Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കമൽ ഹാസനുമായി ചുംബന രംഗം ഷൂട്ട് ചെയ്യാൻ … ഭയം തോന്നി,ഞാൻ കരഞ്ഞു ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും നടന്നില്ല; മീന

അനൂപ്‌ വി. വി.byഅനൂപ്‌ വി. വി.
Jan 29, 2026, 08:24 am IST
inNews

സൗത്ത് ഇന്ത്യ‌ൻ സിനിമയിൽ ഒരു സമയത്ത് താരറാണി പട്ടം അലങ്കരിച്ചിരുന്ന അഭിനേത്രിയാണ് മീന. മലയാളത്തിലേയും തമിഴിലേയും ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും മീന നായികയായി സ്ക്രീൻ സ്പേസ് പങ്കിട്ടിട്ടുണ്ട്. നടിയുടെ സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റായ സിനിമകളിൽ ഒന്ന് കമൽഹാസന്റെ അവ്വൈ ഷൺമുഖിയാണ്. 1996ൽ പുറത്തിറങ്ങിയ സിനിമ ഇന്നും ക്ലാസിക്ക് ചിത്രമായാണ് പരിഗണിക്കപ്പെടുന്നത്.

 

സിനിമയിൽ ചുംബനരംഗം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുന്ന മീനയുടെ വീഡിയോയാണ് വൈറലാകുന്നത്. കമൽഹാസൻ സിനിമകളിൽ ചുംബനരംഗം ഉണ്ടാകുമെന്നത് നായികയായി അഭിനയിക്കാമെന്ന് സമ്മതിച്ച സമയത്ത് ഓർത്തില്ലെന്ന് മീന പറയുന്നു. ഭയത്തോടെയാണ് അഭിനയിച്ചതെന്നും കരച്ചിലായിരുന്നുവെന്നും മീന പറയുന്നു.

 

കമൽ സാറിന്റെ സിനിമയാണെങ്കിൽ തീർച്ചയായും ലിപ് ടു ലിപ് കിസ്സിങ് സീനുണ്ടാകും. പക്ഷെ അവ്വൈ ഷൺമുഖിയിൽ അഭിനയിക്കാമെന്ന് കരാർ ഒപ്പിട്ട സമയത്ത് എനിക്ക് അത് ഓർമയുണ്ടായിരുന്നില്ല. രണ്ടാമത്തെ ദിവസം പാർക്കിൽ വെച്ച് കമൽ സാറുമായി സംസാരിക്കുന്ന സീനായിരുന്നു എടുത്തത്. അസിസ്റ്റന്റ് ഡയറക്ടർ എന്റെ അടുത്ത് വന്ന് കിസ്സിങ് സീനാണ് എടുക്കാൻ പോകുന്നതെന്ന് മാത്രം പറഞ്ഞു.

 

ഞാൻ ആകെ ഭയപ്പെട്ടു. അയ്യോ കിസ്സിങ് സീനാണോ… ഇതേ കുറിച്ച് ഞാൻ ആലോചിച്ചതേയില്ലല്ലോ… എങ്ങനെ ഞാൻ ഈ സീൻ ചെയ്യും എന്നൊക്കെയുള്ള ചിന്തയായി. കിസ്സിങ് സീനുകളോട് ഞാൻ യൂസ്ഡ് അല്ല. മാത്രമല്ല കംഫർട്ടബിളുമല്ല. എനിക്ക് ഇത് ചെയ്യാൻ കഴി‌യില്ല. അമ്മ ഒന്ന് സംവിധായകനോട് ഇക്കാര്യം സംസാരിക്കാമോയെന്ന് ഞാൻ ചോദിച്ചു.

