Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരത്ത് തളയ്‌ക്കും; പോറ്റി എസ്‌ഐടി റഡാറില്‍, കാണാനെത്തുന്നവരെ നിരീക്ഷിക്കാനും സംവിധാനം

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Feb 6, 2026, 10:37 am IST
inKerala

പത്തനംതിട്ട: കട്ടിളപ്പാളിക്കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ ജയില്‍ മോചിതനായ ശബരിമല സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യവ്യവസ്ഥകള്‍ അതികര്‍ശനം. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരാകണമെന്നതാണ് പ്രധാന വ്യവസ്ഥ. ഇത് പോറ്റിയെ തിരുവനന്തപുരത്ത് തളച്ചിടും. സാക്ഷികളെ നേരില്‍ക്കണ്ട് സ്വാധീനിക്കുന്നത് തടയാനും കഴിയും. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നതാണ് മറ്റൊന്ന്.

തെളിവ് സന്നിധാനത്ത് ശേഷിക്കുന്നുണ്ടെങ്കില്‍ അത് നശിപ്പിക്കാതിരിക്കാനും ജയിലിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെയും ജയില്‍ മോചിതനായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിനെയും നേരിട്ട് ബന്ധപ്പെടാതിരിക്കാനാണിത്. തിരുവാഭരണ കമ്മിഷണര്‍ ഓഫീസും മറ്റ് പ്രധാന ദേവസ്വം ഓഫീസുകളും ആറന്മുളയിലും പത്തനംതിട്ടയിലുമുണ്ട്. ഈ ഓഫീസുകളില്‍ നിന്ന് പോറ്റിയെ അകറ്റി നിര്‍ത്താനും കഴിയും. പോറ്റിയുടെ ഫോണുകള്‍ ഇപ്പോള്‍ എസ്‌ഐടി പക്കലാണ്. അതിനാല്‍ സ്വന്തം ഫോണിലൂടെ സാക്ഷികളേയോ മറ്റ് ഉന്നതരേയോ ബന്ധപ്പെടാനാകില്ല. പോറ്റിയുടെ അടുത്ത ബന്ധുക്കളുടെ ഫോണുകളും നിരീക്ഷണത്തിലാണ്.

വ്യവസ്ഥകള്‍ കര്‍ശനമായ സ്ഥിതിക്ക് വെഞ്ഞാറമൂട് പുളിമാത്തെ വസതിയില്‍ത്തന്നെ പോറ്റി തങ്ങാനാണ് സാധ്യത. സ്‌പെഷല്‍ ബ്രാഞ്ചിന്റെ പ്രത്യേക നിരീക്ഷണം പോറ്റിക്കുമേലുണ്ടാകും. എന്നാല്‍ പോറ്റിയെ കാണാനെത്തുന്നവരെ വിലക്കാനാകില്ല. പക്ഷേ അവരെ നിരീക്ഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനുമാകും.

ഒക്ടോബര്‍ 17ന് പോറ്റിയെ അറസ്റ്റ് ചെയ്ത് റാന്നി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലുള്ള അഞ്ച് പേര്‍ ചേര്‍ന്നാണ് തന്നെ ചതിച്ചതെന്ന് പോറ്റി പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് എസ്‌ഐടി അന്വേഷിച്ചിട്ടില്ല. പോറ്റി പണം പലിശയ്‌ക്ക് കൊടുത്തവരുടെ വിവരങ്ങളടങ്ങിയ ഡയറിയുണ്ട്. ഇതിലുള്ളവരെ എസ്‌ഐടി ചോദ്യം ചെയ്തിട്ടില്ല. 2019ന് ശേഷം 30 കോടിയിലധികം രൂപയുടെ ക്രയവിക്രയങ്ങള്‍ പോറ്റി നടത്തിയതായാണ് വിവരം. ആരുമായിട്ടായിരുന്നു ഇവയെന്നും വെളിവായിട്ടില്ല.

പോറ്റിയുടെ സാമ്പത്തിക സ്രോതസുകളെപ്പറ്റി അന്വേഷിക്കുകയാണെന്നും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലും ബെല്ലാരിയിലും അന്വേഷണം തുടരുന്നെന്നും ജാമ്യത്തെ എതിര്‍ത്ത് എസ്‌ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

Tags: SABARIMALASITUnnikrishnan PottyGold loot
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

Article

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ എന്റെ ഭാര്യയുടെ അനിയത്തി ബികോം പാസായതാണ് , എന്നിട്ടും ഞാൻ ജോലി കൊടുത്തില്ല , സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കാണ് ഞാൻ ജോലി കൊടുത്തത് ‘

എഐ ഈ ദശകത്തിന്റെ അവസാനത്തില്‍ മനുഷ്യരാശിയെ ഇല്ലാതാക്കിയേക്കാം…പക്ഷെ എഐയെ സുരക്ഷിതമാക്കാന്‍ മനുഷ്യന് സാധിക്കും: ആന്ത്രോപിക് സിഇഒ

ഉച്ചകോടിക്ക് അടുത്തൂടെ പോയിട്ടില്ല, അത്താഴ വിഭവത്തെക്കുറിച്ച് രാഹുലിന്റെ വിമർശനം; മറുപടി നൽകി കേന്ദ്രമന്ത്രി

ഇതൊക്കെ വിളമ്പാൻ നിങ്ങളോടാരാ പറഞ്ഞത് ? ബ്രിക്സ് ഉച്ചകോടിയിൽ വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെതിരെ രാഹുല്‍

മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞത് ഇഷ്ടമായില്ല ; ഉർവശിയ്‌ക്കെതിരെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ

മോദിയുടെ ഭരണത്തില്‍ സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

ഓടയില്‍ വീണ സ്മാര്‍ട് ഫോണ്‍ പുറത്തെടുത്ത് ഉടമയ്‌ക്ക് നല്‍കി അഗ്‌നിരക്ഷാ സേന

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

സഹകരണവും വൈവിധ്യവും ആഘോഷിച്ചുകൊണ്ട് ബ്രിക്സ് ഉച്ചകോടി സമാപിച്ചു : ആഗോള ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.