Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാസ്തുശാസ്ത്രം മത്സ്യപുരാണത്തില്‍

ഡോ. രാജീവ്. എന്‍ by ഡോ. രാജീവ്. എന്‍
Jan 25, 2026, 07:07 am IST
in Samskriti

മറ്റു രാഷ്‌ട്രങ്ങളെ അപേക്ഷിച്ചു അതിപ്രാചീന കാലം മുതല്‍ക്കേ ഭാരതത്തില്‍ വാസ്തുശാസ്ത്രം സമ്പുഷ്ടമായ വളര്‍ച്ചയേ പ്രാപിച്ചിരുന്നു. മനുഷ്യരാശിയുടെ ആദിമ കാവ്യ സമ്പത്തെന്ന് ലോകമംഗീകരിച്ചിട്ടുള്ള അതിപ്രാചീനങ്ങളായ വേദങ്ങളില്‍നിന്ന് പാര്‍പ്പിട നിര്‍മാണ വിഷയങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ട്. ഈ വിഷയത്തെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ ചെന്നെത്തിയത് സ്ഥപത്യവേദം എന്ന ശാസ്ത്ര വിദ്യയിലേക്കാണ്. പ്രസ്തുത പേരിലെ കൗതുകവും ഇതിനെപറ്റി കൂടുതല്‍ അറിയാനുള്ള വാഞ്ചയും ഈ ലേഖനമെഴുതുവാനുള്ള പ്രചോദനം നല്‍കി എന്ന് പറയാം. വാസ്തുവിദ്യ എന്നര്‍ത്ഥം വരുന്ന ഒരു പദമാണിത്. അഥര്‍വ്വവേദത്തിന്റെ ഉപാംഗമായ സ്ഥാപത്യ വേദത്തിലാണ് വാസ്തുശാസ്ത്രത്തെ പറ്റി പറയുന്നത്. ഒരു താമസസ്ഥലത്തിനുള്ളില്‍ പ്രകൃതി നിയമങ്ങള്‍ പാലിച്ചുകൊണ്ട് പ്രകൃതിയോടിണങ്ങി പഞ്ചഭൂതങ്ങളുടെ ശക്തി അഥവാ എനര്‍ജിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം. വീടിനുള്ളിലെ ആവാസരീതി ഏറ്റവും ആരോഗ്യകരവും ആനന്ദകരവും ആക്കുവാന്‍ സ്ഥപത്യ ലക്ഷ്യമിടുന്നു. ഭാരതീയ പുരാണ സാഹിത്യം വളരെ ബ്രിഹത്താണ്. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും അത് സ്പര്‍ശിക്കുന്നു. വേദങ്ങളിലും പുരാണേതിഹാസങ്ങളിലും കൂടി നമുക്ക് ഭാരതത്തിന്റെ യഥാര്‍ത്ഥമായ ആത്മാവ് ദര്‍ശിക്കാവുന്നതാണ്. ഇവയേ ആധുനികശാസ്ത്ര തത്വങ്ങളുമായി സമന്വയിപ്പിച്ചു നമുക്ക് സമഗ്രമായ അറിവ് നേടാവുന്നതാണ്.

വേദം എന്നാല്‍ അറിവ് എന്നും സ്ഥപന്‍ എന്നാല്‍ സ്ഥാപിക്കുക എന്നുമാണ് വിവക്ഷ. ആയതിനാല്‍ സ്ഥപത്യവേദം എന്നാല്‍ വാസ്തുവിദ്യയുടെ പ്രായോഗിക ജ്ഞാനം പ്രദാനം ചെയ്യുന്നത് എന്ന അര്‍ഥം വരുന്നു. ദേവശില്പി വിശ്വകര്‍മ്മാവും, പുത്രന്‍ മയനും സ്ഥാപത്യ ശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളായി അറിയപ്പെടുന്നു.

