Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന ട്വീറ്റുകളെ പിന്തുണച്ച് ശശി തരൂര്‍; തരൂരിന്റെ കോണ്‍ഗ്രസിലെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് ഭാവിയില്ലെന്ന് വരെ വിമര്‍ശിക്കുന്ന ട്വീറ്റിനെ പിന്തുണച്ച് ശശി തരൂര്‍. ഇതാദ്യമായാണ് രാഹുല്‍ഗാന്ധിയ്‌ക്കും ഗാന്ധി കുടുംബത്തിനും എതിരായ ഒരു കൂട്ടം ട്വീറ്റുകളെ ശശി തരൂര്‍ പരസ്യമായി പിന്തുണയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 07:32 pm IST
inIndia

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് ഭാവിയില്ലെന്ന് വരെ വിമര്‍ശിക്കുന്ന ട്വീറ്റിനെ പിന്തുണച്ച് ശശി തരൂര്‍. ഇതാദ്യമായാണ് രാഹുല്‍ഗാന്ധിയ്‌ക്കും ഗാന്ധി കുടുംബത്തിനും എതിരായ ഒരു കൂട്ടം ട്വീറ്റുകളെ ശശി തരൂര്‍ പരസ്യമായി പിന്തുണയ്‌ക്കുന്നത്. ഈ ട്വീറ്റുകള്‍ ചിന്തോദ്ദീപകവും ഉചിതവുമാണെന്ന പ്രശംസയോടെയാണ് ശശി തരൂര്‍ ട്വീറ്റിനെ പിന്തുണച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി രാഷ്‌ട്രീയത്തിലെ ഏറ്റവും പ്രമാണിവര്‍ഗ്ഗത്തില്‍പ്പെട്ട രാഷ്‌ട്രീയ നേതാവാണെന്നും ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഏറ്റവും സുരക്ഷിതമായി പൊതിഞ്ഞുവെയ്‌ക്കപ്പെട്ട വ്യക്തിത്വമാണെന്നും ഒരു ട്വീറ്റില്‍പറയുന്നുണ്ട്. എപ്പോഴും അധികാരം കയ്യാളുന്ന രാഷ്‌ട്രീയ കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് ഗ്രാമീണരാഷ്‌ട്രീയത്തിന്റെ പ്രതീകമായി മാറാന്‍ കഴിയില്ലെന്നും ഈ ട്വീറ്റ് വിമര്‍ശിക്കുന്നു. കാരണം അദ്ദേഹം ഗ്രാമങ്ങളില്‍ ജീവിക്കുന്നില്ല, അതുപോലെ സംഘടനയില്‍  താഴേക്കിടയിലുള്ളവരുടെ നേതാവായി ഉയരാനുള്ള ഒരു സംവിധാനം അപര്യാപ്തമായതിനാല്‍ രാഹുല്‍ ഗാന്ധിയുടെ ദേശീയ നേതാവ് എന്ന ഈ നേതൃസ്ഥാനത്തിന് വിശ്വാസ്യതയില്ലെന്നും ഈ ട്വീറ്റ് പറയുന്നു.

ഇതുവരെ അറിയപ്പെടാതെ കിടന്നിരുന്ന ഒരു എക്സ് അക്കൗണ്ടില്‍ നിന്നാണ് രാഹുല്‍ ഗാന്ധി വിരുദ്ധ, ഗാന്ധി കുടുംബവിരുദ്ധ, കോണ്‍ഗ്രസ് വിരുദ്ധ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ഒരു കൂട്ടം ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. സിവിറ്റാസ് സമീര്‍ എന്ന പേരിലാണ് സമൂഹമാധ്യമമായ എക്സില്‍ ഈ അക്കൗണ്ട് ഉള്ളത്. ഈ അക്കൗണ്ടില്‍ നിന്നാണ് കോണ്‍ഗ്രസിനെയും ഗാന്ധികുടുംബത്തെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിക്കുന്ന ഒരു കൂട്ടം ട്വീറ്റുകള്‍ പങ്കുവെയ്‌ക്കപ്പെട്ടത്.

കോണ്‍ഗ്രസിനുള്ളിലെ കപടനാട്യങ്ങളെ വിമര്‍ശിക്കുന്ന ട്വീറ്റ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് ഭാവിയില്ലെന്നും വിമര്‍ശിക്കുന്നു. ഗാന്ധി കുടുംബം ഇന്ത്യയുടെ രാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങളില്‍ ഏറെ ദൂരെയാണെന്നും ട്വീറ്റുകള്‍ പറയുന്നു. ഒരു കുടുംബം നയിക്കുന്ന രാഷ്‌ട്രീയ സ്ഥാപനമായ കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന മിഥ്യാധാരണകളെയും ട്വീറ്റുകള്‍ ചോദ്യം ചെയ്യുന്നു. പ്രതിപക്ഷം ഇന്ത്യയില്‍ ചീഞ്ഞഴുകുകയാണെന്നും ട്വീറ്റുകള്‍ തുറന്നടിക്കുന്നു.

ഒരിടത്ത് കോണ്‍ഗ്രസിലെ രണ്ട് ചിന്താധാരകളുടെ പ്രതിനിധികളാണ് രാഹുല്‍ ഗാന്ധിയും ശശി തരൂരും എന്ന് പറഞ്ഞുവെയ്‌ക്കുന്നുണ്ട്. പക്ഷെ ഈ രണ്ട് ചിന്താധാരകളെ പരസ്പരപൂരകങ്ങളായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും ഈ ട്വീറ്റ് വിമര്‍ശിക്കുന്നു. ഇതിനെയും ശശി തരൂര്‍ പിന്തുണച്ച് പോസ്റ്റിട്ടിട്ടുണ്ട്. ചിന്തോദ്ദീപകരമായ ഈ നിരീക്ഷണത്തിന് നന്ദി എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

പൊതുവേ കോണ്‍ഗ്രസിനെക്കുറിച്ചും ഇന്ത്യയിലെ രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഉള്ള ശക്തമായ അഭിപ്രായങ്ങള്‍ പങ്കുവെയ്‌ക്കുന്ന എക്സിലെ അക്കൗണ്ടാണ് സിവിറ്റാസ് സമീര്‍. പക്ഷെ ഗാന്ധി കുടുംബത്തെ വിമര്‍ശിക്കുന്ന ലേഖനത്തെ പിന്തുണച്ച ശശി തരൂരിന്റെ തല ഉരുളുമെന്നാണ് രാഷ്‌ട്രീയനിരീക്ഷകര്‍ കരുതുന്നത്.

മോദിയുടെ പ്രസംഗത്തെ പ്രശംസിക്കുക, കോണ്‍ഗ്രസ് യോഗങ്ങള്‍ തുടര്‍ച്ചയായി ബഹിഷ്കരിക്കുക തുടങ്ങി ഗാന്ധി കുടുംബത്തെ പ്രകോപിപ്പിക്കുന്ന കാര്യങ്ങളാണ് ശശി തരൂര്‍ കഴിഞ്ഞ കുറച്ചുനാളുകളായി ചെയ്തുകൊണ്ടിരിക്കുന്നത്.

Tags: Rahul GandhicongressSonia GandhiShashi TharoorTweetGandhi familyCivitas Sameer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ, പിന്തുണയുമായി വാങ്ചുക്

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.