Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഗ്രീന്‍ഫീല്‍ഡില്‍ റണ്‍മല ഭാരതത്തിന് ജയത്തുടര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 05:41 am IST
in Cricket
ഭാരത ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷഫാലി വര്‍മയും ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ

ഭാരത ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷഫാലി വര്‍മയും ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഭാരതവും ശ്രീലങ്കയും അടിച്ചുകൂട്ടിയത് വമ്പന്‍ സ്‌കോര്‍. മത്സരത്തില്‍ ഭാരതം 30 റണ്‍സിന് വിജയിച്ചു. അഞ്ച് മത്സര പരമ്പരയില്‍ 4-0ന് ഭാരതം ആധിപത്യം തുടരുന്നു. പരമ്പരയിലെ അവസാന മത്സരം നാളെ ഇതേ ഗ്രീന്‍ഫീല്‍ഡില്‍ വീണ്ടും നടക്കും.

ഇന്നലെ ഗ്രീന്‍ഫീല്‍ഡില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി പിറന്നത് 412 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഭാരതം 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. ഇതിനെതിരെ ശ്രീലങ്ക 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു.

ഭാരതം മുന്നില്‍ വച്ച 222 റണ്‍സിനെതിരെ ശ്രീലങ്ക അത്യുഗ്രന്‍ തുടക്കമാണ് നല്‍കിയത്. ഭാരത ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ലങ്കന്‍ ഓപ്പണര്‍മാരായ ഹസിനി പെരേരയും(20 പന്തില്‍ 33) ചമരി അട്ടപട്ടുവും(37 പന്തില്‍ 52) ചേര്‍ന്ന് 3.3 ഓവറില്‍ 50 കടത്തി. ഹസിനിയെ പുറത്താക്കി അരുന്ധതി റെഡ്ഡി ഭാരതത്തിന് ആശ്വാസം നല്‍കി. തുടര്‍ന്നും ക്രീസിലെത്തിയ ലങ്കന്‍ ബാറ്റര്‍മാര്‍ മികച്ച റണ്‍നിരക്കോടെ പൊരുതിയെങ്കിലും ആരെയും നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ഭാരത ബൗളര്‍മാര്‍ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. നാല് ഓവര്‍ എറിഞ്ഞ് 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ വൈഷ്ണവി ശര്‍മയുടെ പ്രകടനം ശ്രദ്ധേയമായി. അരുന്ധതി റെഡ്ഡി രണ്ട് വിക്കറ്റ് നേടി.

നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഭാരതത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഭാരത ഓപ്പണര്‍മാരായ സ്മൃതി മന്ദനയും ഷഫാലി വര്‍മയും ചേര്‍ന്ന് അത്യുഗ്രന്‍ തുടക്കമാണ് സമ്മാനിച്ചത്. പതുക്കെ തുടങ്ങിയ ഇരുവരും കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ലങ്കന്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും നേരിട്ട ഇരുവരും മികച്ച റണ്‍നിരക്ക് നിലനിര്‍ത്തി പോന്നു. ഓപ്പണിങ് വിക്കറ്റില്‍ 15.2 ഓവറില്‍ 162 റണ്‍സാണ് നേടിയത്. വനിതാ ട്വന്റി20 ക്രിക്കറ്റില്‍ ഭാരതത്തിനായി നേടുന്ന ഏറ്റവും വലിയ കൂട്ടുകെട്ടാണിത്. ആറ് വര്‍ഷം മുമ്പ് ഇതേ സ്മൃതിയും ഷഫാലിയും ചേര്‍ന്ന് സ്ഥാപിച്ച 143 റണ്‍സിന്റെ കൂട്ടുകെട്ടാണ് പഴങ്കഥയാക്കിയത്. വെസ്റ്റിന്‍ഡീസിനെതിരെ ഗ്രോസ് ഇസ്‌ലെറ്റിലായിരുന്നു ആ നേട്ടം. മികച്ച മൂന്നാമത്തെ കൂട്ടുകെട്ടും ഇരുവരുടെയും പേരിലാണ്. അത് കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരെയായിരുന്നു. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇരുവരും ചേര്‍ന്നെടുത്തത് 137 റണ്‍സാണ്.

