Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പോളണ്ടിനെ പറ്റി രണ്ടക്ഷരം പറയും

ജഗത് ജയപ്രകാശ്byജഗത് ജയപ്രകാശ്
Dec 22, 2025, 09:31 pm IST
inWorld, Article

നമ്മൾ ‘സമാന്തര സിനിമ’ അല്ലെങ്കിൽ ‘മിഡിൽ സിനിമ’ എന്ന് പറയുന്ന സിനിമകൾ ജീവിതത്തിന് നേരെ പിടിച്ച കണ്ണാടിയായി മാറുമ്പോൾ, ശ്രീനിവാസന്റെ സിനിമകൾ ഒരു പടി കൂടി കടന്ന് ‘സമൂഹത്തിന് നേരെ പിടിച്ച കണ്ണാടി’ എന്ന രീതിയിലാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. അതുപോലെതന്നെ സന്ദേശം എന്ന സിനിമയെക്കുറിച്ച് നമ്മൾ എല്ലാവരും ഒത്തിരി ചർച്ച ചെയ്തിട്ടുണ്ട്. “പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്” എന്ന് അദ്ദേഹം അതിൽ പറഞ്ഞു. അതിന് കാരണം എന്താണ്? പോളണ്ടിൽ എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചാൽ പല സഖാക്കന്മാർക്കും, മിക്ക സഖാക്കന്മാർക്കും, അതിനെപ്പറ്റി അറിയില്ല. എന്താണ് പോളണ്ടിൽ സംഭവിച്ചതെന്നുള്ളത് ആർക്കും മനസ്സിലായിട്ടില്ല; പിന്നെ അതറിയുന്ന സഖാക്കന്മാരാകട്ടെ മിണ്ടുകയുമില്ല.

പോളണ്ട് യൂറോപ്പിലെ ഒരു വലിയ രാജ്യമായിരുന്നു. പിന്നീട് സോവിയറ്റ് യൂണിയൻ ചേരിയിലോട്ട് പോകുന്ന സമയത്ത് അവിടെയുള്ള വിശ്വാസികൾക്ക് ഉണ്ടായിരുന്ന പ്രശ്നങ്ങൾ – കമ്മ്യൂണിസ്റ്റ് ഭരണം വന്നപ്പോഴത്തേക്ക് – എല്ലാം അടിച്ചമർത്തപ്പെട്ടു. ബ്രഷ്‌നെവ് കാലം കഴിഞ്ഞ് ഗോർബച്ചോവ് അധികാരത്തിലെത്തിയപ്പോൾ അവിടെ കുറച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹം നിർബന്ധിതനായി. അതിന് പ്രധാന കാരണം, പോപ്പ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയായിരുന്ന കാലത്ത്, അദ്ദേഹം പോളണ്ടിൽ നിന്നുള്ളവൻ ആയിരുന്നു എന്നതാണ്. അദ്ദേഹത്തിന്റെ ജന്മദേശം പോളണ്ടായിരുന്നു. അദ്ദേഹം അവിടെ സന്ദർശിക്കുകയും മതവിശ്വാസികൾക്ക് പ്രത്യാശ നൽകുകയും ചെയ്തു. അതിനെത്തുടർന്ന് അവിടെ ഒരു സോളിഡാരിറ്റി മൂവ്മെന്റ് 1980-കളുടെ തുടക്കത്തിൽ രൂപപ്പെട്ടു.

തുടർന്ന് അത് പോളണ്ടിലെ ഏറ്റവും വലിയ നോൺ-കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയ പ്രസ്ഥാനമായി മാറി. അതിന് വലിയ സംഭാവന ചെയ്തതു അവിടുത്തെ സാധാരണ ജനങ്ങളാണ്. പിന്നീട് വലിയ തോതിൽ വെസ്റ്റിന്റെയും കത്തോലിക്കാ സഭയുടെയും പിന്തുണയും ഈ പ്രസ്ഥാനത്തിന് ലഭിച്ചു. ഏകദേശം ഒരു കോടി (10 മില്യൺ) പേരാണ് ഇതിനകത്ത് പ്രവർത്തിച്ചത്. ഈ പ്രസ്ഥാനം ശക്തമായപ്പോഴേക്കും കമ്മ്യൂണിസ്റ്റ് ഭരണകൂടം അതിനെ അടിച്ചമർത്താൻ ശ്രമിച്ചു. ജനങ്ങൾ സമരത്തിൽ ഇറങ്ങി; പോളണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടിലായി.

