Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 05:25 am IST
in Kerala

പത്തനംതിട്ട: ശബരിമല ശ്രീകോവില്‍പ്പാളികളില്‍ നിന്നു വേര്‍തിരിച്ചെടുത്ത സ്വര്‍ണം കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ക്ഷേത്രങ്ങളില്‍ പൂശാനുപയോഗിച്ചതായി സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി. ഇതേത്തുടര്‍ന്ന് 2020നു ശേഷം സ്മാര്‍ട്ട് ക്രിയേഷന്‍സ് നേതൃത്വത്തില്‍ സ്വര്‍ണം പൂശിയ ഇതരസംസ്ഥാന ക്ഷേത്രങ്ങളില്‍ എസ്‌ഐടി പരിശോധനയാരംഭിച്ചു. എന്നാല്‍ ശബരിമലയിലെ സ്വര്‍ണം തന്നെയാണോ അവിടങ്ങളില്‍ പൂശിയതെന്നു കണ്ടെത്തുകയും അതു കോടതിയില്‍ സ്ഥാപിച്ചെടുക്കുകയും ദുഷ്‌കരമാണെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. ഏതെല്ലാം ക്ഷേത്രങ്ങളിലാണ് ശബരിമലയിലെ സ്വര്‍ണം പൂശിയതെന്നത് പങ്കജ് ഭണ്ഡാരി വെളിപ്പെടുത്തിയോയെന്നതിലും വ്യക്തതയില്ല. എസ്‌ഐടി നേതൃത്വമേകുന്ന എസ്പി ശശിധരന്റെ മേല്‍നോട്ടത്തിലാണ് ഇതര സംസ്ഥാന ക്ഷേത്രങ്ങളിലെ അന്വേഷണം.

കോടതി ഉത്തരവിലൂടെ പങ്കജ് ഭണ്ഡാരിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് അദ്ദേഹത്തിന്റെ സാന്നിധ്യത്തിലല്ല ഈ അന്വേഷണമെന്നതു വലിയ പോരായ്‌മയാണ്. ഏതെങ്കിലും ക്ഷേത്രത്തില്‍ പൂശിയത് ശബരിമലയിലെ സ്വര്‍ണം തന്നെയാണോയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് എങ്ങനെ കണ്ടെത്താന്‍ കഴിയുമെന്നതിലും വ്യക്തതയില്ല. കൂടാതെ ഏതെങ്കിലും ക്ഷേത്രത്തില്‍ പൂശിയ സ്വര്‍ണം തൊണ്ടിയായി ഏറ്റെടുക്കാനും എസ്‌ഐടിക്കു കഴിയില്ല.

ശബരിമല ശ്രീകോവില്‍പ്പാളികളില്‍ നിന്ന് ഉദ്ദേശം 1700 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായാണ് വിഎസ്എസ്‌സിയിലെ ശാസ്ത്രീയ പരിശോധനാ കണ്ടെത്തല്‍. എസ്‌ഐടി അന്വേഷണത്തില്‍ ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ധനില്‍ നിന്ന് 474.960 ഗ്രാമും സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് 109 ഗ്രാമും സ്വര്‍ണമേ കണ്ടെത്തിയുള്ളൂ. എന്നാല്‍ ശബരിമലയില്‍ നിന്നു നഷ്ടമായ സ്വര്‍ണമല്ല ഇതെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് കൈമാറിയ സ്വര്‍ണത്തിന്റെ അളവിന് തത്തുല്യമായ സ്വര്‍ണം മാത്രമാണ് വീണ്ടെടുത്തത്. അതിനാല്‍ ഇതിനെ തൊണ്ടിമുതലായി കണക്കാക്കാനാവില്ല. 1500 ഗ്രാം സ്വര്‍ണമെങ്കിലും ഇനിയും കണ്ടെത്തണം.

ശബരിമലയില്‍ നിന്നു നഷ്ടമായ സ്വര്‍ണത്തില്‍ നല്ലൊരു ഭാഗവും മറ്റു ക്ഷേത്രങ്ങളില്‍ ഉപയോഗിച്ചെന്ന പങ്കജ് ഭണ്ഡാരിയുടെ മൊഴി ശരിയാണെങ്കില്‍ തൊണ്ടി മുതല്‍ കണ്ടെത്തിയതിനു തുല്യമായി ഇതിനെ കണക്കാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. കുറ്റപത്രം തയാറാക്കാന്‍ പര്യാപ്തമായ തെളിവാണിതെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പങ്കജ് ഭണ്ഡാരി യഥാര്‍ത്ഥത്തില്‍ ഇങ്ങനെ മൊഴി നല്‍കിയോയെന്നതില്‍ സംശയമുണ്ടെന്ന് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. തൊണ്ടി മുതല്‍ എവിടെ യെന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ കണ്ടെത്തിയ ഉത്തരമാണോ പങ്കജ് ഭണ്ഡാരിയുടേതെന്ന മട്ടില്‍ പുറത്തുവിട്ടതെന്നും സംശയമുണ്ട്. ഹൈക്കോടതിയില്‍ എസ്‌ഐടി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലേ ഇക്കാര്യം വ്യക്തമാകൂ.

ദ്വാരപാലക ശില്‍പ പാളികള്‍ അടക്കമുള്ളവയില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിച്ച രാസലായനിയും എസ്‌ഐടി പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതും ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ പരിശോധിക്കും.

Tags: Sabarimala gold theft caseശബരിമല സ്വര്‍ണ്ണകൊള്ളSIT fails to find lost gold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ന​ട​ൻ ജ​യ​റാം ഇ​ന്ന് ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യേ​ക്കും

Kerala

കൊടിമര പ്രതിഷ്ഠയില്‍ കോണ്‍ഗ്രസും വെട്ടില്‍; വാജിവാഹന കൈമാറ്റം നിയമവിരുദ്ധം

Kerala

ശബരിമലയില്‍ മോഷ്ടിച്ചത് മൂന്നു കിലോ സ്വര്‍ണം; വിഎസ്എസ്‌സി പരിശോധനാ ഫലം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

പുതിയ വാര്‍ത്തകള്‍

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.