കരിയറില്‍ ആകെ പതിനായിരം റണ്‍സ് തികച്ച സ്മൃതി മന്ദാന ശ്രീലങ്കയ്‌ക്കെതിരെ ഭാരത താരം ഒരു മത്സരത്തില്‍ നേടുന്ന ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറും കണ്ടെത്തി. കഴിഞ്ഞ മത്സരത്തില്‍ ഷഫാലി വര്‍മ പുറത്താകാതെ നേടിയ 79 റണ്‍സിനെയാണ് മറികടന്നത്. ഇന്നലത്തെ മത്സരത്തിലും ഷഫാലി 79 റണ്‍സെടുത്തിരുന്നു. 46 പന്തുകളില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഷഫാലി വര്‍മയുടെ ഇന്നിങ്‌സ്. 48 പന്തുകള്‍ നേരിട്ട സ്മൃതി മന്ദന 11 ബൗണ്ടറികളും മൂന്ന് സിക്‌സറും സഹിതം 80 റണ്‍സെടുത്തു.
ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഭാരത താരമാകാനും സ്മൃതിക്ക് സാധിച്ചു. ഭാരത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പായിച്ച 78 സിക്‌സറുകളെ പിന്തള്ളി. 80 സിക്‌സറുകളാണ് സ്മൃതി അടിച്ചുകൂട്ടിയിരിക്കുന്നത്.

ആദ്യം ഷഫാലി വര്‍മയാണ് പുറത്തായത്. തൊട്ടടുത്ത ഓവറില്‍ സ്മൃതിയും പുറത്തായി. അവസാന ഓവറുകളില്‍ റിച്ചാ ഘോഷിന്റെ വമ്പന്‍ വെടിക്കെട്ട് പ്രകടനത്തിനും ഗ്രീന്‍ഫീല്‍ഡ് സാക്ഷിയായി. 16 പന്തുകളില്‍ നാല് ബൗണ്ടറികളും മൂന്ന് സിക്‌സറും സഹിതം 40 റണ്‍സെടുത്ത റിച്ച പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(16) ആണ് പുറത്താകാതെ നിന്ന മറ്റൊരു ഭാരത താരം. ശ്രീലങ്കയ്‌ക്ക് വേണ്ടി മല്‍ഷ ഷെഹാനിയും നിമാഷാ മദുഷാനിയും ഓരോ വിക്കറ്റ് നേടി.

Tags: Karyavattom Greenfield StadiumIndia Vs Srilanka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പുരുഷന്മാരുടെ ടി 20 വേൾഡ് കപ്പ് തിരുവനന്തപുരത്തേക്ക് ?അപ്രതീക്ഷിത നീക്കവുമായി ഐ സി സി

Cricket

കാര്യവട്ടത്ത് കൂട്ടക്കുരുതി; അഞ്ചാം മത്സരത്തിലും ലങ്കയെ പരാജയപ്പെടുത്തി ഭാരതത്തിന് വനിതാ ടി-20 പരമ്പര

കാര്യവട്ടത്ത് പരിശീലനത്തിനിറങ്ങിയ ഭാരത വനിതാ ക്രിക്കറ്റ് ടീം
Cricket

ഭാരതം-ശ്രീലങ്ക വനിതാ ടി-20; കാര്യവട്ടത്ത് ഇന്ന് അവസാന അങ്കം

Cricket

നാലാം ടി-20 ഇന്ന്, കാര്യവട്ടത്ത് ജയം തുടരാന്‍ പെണ്‍പട

Cricket

ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി20 ഇന്ന് തിരുവനന്തപുരത്ത്; ഗ്രീൻഫീൽഡിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടം

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.