 

കാരണം എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ കഴിയില്ല. കെ.എസ് രവികുമാർ സാറായിരുന്നു സംവിധായകൻ. അദ്ദേഹം വളരെ ഡോമിനേറ്റിങ് സ്വഭാവമുള്ളയാളാണ്. അമ്മയും ഞാനും ഇക്കാര്യം പറയാൻ അദ്ദേഹത്തെ സമീപിക്കാൻ ഒരുങ്ങും മുമ്പ് ഷോട്ട് റെഡിയെന്ന് അനൗൺസ്മെന്റ് വന്നു. അതുകൂടി കേട്ടതോടെ ഞാൻ‌ കരച്ചിലായി. കണ്ണുകൾ നിറഞ്ഞ് ഒഴുകി.‍

 

ലിപ് ലോക്ക് രംഗത്തോട് എനിക്ക് ഒട്ടും യോജിപ്പില്ല. എനിക്ക് അത് ചെയ്യുന്നതിനോടും താൽപര്യമില്ലെന്നുമാണ് അവ്വൈ ഷൺമുഖി ഷൂട്ടിങ് അനുഭവം പങ്കുവെച്ച് മീന പറഞ്ഞത്. ക്രേസി മോഹന്റേത് ആയിരുന്നു അവൈ ഷൺമുഖിയുടെ കഥ. സിനിമയിൽ വയസായ സ്ത്രീയുടെ വേഷത്തിലും കമൽഹാസൻ അഭിനയിച്ചിട്ടുണ്ട്. ഇന്നും അവൈ ഷൺമുഖിക്ക് ആരാധകരുള്ളതിന് പ്രധാന കാരണം സ്ത്രീ വേഷം കെട്ടിയുള്ള ഉലകനായകന്റെ പ്രകടനം തന്നെയാണ്.

 

അമേരിക്കൻ കോമഡി ഡ്രാമ മിസിസ് ഡൗട്ട്ഫയറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അവ്വൈ ഷൺമുഖി ഒരുക്കിയത്. മിസിസ് ഡൗട്ട്ഫയർ ക്രിസ് കൊളംബസ് സംവിധാനം ചെയ്ത് 1987ലാണ് റിലീസ് ചെയ്തത്. ആനി ഫൈൻ എഴുതിയ മാഡം ഡൗട്ട്ഫയർ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മിസിസ് ഡൗട്ട്ഫയർ എന്ന സിനിമ. റോബിൻ വില്യംസ് ആയിരുന്നു നായകനായി അഭിനയിച്ചത്.

 

അദ്ദേഹം ചിത്രത്തിന്റെ നിർമ്മാതാവും കൂടിയായിരുന്നു. സ്റ്റാർ ട്രെക്ക് പരമ്പരയിലൂടെ പ്രശസ്തനായ മേക്കപ്പ് ആർട്ടിസ്റ്റായ മൈക്കൽ ജോർജ്ജ് വെസ്റ്റ്‌മോർ, കെ.എം ശരത്കുമാർ എന്നിവർ ചേർന്നാണ് കമൽഹാസനെ അവ്വൈ ഷൺമുഖിയായി മാറ്റിയെടുത്തത്. കഥാപാത്രത്തിന് വേണ്ടി മേക്കപ്പ് ചെയ്യാൻ അഞ്ച് മണിക്കൂറാണ് എടുത്തിരുന്നത്.

 

മാത്രമല്ല ആ മേക്കപ്പ് അഞ്ച് മണിക്കൂർ മാത്രമെ നിണ്ടുനിൽക്കുമായിരുന്നുള്ളു.‌ അതുകൊണ്ട് തന്നെ വളരെ അധികം ശ്രമകരമായ ജോലിയായിരുന്നു അവ്വൈ ഷൺമുഖി ഗെറ്റപ്പിൽ കമൽഹാസന്റെ സീനുകൾ ചിത്രീകരിക്കുക എന്നത്. പിന്നീട് അവ്വൈ ഷൺമുഖി ചാച്ചി 420 എന്ന പേരിൽ ബോളിവുഡിൽ റീമേക്ക് ചെയ്തു. സംവിധായകനായി ബോളിവുഡിൽ കമൽഹാസന്റെ അരങ്ങേറ്റം കൂടി ഈ സിനിമയിലൂടെ സംഭവിച്ചു.

Tags: tamil movieLiplock seenKAMALHASANLatest newsActress meena
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ബ്രിക്‌സിലെ ഭാരത വിജയം

ആദര്‍ശ ജീവിതത്തിന്റെ സൗമ്യമുഖം; വി.എം. കൊറാത്തിന്റെ നൂറാം ജന്മദിനം ഇന്ന്

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

കൃഷ്ണസ്പര്‍ശം: സമാധാനത്തിനായി ശ്രമിക്കണം, അവസാന നിമിഷം വരെ

ഭാഷാസൗന്ദര്യ ലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.