Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അഴിമതിയുടെ ആളോഹരി ആനന്ദം

പായിപ്ര രാധാകൃഷ്ണന്‍ by പായിപ്ര രാധാകൃഷ്ണന്‍
Dec 29, 2025, 06:06 am IST
in Article

ഗ്രാമ-നഗര തെരഞ്ഞെടുപ്പുത്സവം കൊടിയിറങ്ങി. ജനാധിപത്യത്തിന്റെ ദുര്‍ബ്ബലമെങ്കിലും താരതമ്യേന സുതാര്യമാണീ താഴെത്തട്ട്. അത്യാവശ്യം കൂറുമാറ്റവും രാജിയും അരങ്ങ് കൊഴുപ്പിച്ചു. അവസാനത്തെ അധ്യക്ഷ തെരഞ്ഞെടുപ്പിലെ വെടിക്കെട്ട് കേമമായി.ചിലേടത്തൊക്കെ രായ്‌ക്കുരാമാനം പട്ടാഭിഷേകം മുടങ്ങി. തൂണും ചാരിനിന്നവര്‍ പെണ്ണിനേയും കൊണ്ടുപോയി. സ്വതന്ത്രര്‍ ഗോളടിച്ചതും കാണികള്‍ കണ്ടു.
സത്യപ്രതിജ്ഞയാണ് കേമം. യാതൊരുവിധ പക്ഷാഭേദങ്ങളുമില്ലാതെ താന്‍ പ്രവര്‍ത്തിക്കുമത്രെ! അതിന്റെ ഗൂഢാര്‍ത്ഥംകൂടി മനസ്സിലാക്കുന്നത് നന്ന്. ഞങ്ങളെന്നും നിങ്ങളെന്നും വേര്‍തിരിച്ചേ എന്തും ചെയ്യൂ എന്ന് സാരം. ചിരിക്കുന്നതില്‍പോലും പാര്‍ട്ടി പരിഗണനയുണ്ടാവാം. അഴിമതിരഹിത വികസനോന്മുഖ ഭരണം എന്നാണ് പുരപ്പുറത്തുകയറി വിളിച്ചുപറയുന്നത്. സീറ്റുകിട്ടാന്‍ മുതല്‍ അധികാരക്കസേരയിലിരിക്കാന്‍ വരെ നടത്തിയ പാദസേവകളും അഴിമതിയും വേറെ. അതൊക്കെ വസൂലാക്കണമെങ്കില്‍ വിട്ടുവീഴ്ചയില്ലാതെ അഴിമതിയുടെ പാതയില്‍ മുന്നേറേണ്ടിവരും.

ചില്ലറ അഴിമതികള്‍ക്കൊന്നും വാര്‍ത്താപ്രാധാന്യമോ മാര്‍ക്കറ്റോ ഇല്ലാത്ത കാലമാണിത്. (സ്വര്‍ണ്ണമാണ് താരം. ഇടയ്‌ക്ക് ചെമ്പിനും അവസരം കിട്ടിയെന്നത് വേറെ കാര്യം). കോടികളില്‍ കുറഞ്ഞ അഴിമതിക്കാരനെ ഒരു വിജിലന്‍സിനും വേണ്ട. ബിരിയാണിച്ചെമ്പും ദ്വാരപാലകപാളിയും മുതല്‍ പി.വി. അന്‍വര്‍ വരെ കാഞ്ചനപ്രഭയിലാണ്. അയ്യപ്പന്റെ ശ്രീകോവിലില്‍ കയറിപ്പറ്റിയവര്‍ അധികാരത്തിന്റെ ഗര്‍ഭഗൃഹങ്ങളിലും വിലസുന്നുണ്ടത്രെ. പോറ്റിയുടെ ഉദയാസ്തമനപൂജകള്‍ക്ക് മന്ത്രിയും തന്ത്രിയുമൊക്കെ കൂട്ടുനിന്നുവെന്നും കേള്‍ക്കുന്നു.