1989-ൽ ഭരണകൂടം സോളിഡാരിറ്റി പ്രസ്ഥാനവുമായി ഒരു സന്ധിയിൽ എത്തി. അതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടക്കുകയും 100-ൽ 99 സീറ്റുകളും നേടി സോളിഡാരിറ്റി മൂവ്മെന്റ് പോളണ്ടിൽ അധികാരം പിടിക്കുകയുമുണ്ടായി.

ഇതിലൂടെ ഈസ്റ്റേൺ യൂറോപ്പിൽ – പ്രത്യേകിച്ച് സോവിയറ്റ് അധീനതയിലുള്ള രാജ്യങ്ങളിൽ – ആദ്യമായി ഒരു നോൺ-കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തുന്നതാണ് നാം കാണുന്നത്. അതൊരു നാഴികക്കല്ലായിരുന്നു. ലോകചരിത്രത്തിൽ ബാലറ്റ് മുഖേന അധികാരത്തിലെത്തിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരുള്ള സംസ്ഥാനമാണ് കേരളം എന്നു പറയുമ്പോൾ, ഈസ്റ്റേൺ യൂറോപ്പിൽ ബാലറ്റ് മുഖേന അധികാരത്തിൽ നിന്ന് പുറത്തുപോയ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ പോളണ്ടിലാണെന്ന് 1989-ൽ നാം കണ്ടു.

ഇതിനുശേഷം ബെർലിൻ മതിൽ തകർന്നു; പിന്നെ 1991-ൽ സോവിയറ്റ് യൂണിയൻ തകർന്നുവീണു. ഈ ചരിത്രപരമായ പശ്ചാത്തലത്തിലാണ് സന്ദേശം എന്ന സിനിമ ശ്രീനിവാസൻ എഴുതിയത്.

കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ കാലഹരണപ്പെട്ടതാണെന്ന് അദ്ദേഹം അതിലൂടെ സൂചിപ്പിച്ചു. സിനിമയിലെ രാഷ്‌ട്രീയമായ കമ്മ്യൂണിസ്റ്റ് ശബ്ദങ്ങളും പ്രവർത്തനങ്ങളും പിന്നീട് സ്വയം വിരോധാഭാസങ്ങളായിത്തീരുന്നതിനെ വളരെ സാറ്റയറിക്കൽ രീതിയിൽ അദ്ദേഹം അവതരിപ്പിച്ചു. ആ സിനിമ പുറത്തിറങ്ങിയപ്പോൾ ശ്രീനിവാസൻ അരാഷ്‌ട്രീയവാദിയാണെന്നോ കമ്മ്യൂണിസത്തിന് എതിരാണെന്നോ പൊതുജനങ്ങൾക്ക് എതിരാണെന്നോ ആരോപണങ്ങൾ ചൊല്ലാൻ ചിലർ ശ്രമിച്ചെങ്കിലും, കേരളത്തിലെ ജനങ്ങൾ അത് തള്ളി അദ്ദേഹത്തെ നെഞ്ചോട് ചേർത്തു എന്നതാണ് യാഥാർത്ഥ്യം.

Tags: PolandJagath Jayaprakash
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയുടെ അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് പാകിസ്ഥാൻ , അതിനെ പോഷിപ്പിക്കരുത് : പോളണ്ടിനോട് തുറന്നു പറഞ്ഞ് എസ് ജയ്ശങ്കർ

World

പുടിന്റെ ആണവബോംബിനെ പേടിച്ച് യൂറോപ്യന്‍ യൂണിയനും ട്രംപും; ഉക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് കഷ്ടകാലം

സെലന്‍സ്കി, മാക്രോണ്‍, സ്റ്റാമര്‍ എന്നിവര്‍ (ഇടത്ത്)
World

മൂന്നാം ലോകമഹായുദ്ധത്തിന് കളമൊരുങ്ങുന്നു…റഷ്യയുമായി പോരിനൊരുങ്ങി നാറ്റോ

World

യുദ്ധം വ്യാപിക്കുമോ? അതിര്‍ത്തികടന്ന റഷ്യന്‍ ഡ്രോണുകള്‍ പോളണ്ട് വെടിവച്ചിട്ടു

World

സാംസ്കാരിക പൈതൃകത്തിന് ഭീഷണി ; മുസ്ലീങ്ങൾ സ്വീകാര്യമല്ല ; : പോളണ്ടിൽ ഇസ്ലാം വിരുദ്ധ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.