മഹാപുരാണങ്ങളില്‍ ഉള്‍പ്പെട്ട മത്സ്യ പുരാണത്തില്‍ ഗൃഹനിര്‍മാണത്തെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതില്‍ത്തന്നെ വാസ്തു വിദ്യയേപ്പറ്റി വിശദമായി പറയുന്നുണ്ട്. വാസ്തുവിദ്യ ഇന്ന് ജനങ്ങള്‍ ഏറെ പ്രാധാന്യത്തോടെ കാണുന്ന ഒരു വിഷയമാണ്. വാസ്തുവിദ്യ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ അറിയപ്പെടാതെയിരുന്ന കാലത്താണ് ഭാരതം ഈ വിധ പഠനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത് എന്ന കാര്യം അതിശയത്തോടെ അല്ലാതെ ചിന്തിക്കാന്‍ സാധിക്കില്ല. മത്സ്യ പുരാണത്തിനും വളരെ മുന്‍പേ ഗൃഹനിര്‍മ്മാണ വിദ്യ ഭാരതത്തില്‍ പ്രചരിച്ചിരുന്നു എന്ന കാര്യത്തില്‍ സംശയമേതുമില്ല. രാമായണത്തില്‍ ലങ്കയിലേ നഗര വികസനത്തെ പറ്റി വിവരിക്കുന്നുണ്ട്. ഇത് അനാവരണം ചെയ്യുന്നത് വാസ്തു വിദ്യയുടേയും ഗൃഹനിര്‍മ്മാണ വിദ്യയുടേയും ഉറവിടം ഭാരതമാണെന്നാണ്. കേവലം ഗൃഹം മാത്രമല്ല ദേവാലയം, കൊട്ടാരം, മന്ത്രിമന്ദിരങ്ങള്‍, സേനാഗൃഹം ആദിയായവയേപ്പറ്റിയും അവയുടെ നിര്‍മാണത്തെ പറ്റിയും ധാരാളം അറിവുകള്‍ പുരാണങ്ങള്‍ നല്‍കുന്നു. അതിപ്രാചീനമായ മത്സ്യ പുരാണത്തെ അവലംബിച്ചുകൊണ്ടു വാസ്തു ശാസ്ത്രത്തെപ്പറ്റി ലളിതമായ ഒരു വിവരം ആണ് ഇവിടെ നല്‍കപ്പെടുന്നത്.

