Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപൂർവ മൂന്നുരൂപക്കളവുമായി ചമ്രവട്ടത്ത് തിയ്യാട്ടുത്സവം

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Feb 11, 2026, 01:14 pm IST
in Kerala, News

Press Note

തിരൂർ: പാരമ്പര്യ കലയായ അയ്യപ്പൻ തിയ്യാട്ടിൽ ദുർലഭം കാണുന്ന മൂന്നുരൂപക്കളത്തിനായി ഒരുങ്ങുന്നു ചമ്രവട്ടം പുഴവക്കത്തെ ക്ഷേത്രം. ഗൃഹസ്ഥനായ ശാസ്താവ് മുഖ്യപ്രതിഷ്ഠയായുള്ള അമ്പലത്തിലെ പാട്ടുത്സവത്തിന് ഫെബ്രുവരി 11ന് എഴുതുന്ന കളത്തിൽ അയ്യപ്പൻ, ഇടത്ത് പത്നി പ്രഭ, വലത്ത് മകൻ സത്യകൻ എന്നിവരെയായിരിക്കും അഞ്ചംഗസംഘം വരയ്‌ക്കുക. പേരെടുത്ത അയ്യപ്പക്ഷേത്രത്തിൽ ശതകങ്ങളോളം നടത്തിവരുന്ന തിയ്യാട്ടനുഷ്ഠാനത്തിൽ ആറു പതിറ്റാണ്ടത്തെ ഇടവേളയ്‌ക്കുശേഷമാണ് മൂന്നുരൂപക്കളം.

അറുപതുകൊല്ലംമുമ്പ് നിലച്ചുപോയ തിയ്യാട്ട് കഴിഞ്ഞവർഷം (2025 ജനുവരി 25) ചമ്രവട്ടത്തുകാവിൽ തിരികെവന്നെങ്കിലും പുലിവാഹനക്കളമായിരുന്നു. മലമക്കാവ് തിയ്യാടി രാജൻ നമ്പ്യാർ ഇക്കുറിയും നയിക്കുന്ന തിയ്യാട്ടിൻറെ പഞ്ചവർണക്കളം സന്ധ്യയോടെ തീർക്കാൻ എട്ടു മണിക്കൂറെടുക്കും.

ചിത്രംവര കൂടാതെ തിയ്യാട്ടിൽ ഗീതം, വാദ്യം, നൃത്തം, അഭിനയം എന്നിങ്ങനെ അഞ്ചുകലകളുടെ മേളനമുണ്ട്. അടിസ്ഥാനത്തിൽ നാല് ഇനങ്ങളാണ്: കളമെഴുത്ത്, കൊട്ടുംപാട്ടും, കഥയാട്ടം (കൂത്ത്), കോമരം. എല്ലാറ്റിൻറെയും പ്രയോക്താക്കൾ തിയ്യാടി നമ്പ്യാർ എന്ന മദ്ധ്യകേരള അമ്പലവാസി സമുദായക്കാരാണ്. മേളവിഭാഗം തൃപ്രങ്ങോട്ട് പരമേശ്വരമാരാർ നയിക്കും.

കളത്തിൽ വെള്ളനിറത്തിന് അരിപ്പൊടി. മഞ്ഞ (മഞ്ഞൾപ്പൊടി), പച്ച (വാകയില ഉണക്കിപ്പൊടിച്ചത്), കറുപ്പ് (ഉമിക്കരിപ്പൊടി), ചുവപ്പ് (മഞ്ഞൾപ്പൊടിയിലേക്ക് ചുണ്ണാമ്പ് തിരുമ്മിയത്) എന്നിവയാണ് ബാക്കി വർണങ്ങൾ. മുണ്ടായ പരമേശ്വരൻ, മുളംകുന്നത്തുകാവ് നീലകണ്ഠൻ, പെരുമ്പിലാവ് ശ്രീവൽസൻ, മുണ്ടായ സിദ്ധാർഥ് എന്നിവരാണ് മറ്റു നമ്പ്യാന്മാർ.

തിയ്യാട്ടിൽ ചൊല്ലിവരുന്ന 108 കാവുകളിൽ പ്രഭാസത്യകന്മാർക്കൊപ്പം മലനാട്ടിലെത്തിയ അയ്യപ്പൻറെ പ്രതിഷ്‌ഠ ചമ്രവട്ടത്താണ്. ദേവേന്ദ്രനെ വേദപരീക്ഷയിൽ തോൽപ്പിച്ചു സർവജ്ഞപീഠമേറി പതിനാറുകാരൻ അയ്യപ്പൻ. ഈ പട്ടം നേടാൻ ലോകത്തെ എല്ലാതരം സുഖദുഃഖങ്ങളും അറിയണമെന്നുവരുമ്പോൾ സ്വർഗാധിപനുമായുള്ള അഭിമുഖത്തിനിടെ സമയംചോദിച്ച് വിവാഹവും കുടുംബവും കൂടി അനുഭവിച്ചറിയുകയാണ് കുമാരൻ. ആ ഘട്ടത്തിലാണ് അയ്യപ്പൻ ഭർത്താവും അച്ഛനും ആവുന്നതെന്നാണ് പുരാണം.

ക്ഷേത്രം 2013ൽ തീപ്പിടിക്കാനിടവന്നതിന് ഒരു വ്യാഴവട്ടം ശേഷമായിരുന്നു നടയ്‌ക്കൽ അയ്യപ്പൻ തിയ്യാട്ടിൻറെ തിരിച്ചുവരവ്.

മോഹിനീരൂപത്തിലുള്ള മഹാവിഷ്ണു അമ്മയും പരമശിവൻ അച്ഛനും ആയുള്ള ആയുള്ള അയ്യപ്പനെ കീർത്തിച്ച് കൊട്ടിപ്പാടുകയും ഉത്പത്തിക്കഥ മുദ്രച്ചുവടുകളോടെ ആടുകയും ഒടുവിൽ നൃത്തങ്ങളോടെ താളാത്മകപ്രദക്ഷിണങ്ങൾവച്ച് കളത്തിൽച്ചാടി കുരുത്തോല വെട്ടിവീഴ്‌ത്തി തിരുമുഖം മായ്‌ക്കുകയും ചെയ്യുന്നു. കല്പന കൈക്കൊണ്ട് തിരുമുഖത്തെ കളപ്പൊടി പ്രസാദമായി വാങ്ങുന്ന ഭക്തജനം പിരിയുംമുമ്പ് ശംഖനാദത്തോടെ മണിപ്പന്തലിലെ കൂറത്തുണി വലിയ്‌ക്കുന്നു.

*ENDS*

Tags: keralaRitual#theeyyatt#Folk#Chamravattam#AyyappanThiyyatt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.