Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂരിന്റെ സൂപ്പര്‍ വാരിയര്‍ അര്‍ജുന്‍

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Dec 18, 2025, 05:41 am IST
inFootball

കണ്ണൂര്‍: ജനിച്ചത് തൃശൂരാണെങ്കിലും ഫുട്ബോളില്‍ തന്റെ ക്ലബ്ബ് കണ്ണൂര്‍ വാരിയേഴ്സാണെന്ന് അര്‍ജുന്‍ എം.എം. യില്‍ നാളെ കലാശപ്പോരാട്ടത്തിനിറങ്ങുന്ന വാരിയേഴ്സിന്റെ മധ്യനിരതാരമായ ഈ 22 വയസ്സുകാരന്‍ കോച്ച് മാനുവല്‍ സാഞ്ചസിന്റെ വിശ്വസ്തനാണ്.

ഈ സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍ വാരിയേഴ്സിന്റെ മധ്യനിരയുടെ നിയന്ത്രണം ഈ ചെറുപ്പക്കാരന്റെ കാലുകളില്‍ ഭദ്രമായിരുന്നു. പലടീമുകളും വിദേശ താരങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ പൊസിഷനില്‍ കളിക്കുന്ന അര്‍ജുന്‍ ഫൈനലിന് മുന്‍പായി തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ജന്മഭൂമിയോട് മനസ്സു തുറന്നു.

കാലിക്കറ്റ് എഫ്സിക്കെതിരായ പ്രകടനം
അത് എന്റെ വ്യക്തിഗത പ്രകടനമായി മാത്രം ഞാന്‍ കാണുന്നില്ല. മധ്യനിരയെ നിയന്ത്രിക്കാന്‍ സാധിച്ചത് ടീമിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ഒരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയെന്ന് പറയുന്നതുതന്നെ ടീമിന്റെ കളിയെ ബാലന്‍സ് ചെയ്യുക എന്നതാണ്. പ്രതിരോധത്തിന് കരുത്ത് നല്‍കുകയും ടീം അറ്റാക്കിലേക്ക് മാറുമ്പോള്‍ ശരിയായ താളം നിലനിര്‍ത്തുക എന്നത് എന്റെ ജോലിയാണ്. ടീം അംഗങ്ങളുമായി മികച്ച ആശയവിനിമയം ഉണ്ടായതുകൊണ്ടാണ് ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിച്ചത്. സമ്മര്‍ദ്ദമുള്ള മത്സരത്തില്‍ ശാന്തത നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

കാലിക്കറ്റ് എഫ്സിക്കെതിരായ പ്രധാന വെല്ലുവിളികള്‍
കാലിക്കറ്റ് എഫ്സിയുടെ മുന്നേറ്റനിരയും നിരയും മധ്യനിരയും ശക്തമാണ്. പ്രത്യേകിച്ച് അവരുടെ വേഗത്തിലുള്ള ട്രാന്‍സിഷനുകളും നീക്കങ്ങളും. ഒരു നിമിഷം ശ്രദ്ധ നഷ്ടപ്പെട്ടാല്‍ അവര്‍ സ്‌കോര്‍ ചെയ്യാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സെക്കന്റ് ബോളുകള്‍ സ്വന്തമാക്കുക, പാസിങ് ലൈനുകള്‍ അടയ്‌ക്കുക എന്നിവയായിരുന്നു എന്റെ പ്രധാന ഉത്തരവാദിത്വങ്ങള്‍. പരിശീലകര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ശ്രമിച്ചു. അതെല്ലാം ഫലവത്താവുകയും ചെയ്തു.

തൃശൂരുകാരന്‍ തൃശൂര്‍ മാജിക്കിനെതിരേ
തൃശൂരാണ് എന്റെ നാട്, എന്നാല്‍ എന്റെ ക്ലബ് കണ്ണൂര്‍ വാരിയേഴ്‌സ് ആണ്. ക്ലബ് എന്നില്‍ അര്‍പ്പിച്ച വിശ്വാസം എനിക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതൊരു വലിയ ഉത്തരവാദിത്വമാണ്. കളത്തിലിറങ്ങുമ്പോള്‍ നാടിന്റെ വികാരം മാറ്റിവെച്ച് ടീമിനായി പൂര്‍ണ്ണമായി സമര്‍പ്പിക്കും. എനിക്ക് ലഭിച്ച ഈ അവസരത്തെ ഞാന്‍ ആദരവോടെ കാണുന്നു. കണ്ണൂരിനായി ഞാന്‍ പോരാടും.

സ്വന്തം ഗ്രൗണ്ടില്‍ ഫൈനല്‍
നാളത്തെ ഫൈനല്‍ എന്നത് ഭൂതകാലത്തെ ആശ്രയിച്ചുള്ള മത്സരം അല്ല. ആ ദിവസം കളത്തിലിറങ്ങുന്ന ടീം എങ്ങനെ കളിക്കുന്നു എന്നതിനനുസരിച്ചാണ് എല്ലാം തീരുമാനിക്കപ്പെടുന്നത്. ഹോം ഗ്രൗണ്ടില്‍ കളിക്കുന്നത് ഞങ്ങള്‍ക്ക് വലിയ ഊര്‍ജ്ജമാണ്, എന്നാല്‍ അതോടൊപ്പം വലിയ ഉത്തരവാദിത്വവും. ഒരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി എന്റെ പ്രധാന ലക്ഷ്യം ടീമിന് സ്ഥിരത നല്‍കുകയും, സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ ശാന്തത കൈവിടാതെ ശരിയായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുകയാണ്. കണ്ണൂരിനായി, നമ്മുടെ ആരാധകര്‍ക്കായി, അവസാന വിസില്‍ വരെ പോരാടുക തന്നെയാണ് എന്റെ ലക്ഷ്യം.

ഹോം ഗ്രൗണ്ടില്‍ വിജയിച്ചിട്ടില്ല
ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ലെന്നത് സത്യമാണ്. പക്ഷേ ഫുട്‌ബോളില്‍ ഓരോ മത്സരവും പുതിയൊരു കഥയാണ്, പ്രത്യേകിച്ച് ഫൈനല്‍ പോലുള്ള മത്സരങ്ങള്‍. മുമ്പ് എന്ത് സംഭവിച്ചു എന്നത് ഇനി പ്രസക്തമല്ല. ജവഹര്‍ സ്റ്റേഡിയത്തെ ഞങ്ങള്‍ക്കറിയാം, ഇവിടെ കളിച്ച അനുഭവങ്ങളില്‍ നിന്ന് ഞങ്ങള്‍ പുതിയ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ആരാധകരുടെ പിന്തുണ മികച്ചതായിരുന്നു. ജവഹര്‍ സ്റ്റേഡിയത്തിലെ അവസാന മത്സരം ഞങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Tags: Super League KeralaKannur Warriors FCArjun M M
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി
Football

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

Sports

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

Football

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

Football

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.