അഴിമതിയുടെ ജനാധിപത്യവല്‍ക്കരണം നടക്കുന്ന ചില വകുപ്പുമുണ്ട്. ഒരു ആധാരം നിയമാനുസൃതം രജിസ്റ്റര്‍ ചെയ്യണമെന്ന് കരുതുക. നിയമവിധേയമായിട്ടുള്ളതിനും അല്ലാത്തതിനും നിശ്ചിത റേറ്റുണ്ട്. വിലപേശലിനൊന്നും സ്‌കോപ്പില്ല. വൈകിട്ട് ആഫീസര്‍ മുതല്‍ തൂപ്പുകാര്‍വരെ വട്ടമിട്ടിരുന്നു പങ്കിട്ടെടുക്കും. ആളോഹരി ആനന്ദം. തര്‍ക്കവും കാലുവാരലുമൊന്നും ഇക്കാര്യത്തില്‍ ഭേദങ്ങളൊന്നുമില്ല. ജീവനക്കാര്‍ക്കിടയിലെ ചാതുര്‍വര്‍ണ്ണ്യമൊന്നും ഇക്കാര്യത്തില്‍ ബാധകമല്ല. ആധാരമെഴുത്തുകാര്‍ ഇടനിലക്കാരായിനിന്ന് വേണ്ടതു ചെയ്യും.

ഈ സഹകരണം മറ്റൊരു വിധത്തില്‍ പിഡബ്ല്യുഡിയിലുമുണ്ട്. ശതമാനക്കണക്കാണിവിടെ. മോട്ടോര്‍ വാഹന വകുപ്പില്‍ ഏജന്റിന്റെ കൗണ്ടറിലൂടെയാണ് പിരിവ്. പോലീസില്‍ ഒരു വ്യവസ്ഥയുമില്ല. ഡിഐജി മുതല്‍ താഴോട്ട് തരംപോലെ മിടുക്കു കാണിക്കും. വില്ലേജിലും താലൂക്കിലും ആശുപത്രിയിലുമൊക്കെ വെവ്വേറെ രീതികളാണ്.

ഒരിക്കല്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ സമ്മാനിച്ച ഡയറിയില്‍നിന്നും നോട്ടുവച്ച കവറുകള്‍ കിട്ടി. വിവരം പറഞ്ഞപ്പോള്‍ ഡോക്ടര്‍ ലാഘവത്തോടെ പറഞ്ഞു: ”അതൊക്കെ രോഗികള്‍ അവരുടെ മനസമാധാനത്തിന് തരുന്നതാണ്. ഞങ്ങള്‍ തുറന്നുനോക്കാറില്ല. കവറും ചികിത്സയും കൂട്ടിക്കുഴക്കാറുമില്ല!” കൈക്കൂലിക്ക് ഇങ്ങനെയും ഒരു മനശാസ്ത്രമുണ്ടെന്ന്, അപ്പോഴാണറിയുന്നത്.

റിട്ടയര്‍ ചെയ്തശേഷം കവിയും ഗ്രന്ഥകാരനുമായി മാറിയ ഒരു സര്‍ക്കാര്‍ ഡോക്ടറെ കാണേണ്ട ആവശ്യം വന്നു. ഇളയമകള്‍ക്ക് അസുഖം. കണ്‍സള്‍ട്ടിങ് കഴിഞ്ഞ് മടങ്ങാന്‍ നേരത്ത് മൂത്തമകള്‍ കഴിക്കുന്ന ഒരു മരുന്നിന്റെ സംശയം ചോദിച്ചു. എല്ലാം വിശദമായി പറഞ്ഞുതന്നു. കണ്‍സള്‍ട്ടീങ് ഫീസ് മേശപ്പുറത്തുവച്ചു യാത്ര പറഞ്ഞിറങ്ങാന്‍ തുടങ്ങവെ ഡോക്ടര്‍ പറഞ്ഞു: ”ഇത് ഒരാളുടെ ഫീസേ ആയുള്ളൂ!”ഞാനുടനെ രണ്ടാമത്തെ ആളുടേതും ഫീസ് മേശപ്പുറത്ത് വെച്ചു.

