Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനം: പൊതുജന സൗകര്യം മറക്കരുത്

പ്രതികരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 02:31 pm IST
in Vicharam, Article

സര്‍ക്കാര്‍ മേഖലയില്‍ ജീവനക്കാരുടെ പ്രവര്‍ത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മുന്നോട്ട് വെക്കുന്നതായി പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി – ജീവിത സന്തുലിതാവസ്ഥ, കുടുംബത്തോടും സമൂഹത്തോടും ഒപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരം, മാനസികവും ശാരീരികവുമായ ആരോഗ്യം എന്നിവ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ആരും നിഷേധിക്കുന്നില്ല. ആഴ്ചയില്‍ രണ്ട് ദിവസത്തെ അവധി ഈ ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതിന് സഹായകരമാകുമെന്നും പൊതുവെ അംഗീകരിക്കപ്പെടുന്ന കാര്യമാണ്.

എന്നാല്‍ ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തിദിവസങ്ങള്‍ എന്ന ആശയം നടപ്പാക്കുമ്പോള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന രണ്ട് അവധി ദിവസങ്ങള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. സാധാരണയായി സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ പല സ്ഥാപനങ്ങളിലും ശനിയാഴ്ചയും ഞായറാഴ്ചയും അവധിദിവസങ്ങളായി കണക്കാക്കപ്പെടുന്നു. സര്‍ക്കാര്‍ മേഖലയും ഇതേ മാതൃക പിന്തുടരുന്നുവെങ്കില്‍, അത് പൊതുജനങ്ങള്‍ക്ക് ഗൗരവമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന സാഹചര്യമാകാന്‍ സാധ്യതയുണ്ട്.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരും കൂലിപ്പണിക്കാരും ഉള്‍പ്പെടെയുള്ള വലിയൊരു ജനവിഭാഗത്തിന് പ്രവര്‍ത്തിദിവസങ്ങള്‍ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ്. സ്‌കൂളുകളിലും അനുബന്ധ മേഖലകളിലും ജോലി ചെയ്യുന്നവര്‍ക്കാകട്ടെ തിങ്കളാഴ്ച മുതല്‍ വെള്ളി വരെയാണ് സാധാരണ പ്രവര്‍ത്തിദിവസങ്ങള്‍. ഈ വിഭാഗങ്ങളിലെ പലരും സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആശ്രയിക്കുന്ന പ്രധാന ദിവസമാണ് ശനിയാഴ്ച.

ശനിയാഴ്ചയും ഞായറാഴ്ചയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയായി മാറുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കില്‍, വലിയൊരു വിഭാഗം പൊതുജനങ്ങള്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി സ്വന്തം പ്രവര്‍ത്തിദിവസങ്ങളില്‍ അവധി എടുക്കേണ്ട അവസ്ഥയിലേക്ക് നീങ്ങും. ഒട്ടേറെ സേവനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനായി ലഭ്യമാണെങ്കിലും, ഇന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ നേരിട്ട് ഹാജരായി നിര്‍വഹിക്കേണ്ട നിരവധി നടപടിക്രമങ്ങള്‍ നിലനില്‍ക്കുന്നു എന്ന യാഥാര്‍ഥ്യം അവഗണിക്കാനാവില്ല.

ഇതുകൊണ്ടുതന്നെ, സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തിദിവസങ്ങള്‍ അഞ്ചാക്കി കുറയ്‌ക്കുന്നതിലാണ് പൊതുജനങ്ങള്‍ക്ക് എതിര്‍പ്പുള്ളത് എന്നല്ല, മറിച്ച് അതിന്റെ പ്രായോഗിക നടപ്പാക്കലിലാണ് ആശങ്കകള്‍ ഉയരുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കണം എന്നതില്‍ പൊതുജനങ്ങള്‍ക്കും അഭിപ്രായ ഭിന്നതയില്ല. അതേസമയം, ആ പരിഷ്‌കാരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അധിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാത്ത രീതിയിലായിരിക്കണമെന്നും ആഗ്രഹമുണ്ട്.

അതിനാല്‍, ആഴ്ചയില്‍ രണ്ട് അവധി ദിവസങ്ങള്‍ നല്‍കുന്നുവെങ്കില്‍, അത് ശനിയാഴ്ച-ഞായറാഴ്ച എന്ന പതിവ് മാതൃകയിലല്ലാതെ, ഞായറാഴ്ചയ്‌ക്കൊപ്പം തിങ്കളാഴ്ചയോ, അല്ലെങ്കില്‍ ആഴ്ചയുടെ മധ്യത്തില്‍ വരുന്ന ബുധനാഴ്ച പോലുള്ള മറ്റൊരു ദിവസമോ ആയിരിക്കാമെന്ന നിര്‍ദ്ദേശം ഒരു പൗരനെന്ന നിലയില്‍ മുന്നോട്ടുവയ്‌ക്കുകയാണ്. ( രണ്ടാം ശനിയാഴ്ച കൂടി പ്രവര്‍ത്തി ദിവസം ആക്കണം എന്ന അഭിപ്രായം കൂടി മുന്നോട്ട് വയ്‌ക്കുന്നു) ഇതിലൂടെ സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമവും പൊതുജനങ്ങളുടെ സൗകര്യവും ഒരുപോലെ സംരക്ഷിക്കാനാകും.

സര്‍ക്കാര്‍ സംവിധാനം എന്നത് അടിസ്ഥാനപരമായി ജനങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന സംവിധാനമാണ്. ആ സംവിധാനത്തിന്റെ ഭാഗമായ സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുജന സേവകരാണ്. അതിനാല്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കരുത്. സര്‍ക്കാര്‍ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങള്‍ തമ്മില്‍ തുലനം പാലിക്കുന്ന ഒരു സമീപനമാണ് ഈ വിഷയത്തില്‍ സ്വീകരിക്കേണ്ടത്.

പ്രൊഫ. ഡോ. രഞ്ജിത്ത് 
ചന്ദ്രശേഖരന്‍ നായര്‍
അമയന്നൂര്‍, കോട്ടയം

 

Tags: holidaygovernment employees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഹറം പ്രമാണിച്ച് സംസ്ഥാനത്ത് വെളളിയാഴ്ച അവധി

Kerala

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

Kerala

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

Kerala

കനത്ത മഴ : 4 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.