പ്രാസാദം, ഗൃഹം എന്നിവ എങ്ങനെ നിര്‍മിക്കണം? വാസ്തു ആരാണ് ? ഇത്യാദി പ്രശ്‌നങ്ങള്‍ക്ക് മത്സ്യപുരാണം ഉത്തരം നല്‍കുന്നു. മത്സ്യം മനുവിന് ഉപദേശിച്ചു കൊടുത്തതാണ് വാസ്തുശാസ്ത്രം. അത് പല ഹൃഷിമാരിലൂടെ പകര്‍ന്നു ഇന്നത്തെ രൂപം പ്രാപിച്ചു. ഭൃഗു, അത്രി, വസിഷ്ഠന്‍, വിശ്വകര്‍മ്മാവ്, മയന്‍, നാരദന്‍, നഗ്‌നജിത്, വിശാലാക്ഷന്‍, പുരന്ദരന്‍, ബ്രഹ്‌മാവ്, സുബ്രഹ്‌മണ്യന്‍, നന്ദികേശ്വരന്‍, ശൗനകന്‍, ഗര്‍ഗന്‍, വാസുദേവന്‍, അനിരുദ്ധന്‍, ശുക്രന്‍ വ്യാഴന്‍ എന്നീ പതിനെട്ടു ആചാര്യന്മാരാണ് വാസ്തുശാസ്ത്രത്തിന്റെ ഉപദേഷ്ടാക്കളായി അറിയപ്പെടുന്നത്. നല്ലകാലം നോക്കി വേണം ഗൃഹനിര്‍മാണം ആരംഭിക്കേണ്ടത്. കൃത്യമായി ഏതൊക്കെ ദിവസങ്ങളും, നാളുകളും ഗൃഹനിര്‍മാണം ആരംഭിക്കുന്നതിനു ശുഭമാണ് എന്ന് മത്സ്യപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. സൂര്യചന്ദ്രന്‍മാരുടെ സ്ഥാനബലം നോക്കി നല്ല ലഗ്‌നം കുറിച്ച് കുറ്റി നാട്ടിയാല്‍ ആ ദിവസം മറ്റൊന്നും പാടില്ല. അശ്വതി, രോഹിണി, മൂലം, ഉത്രം, ഉത്രാടം, ഉതൃട്ടാതി, മകയിരം, അത്തം, ചോതി, അനിഴം എന്നീ നാളുകളും ഞായറാഴ്ചയും, ചൊവ്വാഴ്ചയും ഒഴികേയുള്ള ദിവസങ്ങളും ഗൃഹാരംഭത്തിന് നല്ലതാണ്. പ്രാരംഭമായി ഭൂമി നോക്കി വാസ്തുബലി നടത്തണം. പിന്നീട് മണ്ണിന്റെ ഗുണം നിശ്ചയിക്കണം. മണ്ണ് പരിശോധിക്കുന്നതിന് ഒരു മുഴം വലിപ്പമുള്ള കുഴി ഉണ്ടാക്കി അതില്‍ ഒരു ചിരാത് വച്ച് അതില്‍ നെയ്യ് പകര്‍ന്നു നാല് വശങ്ങളിലായി നാല് തിരികള്‍ ഒപ്പം ജ്വലിപ്പിക്കണം. എല്ലാ വശങ്ങളിലേക്കും തിരികള്‍ കത്തിയാല്‍ അത് സാമൂഹികവസ്തു ആണ്. ഒരു മുഴമുള്ള കുഴി അതിന്റെ മണ്ണ് ഉപയോഗിച്ച് തന്നെ നികത്താന്‍ നോക്കുമ്പോള്‍ മണ്ണ് ഏറിയാല്‍ ഐശ്വര്യവും, കുറഞ്ഞാല്‍ ശ്രീക്ക് കുറവും, ഒപ്പമായാല്‍ ഒരേ നിലയും ആണ് ഫലം. മണ്ണ് ഉഴുത് വിട്ടു വിതച്ചു അത് മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങള്‍ കൊണ്ട് മുളച്ചാല്‍ യഥാക്രമം ഉത്തമം, മാധ്യമം, അധമം എന്നിവ ഫലം. നാലും, മൂന്നും, രണ്ടും, ഒന്നും ശാലകളുള്ള ഗൃഹങ്ങളുടെ പേരും രൂപകല്പനകളും മത്സ്യപുരാണത്തിന്റെ ഭാഗമാകുന്നു.

നാല് ഗോപുരങ്ങളും വരാന്തകളും ഉള്ള ചതുശാലഗൃഹം ശ്രേഷ്ഠമായി കരുതുന്നു. പടിഞ്ഞാറു വശം ഗോപുരമില്ലാത്ത ഗൃഹനിര്‍മിതി നന്ദ്യാവര്‍ത്തമെന്നും, തെക്കുഭാഗത്തു ഗോപുരമില്ലാത്തതിനെ വര്‍ദ്ധമാനമെന്നും, കിഴക്കുവശത്തു ഗോപുരമില്ലാത്തതിനെ സ്വസ്തികമെന്നും, വടക്കുവശത്തു ഗോപുരമില്ലാത്തതിനെ രുചകം എന്നും പറയുന്നു. വടക്കുവശം ശാലയില്ലാത്ത തൃശാല ഗൃഹത്തിന് ധന്യകമെന്നും, കിഴക്കു ശാലയില്ലാത്ത തൃശാലാ ഗൃഹത്തിന് സക്ഷേത്രം എന്നും, പടിഞ്ഞാറ് ശാലയില്ലാത്തതിനേ പക്ഷഘനം എന്നും പേരുനല്‍കിയിരിക്കുന്നു. ഒപ്പം രാജമന്ദിരങ്ങളുടെ പ്രകാരങ്ങളും സ്തംഭമാനാദികളുടെ നിര്‍ണയങ്ങളും വിശദമായി പുരാണങ്ങളില്‍ പ്രതിപാദിക്കുന്നു. വീടിനോടു ചേര്‍ന്ന് വയ്‌ക്കാവുന്ന വൃക്ഷങ്ങളെപറ്റി പോലും മത്സ്യപുരാണത്തില്‍ വിശദമായി പറയുന്നു. വീടിന്റെ കിഴക്കു ഭാഗത്തു പേരാല്‍, തെക്കു വശത്തു അത്തി, പടിഞ്ഞാറു ഭാഗത്തു അരയാല്‍, വടക്കു ഇത്തി എന്നീ വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കുന്നതോ കാണപ്പെടുന്നതോ നല്ലതാണ്.

