ശ്രീനഗര്‍: ജമ്മു കശ്മീരില്‍ എന്‍ഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് നിര്‍മിത സ്‌നൈപ്പര്‍ റൈഫിള്‍ ടെലിസ്‌കോപ്പ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് സ്‌നൈപ്പര്‍ കം അസോള്‍ട്ട് റൈഫിളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ടെലിസ്‌കോപ്പ് കണ്ടെത്തിയത്.
ജമ്മു മേഖലയിലെ സിദ്രയില്‍ ആറു വയസുകാരന് മാലിന്യകൂമ്പാരത്തില്‍ നിന്നാണ് റൈഫിള്‍ സ്‌കോപ്പ് കിട്ടിയത്. കുട്ടി ഇതുപയോഗിച്ച് കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സാംബ ജില്ലയില്‍ നിന്ന് തന്‍വീര്‍ അഹമ്മദ് (24) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഫോണില്‍ നിന്ന് പാകിസ്ഥാന്‍ നമ്പര്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
മേഖലയില്‍ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും (എസ്ഒജി) പോലീസും തെരച്ചില്‍ തുടരുകയാണ്.











