തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം ‘പടവ് 2026’ നോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരം നല്‍കുന്നു. ക്ഷീര വികസനവുമായി ബന്ധപ്പെട്ട മികച്ച പത്ര റിപ്പോര്‍ട്ട്, പത്ര ഫീച്ചര്‍, കാര്‍ഷിക മാസികകളിലെ ഫീച്ചര്‍/ലേഖനം, ക്ഷീര മേഖലയിലെ മികച്ച പുസ്തകം, മികച്ച ശ്രവ്യമാധ്യമ ഫീച്ചര്‍, ദൃശ്യ മാധ്യമ റിപ്പോര്‍ട്ട്, ദൃശ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യ മാധ്യമ ഡോക്യുമെന്ററി/ മാഗസിന്‍ പ്രോഗ്രം, ‘ക്ഷീരമേഖല മാറുന്ന കാഴ്ചപ്പാടുകള്‍’ എന്ന വിഷയത്തിലെ മികച്ച ഫോട്ടോഗ്രാഫ് എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം.
എന്‍ട്രികള്‍ 2024 ജനുവരി 01 മുതല്‍ 2025 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം. 25,000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. അപേക്ഷകള്‍ ഡിസംബര്‍ 30 വൈകിട്ട് നാലിനകം ഡെപ്യൂട്ടി ഡയറക്ടര്‍ (എക്സ്റ്റന്‍ഷന്‍), ക്ഷീരവികസനവകുപ്പ് ഡയറക്ടറേറ്റ്, പട്ടം പി.ഒ., തിരുവനന്തപുരം 695004 വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക്: 9995240861, 9446453247, 9495541251.