പുന്ന, അശോകം, ഇലഞ്ഞി, വന്നി, ചെമ്പകം, മാതളനാരകം, തിപ്പലി, മുന്തിരി എന്നിവ ഉത്തമ വൃക്ഷങ്ങളാകുന്നു. ചെറുനാരകം, കമുക്, പിലാവ്, കൈത, പിച്ചകം, താമര, ശതപത്രകം, മുല്ല, വാഴ, തെങ്ങു, പൂപ്പാതിരി, എന്നിവയോടുകൂടിയ ഭവനം ഐശ്വര്യമുള്ളതായും പറയപ്പെടുന്നു. ഇന്ന് വാസ്തുശാസ്ത്രത്തില്‍ ജനങ്ങള്‍ക്ക് ഏറെ വിശ്വാസം ഉണ്ടായിട്ടുള്ളതായി കാണുന്നു. വലിയ മുതല്‍ മുടക്കി വീടു നിര്‍മിച്ച ശേഷം വാസ്തു ശരിയാക്കാന്‍ വീണ്ടും വന്‍തുക ചിലവാക്കി പുതുക്കി പണിയുന്ന ഒരു പ്രവണത ഇപ്പോള്‍ കണ്ടുവരുന്നു. അടുക്കള നന്നായാല്‍ ഒക്കേയും നന്നായി എന്നൊരു പഴമൊഴി ഉണ്ട്. അതുപോലെ കിണറിന്റെ സ്ഥാനവും പ്രാധാന്യമര്‍ഹിക്കുന്നു. പഞ്ചഭൂതാത്മകമാണ് മനുഷ്യ ശരീരം. അപ്പോള്‍ പ്രകൃതിക്കിണങ്ങിയ കാറ്റും, നിര്‍മിതിയാണ് വേണ്ടത്.

ഭാരതത്തിന്റെ പൗരാണിക വാസ്തു ശാസ്ത്രത്തെ സംബന്ധിച്ചുള്ള ക െണ്ടത്തലുകള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണ്. അതാണ് അതിന്റെ പ്രസക്തി ഇന്നും നിലനില്‍ക്കുന്നതിന്റെ കാരണം.

Tags: HinduismVastu shastraMatsya Purana
ഡോ. രാജീവ്. എന്‍
ഡോ. രാജീവ്. എന്‍
ഡീന്‍, അഹല്യ സ്‌കൂള്‍ ഓഫ് ഓഫ് എന്‍ജിനീയറിങ്, ആന്‍ഡ് ടെക്‌നോളജി,പാലക്കാട് [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

Samskriti

വ്യാഴദോഷ പരിഹാരത്തിനും കുടുംബ ഐശ്വര്യത്തിനും മുപ്പെട്ടു വ്യാഴവ്രതം

Samskriti

മുദ്ദേവര്‍ ക്ഷേത്രം: ത്രിമൂര്‍ത്തികള്‍ ഒരു ശ്രീകോവിലില്‍, ഒരു പീഠത്തില്‍ ഒരുമിച്ച് പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം

India

ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

പുതിയ വാര്‍ത്തകള്‍

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പി. നാരായണക്കുറുപ്പ് പങ്കെടുത്തപ്പോള്‍

അവസാന പൊതുപരിപാടി അവനവന്‍ കടമ്പ 50 കടന്നത്

യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.