അഴിമതി ജന്മാവകാശമായി കരുതുന്ന അധികാരികളും കാര്യം നടക്കാന്‍ ദക്ഷിണയും ദണ്ഡനമസ്‌കാരവുമാകാമെന്നു കരുതുന്ന പൗരജനങ്ങളും ഉള്ളിടത്തോളം അഴിമതി തഴച്ചുവളരുകതന്നെ ചെയ്യും. ജനങ്ങളുടെ നികുതിക്കു പുറമെ പണം വന്നു കുമിഞ്ഞുകൂടുന്ന രണ്ടിടങ്ങളാണ് ഉള്ളത്. മദ്യഷാപ്പും ആരാധനാലയങ്ങളും. ഗുരുവായൂരും ശബരിമലയും രാഷ്‌ട്രീയക്കാരുടെ ഉറക്കം കെടുത്തുന്നതിലത്ഭുതമില്ല. ക്ഷേത്രഭണ്ഡാരങ്ങളിലാണ് അവരുടെ കണ്ണ്. മനസമാധാനം തേടി ഭക്തര്‍ അര്‍പ്പിക്കുന്ന വഴിപാടുകള്‍, ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ ഭരണസമിതികള്‍ അടിച്ചുമാറ്റുന്നു. ക്ഷേത്രഭരണം പിടിക്കാന്‍ വിപ്ലവ-നിരീശ്വരവാദക്കാര്‍പോലും മത്സരിക്കുന്നത് വെറുതെയല്ല!
നെയ്യഭിഷേകം സ്വാമിക്ക്… കര്‍പ്പൂരദീപം സ്വാമിക്ക്… കല്ലും മുളളും കാലുക്ക് മെത്ത…
കാശും സ്വര്‍ണ്ണോം ഭരണക്കാര്‍ക്ക്!
യോഗദണ്ഡും രുദ്രാക്ഷമാലയും കടത്തുന്നവര്‍ അമ്പലക്കള്ളന്മാരെയും കടത്തിവെട്ടിയിരിക്കുന്നു.

ക്ഷേത്രഭണ്ഡാരവും വിഗ്രഹങ്ങളും അടിച്ചുമാറ്റി ഉപജീവനം കഴിച്ചുപോന്ന ഒറിജിനല്‍ കള്ളന്മാര്‍ക്ക് തൊഴിലില്ലാതായി.
അവര്‍ സംഘടിച്ച് തങ്ങള്‍ക്കും വേണം തൊഴിലുറപ്പ് പദ്ധതി എന്ന് പറയാനിടയുണ്ട്!

Tags: Kerala Devaswom board#SabarimalaGoldശബരിമല സ്വര്‍ണ്ണകൊള്ളDemocratization of corruption
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

കൊടിമര പ്രതിഷ്ഠയ്‌ക്ക് സ്വര്‍ണ ദാനം: ഭക്തര്‍ നല്‍കിയ സ്വര്‍ണത്തിന് കണക്കില്ല

Kerala

‘ക്ഷേത്ര സ്വത്ത് സംരക്ഷിക്കാന്‍ നിയമം വേണം’: ഹൈക്കോടതി

Kerala

ശബരിമലയില്‍ 2025ലും കൊള്ളക്ക് ശ്രമം നടന്നു? 1,048 പവന്‍സ്വര്‍ണം പല ഘട്ടങ്ങളിലായി പാളികളില്‍ നിന്നും വേര്‍തിരിച്ചു

Kerala

ദേവസ്വം ബോര്‍ഡില്‍ മന്ത്രിക്കു സ്വാധീനമില്ലെന്ന കടകംപള്ളിയുടെ വാദം തെറ്റ്

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.