Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോകത്തെ എല്ലാ യുദ്ധടാങ്കുകളിലെയും നല്ല വശങ്ങള്‍ സംയോജിപ്പിച്ച് ഡിആര്‍ഡിഒ നിര്‍മ്മിച്ച വില്ലാളിവീരനായ അര്‍ജുനന്റെ പേരിലുള്ള ടാങ്ക്

ലോകത്തില്‍ ലഭ്യമായ മുഴുവന്‍ യുദ്ധടാങ്കുകളെയും തലനാരിഴ ഏഴായി കീറി പരിശോധിച്ച് അതിലെ നല്ല വശങ്ങള്‍ സംയോജിപ്പിച്ച് ഒരു യുദ്ധടാങ്കുണ്ടാക്കുക. ഇത് അസാധ്യമെന്ന് തോന്നിക്കുന്ന ദൗത്യമാണ്. പക്ഷെ അതാണ് ഇന്ത്യയുടെ പ്രതിരോധരംഗത്തെ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ചെയ്തത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jan 21, 2026, 10:46 pm IST
inIndia, Defence

ന്യൂദല്‍ഹി: ലോകത്തില്‍ ലഭ്യമായ മുഴുവന്‍ യുദ്ധടാങ്കുകളെയും തലനാരിഴ ഏഴായി കീറി പരിശോധിച്ച് അതിലെ നല്ല വശങ്ങള്‍ സംയോജിപ്പിച്ച് ഒരു യുദ്ധടാങ്കുണ്ടാക്കുക. ഇത് അസാധ്യമെന്ന് തോന്നിക്കുന്ന ദൗത്യമാണ്. പക്ഷെ അതാണ് ഇന്ത്യയുടെ പ്രതിരോധരംഗത്തെ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ചെയ്തത്.അങ്ങിനെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന യുദ്ധടാങ്കിന്റെ പുതിയ തലമുറയ്‌ക്ക് നല്‍കുന്ന പേര് വില്ലാളിവീരനായ അര്‍ജുനന്റെ പേരാണ്- അര്‍ജുന്‍ ടാങ്ക് മാര്‍ക്ക് 1എ. ഇപ്പോള്‍ ഇന്ത്യന്‍ സേനയില്‍ അര്‍ജുന്‍ എന്ന യുദ്ധടാങ്കിന്റെ മാര്‍ക്ക് 1 പതിപ്പ് മാത്രമാണ് ഉള്ളത്. ഇതിനെ കാര്യമായി മാറ്റങ്ങള്‍ക്ക് വിധേയമാക്കിയാണ് പുതിയ അര്‍ജുന്‍ മാര്‍ക്ക് 1 എ നിര്‍മ്മിക്കുന്നത്. ഏകദേശം 72ഓളം പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ അര്‍ജുന്‍ മാര്‍ക്ക് 1 എ എന്ന ടാങ്ക് നിര്‍മ്മിക്കുന്നത്.. പാകിസ്ഥാനെ ഭയപ്പെടുത്താന്‍ പോകുന്ന പുതിയ അര്‍ജുന്‍ മാര്‍ക് 1എ എന്ന കരുത്താന്‍ ടാങ്കുകള്‍ 118 എണ്ണം 2027ല്‍ സൈന്യത്തില്‍ എത്തും. ഇന്ത്യന്‍ കരസേനയുടെ യുദ്ധപ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും നെടുംതൂണായി ഈ പുത്തന്‍ യുദ്ധടാങ്കുകള്‍ മാറും. 1600 ടി-90 റഷ്യന്‍ ടാങ്കുകളും  124 ഓളം പഴയ അര്‍ജുന്‍ മാര്‍ക് 1 എന്ന ടാങ്കുകളുമാണ് ഇന്ത്യയുടെ കരസേന ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്.  ഇന്ത്യയുടെ ടാങ്ക് കരുത്തിന് മൂര്‍ച്ചകൂട്ടാനാണ് പുതിയ അര്‍ജുന്‍ മാര്‍ക് 1എ ടാങ്കുകള്‍ എത്താന്‍ പോകുന്നത്.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം, ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനു കീഴില്‍ തമിഴ്‌നാട്ടിലെ ആവടിയിലുള്ള ഡിആര്‍ഡിഒയ്‌ക്ക് കീഴിലുള്ള ഹെവി വെഹിക്കിള്‍സ് ഫാക്ടറിയാണ് അര്‍ജുന്‍ എംകെ1 എ ടാങ്കുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ ഡിസൈനും പ്രാരംഭമാതൃകയും 2021ല്‍ അംഗീകരിക്കപ്പെട്ടതാണ്. ഈ പുതിയ ഡിസൈന്‍ അനുസരിച്ചുള്ള അര്‍ജുന്‍ മാര്‍ക് 1എ ഏതാനും പ്രാരംഭമാതൃകകള്‍ 2021ല്‍ പ്രധാനമന്ത്രി മോദി ഇന്ത്യന്‍ കരസേനാ മേധാവി എം.എം. നരവനെയ്‌ക്ക് കൈമാറിയിരുന്നു. പിന്നീട് സൈന്യം കരുത്തുള്ള പുത്തന്‍ അര്‍ജുന്‍ മാര്‍ക് 1എ 118എണ്ണം നിര്‍മ്മിക്കാന്‍ ഡിആര്‍ഡിഒയ്‌ക്ക് ഉത്തരവും നല്‍കിയതാണ്. ഇതിനായി7523 കോടി രൂപയോളം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു.

