Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സനാതനധര്‍മ്മത്തിനെതിരായ അധിക്ഷേപം: പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 11:00 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: സനാതനധര്‍മ്മത്തിനെതിരായ അധിക്ഷേപത്തില്‍ പ്രതിഷേധം ശക്തമാക്കി ഹിന്ദുവിശ്വാസികളും ഹൈന്ദവ സംഘടനകളും. സനാതന ധര്‍മ്മത്തിനെതിരായ ചാനല്‍ പ്രവര്‍ത്തകന്റെ അധിക്ഷേപത്തിനു പിന്നാലെ സര്‍ക്കാര്‍ പുറത്തിറക്കിയ ലോട്ടറിയിലും സതാനത ധര്‍മ്മത്തെ അധിക്ഷേപിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചത് ഹിന്ദു വിശ്വാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

സുവര്‍ണകേരളം എന്ന പേരില്‍ പിണറായി സര്‍ക്കാര്‍ ഇറക്കിയ ലോട്ടറി ടിക്കറ്റാണ് സനാതന ധര്‍മ്മത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ പുറത്തിറക്കിയത്. ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ എസ്‌കെ 34 സീരില്‍ 2026 ജനുവരി രണ്ടിന് നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റില്‍ ശിവലിംഗത്തിലേക്ക് ആര്‍ത്തവ രക്തം വീഴുന്ന ചിത്രം ആലേഖനം ചെയതിട്ടുള്ളത്. ഇത് ഹിന്ദുവിനെയും, ഹിന്ദുമത വിശ്വാസങ്ങളെയും അധിക്ഷേപിക്കുന്നതാണ്.

സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ വലിയ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതിനു പിന്നാലെ സനാതന ധര്‍മ്മത്തെ പകര്‍ച്ച വ്യാധി എന്ന് അധിക്ഷേപിച്ച ചാനല്‍ പ്രവര്‍ത്തകന്റെ ഫെയ്‌സ ബുക്ക് പോസ്റ്റും ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് വിളിച്ചുവരുത്തിയത്. സനാതന ധര്‍മ്മത്തിനെതിരെ മാത്രം ഇടയ്‌ക്കിടെ ഉയരുന്ന ഇത്തരം അധിക്ഷേപങ്ങള്‍ ഹിന്ദുവിശ്വാസികള്‍ക്കിടയില്‍ പിണറായി സര്‍ക്കാരിലും സിപിഎമ്മിനെതിരെയും വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഇത്തരം അധിക്ഷേപങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്തതും ഹിന്ദുവിശ്വാസികള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന് കാരണമാണ്.

ഇതിനിടെ സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിയാണെന്ന് ആക്ഷേപിച്ച ചാനല്‍ പ്രവര്‍ത്തകനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്നു. ഇയാളുടെ രാജി ആവശ്യപ്പെട്ട് ചാനല്‍ ഓഫീസിനുമുന്നില്‍ പ്രതിഷേധ പ്രകടനങ്ങളും നടന്നു. രണ്ടുസംഭവങ്ങളിലും ഹിന്ദു വിശ്വാസികളുടെ രോഷം ശക്തമായിരിക്കുകയാണ്.
ലോട്ടറി വകുപ്പും കേരള സര്‍ക്കാരും ധനമന്ത്രിയും കേരളത്തിലെ ഹിന്ദു ജനതയോട് മാപ്പ് പറയണം എന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. ലോട്ടറി വകുപ്പിന്റെ നടപടി കോടിക്കണക്കിന് വരുന്ന ഹൈന്ദവ വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നും സുവര്‍ണ്ണ കേരളം ലോട്ടറി എല്ലാ ഹൈന്ദവരും ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടു. ലോട്ടറി വകുപ്പും സര്‍ക്കാരും മാപ്പ് പറയുന്നത് വരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം മഹാനഗര്‍ ജില്ല പ്രസിഡന്റ് മുക്കംപാലമൂട് രാധാകൃഷ്ണനും ജില്ലാ സെക്രട്ടറി ശാസ്തമംഗലം അനില്‍കുമാറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സനാതന ധര്‍മ്മത്തെ പകര്‍ച്ച വ്യാധി എന്ന് അധിക്ഷേപിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ട ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാരനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഈ ചാനല്‍ പ്രവര്‍ത്തകനെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിരിക്കുകയാണ്.

Tags: hinduprotestlotterySanatana Dharmaorganizationsreligious
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.