ള ശക്തികളുടെ ഗൂഡാലോചന കൂടിയാണ് ഈ ആരോപണം എന്ന് കരുതപ്പെടുന്നു. എന്തായാലും ഇസ്രയേലിന്റെ വിശദീകരണം ഇന്ത്യയുടെ മുഖം രക്ഷിച്ചിരിക്കുന്നു. എന്ന് മാത്രമല്ല, അസര്‍ബൈജാന് ഇനി അര്‍മീനിയയില്‍ നിന്നും കൂടുതല്‍ പണി കിട്ടുകയും ചെയ്യും.

Tags: IsraelDefenceLatest newsAzerbaijanHarop droneDragonfly3 droneArmenia-Azerbaijan war
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

Kerala

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.