എന്തുകൊണ്ട് അര്‍ജുന്‍ മാര്‍ക് 1എ ടാങ്ക് സൈന്യത്തിലെത്താന്‍ വൈകി?

എന്നാല്‍ 2021ല്‍ നല്‍കിയ ഉത്തരവ് ഇതുവരെയും ഡിആര്‍ഡിഒയ്‌ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. അര്‍ജുന്‍ മാര്‍ക്ക് 1എ ടാങ്ക് നിര്‍മ്മാണം ആത്മനിര്‍ഭര്‍ ഭാരത് പ്രകാരമുള്ള മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നു.കാരണം ഈ യുദ്ധടാങ്കിന്റെ മുഖ്യഭാഗങ്ങള്‍ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കരുതെന്ന നിര്‍ബന്ധം കേന്ദ്രസര്‍ക്കാരിനുണ്ട്. ഇതിന് കാരണം അടിയന്തരമായി ഈ ടാങ്കുകള്‍ നിര്‍മ്മിക്കേണ്ട ആവശ്യം വന്നാല്‍ അത് ഇവിടെ തന്നെ അതിവേഗം നിര്‍മ്മിക്കാവുന്ന അന്തരീക്ഷം നിലനിര്‍ത്തുക എന്നതാണ്. മറ്റൊന്ന് ലോകത്തിലെ ഏറ്റവും മികച്ച യുദ്ധടാങ്കായി അര്‍ജുന്‍ എംകെ1എ ടാങ്കിനെ മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ മോഹം കൂടി ഇതിന് പിന്നിലുണ്ട്. ഇതിനായി പഴയ അര്‍ജുന‍് മാര്‍ക് 1ന്റെ പല ദൗര്‍ബല്യങ്ങളും പരിഹരിക്കണമെന്നത് ഇന്ത്യയ്‌ക്ക് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് തന്നെ ലോകത്തിലെ മികച്ച യുദ്ധടാങ്കുകളുടെ മേന്മകള്‍ ഇതില്‍ ഉള്‍ച്ചേര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നു. ആര്‍ക്കും ഒരു കുറ്റവും പറയാനില്ലാത്ത ഒരു യുദ്ധ ടാങ്ക് എന്ന സ്വപ്നം പദ്ധതിയെ വൈകിച്ചു. എല്ലാ പുതിയ മാറ്റങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്ലാറ്റ് ഫോം നിര്‍മ്മിക്കുക എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ എഞ്ചിനീയറിംഗ് സൈഡില്‍ ഏറെ മാറ്റങ്ങള്‍ ഉള്‍ച്ചേര്‍ക്കണം. അതിന് സമയമെടുത്തു. പ്രൊപ്പല്‍ഷന്‍ സംവിധാനത്തിനും വലിയ രൂപമാറ്റങ്ങള്‍ ആവശ്യമായി വന്നു. എഞ്ചിന് സൈഡില്‍ ഉണ്ടായ ഒരു പ്രതിസന്ധി വീണ്ടും പദ്ധതിയെ വൈകിച്ചു. പുതിയ അര്‍ജുന്‍ മാര്‍ക് 1എ ടാങ്ക് ആധാരമാക്കിയിരുന്നത് ജര്‍മ്മനിയില്‍ നിന്നുള്ള എംടിയു എംബി 838 കെ 501 എന്ന ലിക്വീഡ് കൂള്‍ഡ് ഡീസല്‍ എഞ്ചിനെയാണ്. രാജസ്ഥാന്‍ മരുഭൂമിയിലൂടെ പോലും അനായാസമായി അര്‍ജുന്‍ യുദ്ധടാങ്കിനെ ഓടിക്കാന്‍ കഴിയുന്ന എഞ്ചിനായിരുന്നു ഇത്. എന്നാല്‍ ഈ എഞ്ചിന്റെ ഉല്‍പാദനം പൊടുന്നനെ ജര്‍മ്മന്‍ കമ്പനിയായ എംടിയു നിര്‍ത്തിവെച്ചത് വലിയ തിരിച്ചടിയായി. 118 എഞ്ചിനുകള്‍ മാത്രമായി നിര്‍മമിക്കാന്‍ കഴിയില്ലെന്നും എംടിയു അറിയിച്ചു. ഇതോടെ സ്വന്തമായി ഒരു എഞ്ചിന്‍ വികസിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. അത് അത്ര എളുപ്പമായിരുന്നില്ല. ഇത് കുറ്റമറ്റതാക്കാന്‍ ധാരാളം പരീക്ഷണനിരീക്ഷണങ്ങള്‍ ആവശ്യമാണ്. മരുഭൂമിയിലൂടെ എത്ര മണിക്കൂര്‍ ഓടിച്ചാലും ചൂടാകാത്ത എഞ്ചിനായിരിക്കണം എന്നത് വലിയ വെല്ലുവിളി തന്നെയാണ്. നിലവിലുള്ള ഷാസിയില്‍ ഈ പുതിയ എ‍ഞ്ചിന്‍ ഘടിപ്പിക്കുക, അതില്‍ നൂറായിരം മാറ്റങ്ങള്‍ ഉള്‍ച്ചേര്‍ക്കുക ഇതെല്ലാം വെല്ലുവിളിയായി. 69 ടണ്ണാണ് ടാങ്കിന്റെ ഭാരം. ഇത് റഷ്യയുടെ ടി90 ടാങ്കുകളേക്കാള്‍ ഭാരമുള്ളതാണ്. അത് 46 ടണ്‍ മാത്രമേയുള്ളൂ. കഞ്ചന്‍ ആര്‍മര്‍ ആണ് ഇന്ത്യയുടെ അര്‍ജുന്‍ ടാങ്കിന്റെ ഭാരം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്. ഈ കഞ്ചന്‍ ആര്‍മര്‍ ആണ് ടാങ്കിന്റെ പ്രധാനഭാഗങ്ങളില്‍ ഒന്ന്. ശത്രുവിന്റെ വെടിയേറ്റാലും തുളവീഴാത്ത ടാങ്കാണിത്. ഒരു ഭൂഗര്‍ഭഅറ പോലെ സുരക്ഷിതമായ ഒന്നായിരിക്കണം ഈ കവചിത വാഹനം. റിമോട്ടില്‍ നിയന്ത്രിക്കാവുന്ന ആയുധഭാഗം ഇതിനോട് ഘടിപ്പിക്കലും ചെറിയ ചെറിയ ഘടകഭാഗങ്ങള്‍ സംഘടിപ്പിക്കലും വെല്ലുവിളിയായി.

