കോഴിക്കോട്: ഇതിനകം അനൗപചാരിക പ്രചാരണം ആരംഭിച്ച പി. വി. അന്‍വര്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബേപ്പൂര്‍ നിയമസഭ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പി.എ. മുഹമ്മദ് റിയാസിനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ അന്‍വറിന് സാധിക്കുമെന്ന് സണ്ണി ജോസഫ് അവകാശപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസ് 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. മുസ്‌ളീം ലീഗ് നേതാക്കളടക്കമുള്ളവരുമായി അന്‍വര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
















