Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിയമസഭാ തെരഞ്ഞെടുപ്പ്: ആഭ്യന്തരവകുപ്പിലെ സ്ഥലംമാറ്റം വിവാദത്തില്‍; സിപിഎമ്മിന്റെ ഇഷ്ടക്കാരന് സ്വന്തം ജില്ലയില്‍തന്നെ നിയമനം

അനീഷ് അയിലംbyഅനീഷ് അയിലം
Feb 8, 2026, 10:27 am IST
inKerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പോലീസിലെ സ്ഥലം മാറ്റം വിവാദത്തില്‍. സിപിഎമ്മിന്റെ ഇഷ്ടക്കാരനായ ഡിവൈഎസ്പിയെ തിരികെ എത്തിക്കാന്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ ആദ്യസ്ഥലംമാറ്റം റദ്ദാക്കി. തിരുവനന്തപുരം ജില്ലാ സ്‌പെഷല്‍ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ടും സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷററുമായ സന്തോഷ് കുമാറിനെയാണ് ആദ്യസ്ഥലംമാറ്റം റദ്ദാക്കി തിരികെ എത്തിച്ചത്.

തെരഞ്ഞെടുപ്പ് ചട്ടപ്രകാരം ഒരു ജില്ലയിലെ താമസക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ മറ്റ് ജില്ലയിലേക്കാണ് സ്ഥലംമാറ്റേണ്ടത്. ഇതനുസരിച്ച് തിരുവനന്തപുരം കരിക്കകം സ്വദേശിയായ സന്തോഷ് കുമാറിനെ ജനുവരി 23 ന് കൊല്ലം ശാസ്താംകോട്ട സബ്ഡിവിഷനിലേക്ക് മാറ്റി. എന്നാല്‍ സിപിഎമ്മിന്റെ വിശ്വസ്തനായ സന്തോഷ് കുമാര്‍, നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സെപ്ഷല്‍ ബ്രാഞ്ചില്‍ ഇല്ലാതെ വരുന്നത് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞതോടെ സിപിഎം ഇടപെട്ട് സ്ഥലം മാറ്റം റദ്ദാക്കുകയായിരുന്നു. ഫെബ്രുവരി ആറിന് ഇറങ്ങിയ രണ്ടാം ഘട്ട ഉത്തരവില്‍ ശാസ്താംകോട്ടയില്‍ നിന്നും തിരുവനന്തപുരം ജില്ലാ സ്‌പെഷല്‍ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ടാക്കി തന്നെ തിരികെ നിയമിച്ചു.

2024ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ സ്ഥലമാറ്റത്തിലാണ് സന്തോഷ് കുമാറിനെ തിരുവനന്തപുരം ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിലേക്ക് എത്തിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് സ്വന്തം ജില്ലയിലേക്ക് തന്നെ സ്ഥലം മാറ്റിയത് തന്നെ ചട്ടവിരുദ്ധമായിരുന്നു. തുടര്‍ന്നിങ്ങോട്ട് ജില്ലാ സെപഷല്‍ ബ്രാഞ്ചിന്റെ തലപ്പത്തിരുന്ന് സിപിഎമ്മിനും എസ്എഫ്‌ഐക്കും വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനുള്ള പ്രതിഫലമാണ് സ്ഥലം മാറ്റം റദ്ദാക്കലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ്ഖാനെ തലസ്ഥാനത്ത് പലപ്പോഴായി തടയുവാനും വാഹനത്തിനുനേരെ പാഞ്ഞടുക്കുവാനും ഒക്കെ എസ്എഫ്‌ഐ അക്രമികള്‍ക്ക് അവസരം ഒരുക്കി നല്‍കിയത് സ്‌പെഷല്‍ ബ്രാഞ്ചിന്റെ വീഴ്ചയാണെന്ന് അന്നേ ആരോപണം ഉയര്‍ന്നതാണ്.

സര്‍വകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെ ഗേറ്റ് തുറന്നുകൊടുത്ത് പ്രവര്‍ത്തകരെ അകത്തേക്ക് കടത്തിവിട്ടതടക്കം നിരവധി ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. കേരള സര്‍വലാശാല ആസ്ഥാനത്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനും വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മലിനുമെതിരെയുള്ള സമരത്തിന്റെ മറവില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ജില്ലാ സെക്രട്ടറി നന്ദനെ പോലീസ് വാഹനത്തില്‍ നിന്നും സന്തോഷ് കുമാര്‍ ഇറക്കിവിട്ടതും ഏറെ വിവാദമായിരുന്നു.

ജനുവരി 26ലെ ഉത്തരവനുസരിച്ച് പത്തനംതിട്ട ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്‍ ചാര്‍ജ് എടുക്കാന്‍ എത്തിയെങ്കിലും രണ്ടാമത്തെ ഉത്തരവ് ഇറങ്ങിയതോടെ തിരുവനന്തപുരം നോര്‍ത്ത് ട്രാഫിക്കിലേക്കാക്കി. പേരൂര്‍ക്കട വ്യാജ മാലമോഷണക്കേസ് അടക്കം നിരവധി കേസുകള്‍ അന്വേഷിച്ച് തെളിയിച്ച മികച്ച ഉദ്യോഗസ്ഥനെയാണ് സിപിഎം അനുഭാവിക്കുവേണ്ടി ട്രാഫിക്കിലേക്ക് ഒതുക്കിയത്. സന്തോഷ്‌കുമാറിനെ ചട്ടവിരുദ്ധമായി തിരികെ എത്തിച്ചതിനെതിരെ സേനയ്‌ക്കുള്ളില്‍ തന്നെ അമര്‍ഷം പുകയുകയാണ്.

Tags: Home departmentAssembly electionsCPM Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

Editorial

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പുതിയ വാര്‍ത്തകള്‍

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.