എന്തൊക്കയാണ് പുതിയ അര്‍ജുന്‍ ടാങ്കിലെ മാറ്റങ്ങള്‍?

വെടിയുതിര്‍ക്കാനുള്ള അധികശേഷി, ഏത് ഭൗമോപരിതലത്തിലും അനായാസ ചലനശേഷി, അതിജീവനശക്തി തുടങ്ങി 72ഓളം പുതുമകളാണ് പുതിയ അര്‍ജുന്‍ മാര്‍ക്ക് 1എ ടാങ്കില്‍ കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെ കൃത്യമായി ലക്ഷ്യത്തെ തകര്‍ക്കാനുള്ള ശേഷി എന്നതും പുതിയ മോഡലിന്റെ മുഖമുദ്രയാണ്. പഴയ 105 എംഎം തോക്കിന് പകരം 120എംഎം തോക്കാണ് അര്‍ജുന്‍ ടാങ്ക് മാര്‍ക് 1എയില്‍ ഉപയോഗിക്കുന്നത്. ഏത് ഭൗമോപരിതലത്തിലും ഈ ടാങ്കിനെ ഓടിച്ച് കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കാനും സാധിക്കും. എന്തായാലും വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെ സ്വന്തം അര്‍ജുന്‍ ടാങ്ക് ഇതാ എത്താറായി.

അര്‍ജുന്‍ ടാങ്ക് നിര്‍മ്മാണം 200 ചെറുകിട യൂണിറ്റുകള്‍ക്കും 8000 തൊഴിലാളികള്‍ക്കും ജോലി നല്‍കി

പുതിയ ഈ അര്‍ജുന്‍ എംകെ1എ യുദ്ധടാങ്കിന്റെ ഏതാനും പ്രാരംഭമോഡലുകള്‍ 2021 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മോദി കരസേന മേധാവിയ്‌ക്ക് സമര്‍പ്പിച്ചിരുന്നു. ഇത് പ്രകാരം ഇപ്പോള്‍ കരസേനയില്‍ അര്‍ജുന്‍ എംകെ1 ടാങ്കുകളുടെ രണ്ട് റെജിമെന്‍റുകള്‍ മാത്രമാണ് ഉള്ളത്. പുതിയ 118 അര്‍ജുന്‍ എംകെ1എ യുദ്ധടാങ്കുകള്‍ 2027ല്‍ സേനയ്‌ക്ക് ലഭ്യമാകുമെന്നതാണ് പുതിയ വിവരങ്ങള്‍. ഇതിന് മുന്‍പ് 2005ലും 2010ലുമാണ് അര്‍ജുന്‍ ടാങ്കിന്റെ പഴയ മോഡലായ അര്‍ജുന്‍ മാര്‍ക്ക് 1 ടാങ്കുകള്‍ സേനയില്‍ എത്തിയത്.

‘ആവഡിയിലെ ഫാക്ടറിക്ക് നല്‍കിയിട്ടുള്ള ഈ ഉല്‍പാദനഉത്തരവ് നടപ്പാക്കുക വഴി 200ഓളം വരുന്ന ഇന്ത്യയിലെ ചെറുകിട-ഇടത്തരം ഉല്‍പാദനയൂണിറ്റുകള്‍ക്ക് ജോലി ലഭിച്ചു. 8,000ത്തോളം പേര്‍ ഈ ആധുനിക യുദ്ധടാങ്കിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയായിയ

ഇപ്പോള്‍ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ഒരു അര്‍ജുന്‍ ഹബ്ബും സ്ഥാപിച്ചിട്ടുണ്ട്. അര്‍ജുന്‍ടാങ്കുകളുടെ അറ്റകുറ്റപ്പണിയും മറ്റ് സാങ്കേതിക പിന്തുണയും നല്‍കാനാണിത്.

 

Tags: indian armyLatest newsArjun TankArjun Mark1A TankArjun Tank Mark1War tank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.