Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ 14, 15 തീയതികളില്‍

കേന്ദ്രസാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കൊല്‍ക്കത്തയിലെ മൗലാന അബ്ദുള്‍കലാം ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാറില്‍ നാല് സെഷനുകളിലായി അക്കാദമിക രംഗത്തെ പന്ത്രണ്ട് പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 07:43 pm IST
inKerala, Kollam

കൊല്ലം: രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ 14, 15 തീയതികളില്‍ കരുനാഗപ്പള്ളി അമൃതപുരി കാമ്പസില്‍ നടക്കും. അയോദ്ധ്യ-കേരള സംഗമത്തിന് മുന്നോടിയായി ചടയമംഗലം കോദണ്ഡസ്വാമി ക്ഷേത്രത്തെയും ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തെയും ബന്ധപ്പെടുത്തി കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന സെമിനാറിന് 14ന് വൈകിട്ട് 4.30ന് മാതാ അമൃതാനന്ദമയീ മഠത്തിലെ ബ്രഹ്മചാരി സൂക്ഷ്മാമൃത ചൈതന്യ ദീപം തെളിയിക്കും.

ജന്മഭൂമി മാനേജിംഗ് ഡയറക്ടറും ആര്‍എസ്എസ് ദക്ഷിണക്ഷേത്ര കാര്യവാഹുമായ എം. രാധാകൃഷ്ണന്‍, ദക്ഷിണകേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ എന്നിവര്‍ സംസാരിക്കും. എ. ജയകുമാര്‍, അംബാശങ്കര്‍ വാജ്പേയ്, കെ.എസ്. രമേശ്, എ. രതീഷ് എന്നിവര്‍ പങ്കെടുക്കും.
കേന്ദ്രസാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കൊല്‍ക്കത്തയിലെ മൗലാന അബ്ദുള്‍കലാം ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാറില്‍ നാല് സെഷനുകളിലായി അക്കാദമിക രംഗത്തെ പന്ത്രണ്ട് പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ആദ്യ സെമിനാറില്‍ ജടായു സ്ത്രീസുരക്ഷയുടെ കാവലാള്‍ എന്ന വിഷയത്തില്‍ സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചല്‍, രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ എന്ന വിഷയത്തില്‍ ബ്രഹ്മചാരി അച്യുതാമൃത ചൈതന്യയും ശ്രീരാമന്‍- സാംസ്‌കാരിക ഏകതയുടെ ആധാരം എന്ന വിഷയത്തില്‍ ഡോ. രാം അവതര്‍ ശര്‍മ്മയും പ്രബന്ധം അവതരിപ്പിക്കും.

ഡോ. ഹരികൃഷ്ണന്‍ വി.പി (കേരളത്തിന്റെ രാമന്‍), ഡോ. വിവേകാനന്ദ ഉപാധ്യായ (എല്ലാവരുടെയും രാമന്‍), ബ്രഹ്മചാരി ശിവാനന്ദന്‍ (ഹനുമായനം), ഡോ. ലക്ഷ്മിദാസ് (മലയാള സാഹിത്യത്തില്‍ രാമന്റെ പ്രഭാവം), ശങ്കരാമൃത സ്വാമികള്‍ (രാമന്റെ കല്യാണഗുണങ്ങള്‍), കെ.കെ. വാമനന്‍ (രാമരാജ്യം മുന്നോട്ടു വയ്‌ക്കുന്ന പൗരധര്‍മ്മം), ധ്യാനാമൃത സ്വാമികള്‍(രാമായണം: ഭാരതത്തിന്റെ ഭൂമിശാസ്ത്രത്തില്‍), ഡോ. വൈഭവ് ഭൂഷണ്‍( അഗസ്ത്യന്‍: ഏകാത്മകതയുടെ പ്രഥമചാലകന്‍), ഡോ. ശ്രീജിത് കര്‍ത്ത (രാമായണവും ആയുര്‍വേദവും) എന്നിവരാണ് മറ്റ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക.

15ന് ഉച്ചയ്‌ക്ക് 2.30ന് ചേരുന്ന സമാപന സഭയില്‍ ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ബ്രഹ്മചാരി ദേവിദാസ് ചൈതന്യ അനുഗ്രഹ ഭാഷണം നടത്തും. ജന്മഭൂമി ജനറല്‍ മാനേജരും ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹുമായ കെ.ബി. ശ്രീകുമാര്‍, അമൃത ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.വി. രമേശ്, ജടായു ട്രസ്റ്റ് അധ്യക്ഷന്‍ എസ്. അശോകന്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍ എന്നിവര്‍ സംസാരിക്കും.

ഡോ. ശ്യാം വിനയന്‍, ഡോ. ഹരിത ചന്ദ്രന്‍, ഡോ. കാദംബരി, ഡോ. ഡെല്‍വിന്‍ ടി. റോബിന്‍, ഡോ. വിഷ്ണു. യു എന്നിവര്‍ വിവിധ സെഷനുകളില്‍ മോഡറേറ്റര്‍മാരാകും.

 

Tags: SeminarJanmabhoomiRama kshethram Rashtra kshethram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

Kerala

രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം സെമിനാറില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും

Kerala

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ വഴിയൊരുക്കുന്നത് രാമായണ തീര്‍ത്ഥാടനത്തിന്

Kerala

ബി ജെ പി ജനറല്‍ സെക്രട്ടറി എസ് സുരേഷുമായി അഭിമുഖം നാളെ

എറണാകുളം ആര്‍എസ്എസ് പ്രാന്തകാര്യാലയത്തിലെ മാധവ്ജി മണ്ഡപത്തില്‍ നടന്ന എം. ശിവദാസ് അനുസ്മരണ യോഗത്തില്‍ മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ സംസാരിക്കുന്നു. രാഷ്ട്ര ധര്‍മ പരിഷത് പ്രസിഡന്റ് പി. കുട്ടികൃഷ്ണന്‍, കൊച്ചി മഹാനഗരം സംഘചാലക് അഡ്വ. പി. വിജയകുമാര്‍, സഹകാര്‍ ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാജശേഖരന്‍, ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാര്‍ സമീപം
Kerala

ശിവദാസന്‍ എല്ലാ തലത്തിലും മാതൃകയാക്കേണ്ട വ്യക്തിത്വം: സേതുമാധവന്‍

പുതിയ വാര്‍ത്തകള്‍

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.