Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് എന്‍ഡിഎയ്‌ക്ക് മികച്ച വിജയം; മൂന്ന് പഞ്ചായത്തുകളില്‍ ഭരണം പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 05:43 am IST
in Kasargod
പള്ളിക്കര പഞ്ചായത്ത് പെരുന്തട്ട വാര്‍ഡില്‍ നടന്ന ആഹ്ലാദ പ്രകടനം

പള്ളിക്കര പഞ്ചായത്ത് പെരുന്തട്ട വാര്‍ഡില്‍ നടന്ന ആഹ്ലാദ പ്രകടനം

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ശക്തമായ മത്സരം കാഴ്ചവെച്ച ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി സിപിഎമ്മിന്റെയും യുഡിഎഫിന്റെയും കുത്തക വാര്‍ഡുകള്‍ പിടിച്ചെടുത്ത് ചരിത്രവിജയം നേടി. മൂന്ന് പഞ്ചായത്തുകളില്‍ ബിജെപി ഭരണം പിടിച്ചു. 45 വര്‍ഷമായി ബിജെപി ഭരണം നടത്തുന്ന മധൂര്‍ പഞ്ചായത്തില്‍ 24 വാര്‍ഡില്‍ 15 എണ്ണം ബിജെപി നേടി. യുഡിഎഫ് 9 വാര്‍ഡുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫിന് സീറ്റ് ഒന്നും നേടാന്‍ കഴിഞ്ഞില്ല. കാറഡുക്കയില്‍ ഭരണം നിലനിര്‍ത്തിയപ്പോള്‍ കുമ്പഡാജെ പഞ്ചായത്ത് പുതിയതായി പിടിച്ചെടുത്തു.

നിലവില്‍ ഭരണമുണ്ടായിരുന്ന ബെള്ളൂര്‍ പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി. ദേലംപാടി പഞ്ചയത്തിലും ഒറ്റകക്ഷിയായി. ബദിയടുക്ക പഞ്ചായത്തില്‍ യുഡിഎഫും ബിജെപിയും 10 സീറ്റ് നേടി ഒപ്പത്തിനൊപ്പം. ഇവിടെ സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചു. മീഞ്ച പഞ്ചായത്തില്‍ ശക്തമായ പ്രതിപക്ഷമായി മാറി. ബ്ലോക്ക് പഞ്ചായത്തുകളില്‍ കാറഡുക്ക-2, കാസര്‍കോട്-2, മഞ്ചേശ്വരം 3 സീറ്റുകള്‍ നേടി. ജില്ലാ പഞ്ചായത്തില്‍ ബദിയടുക്ക ഡിവിഷനില്‍ രാമപ്പ മഞ്ചേശ്വരം വിജയിച്ചു.

മുളിയാര്‍ പഞ്ചായത്തില്‍ സിപിഎമ്മില്‍ നിന്ന് രണ്ട് സീറ്റ് പിടിച്ചെടുത്ത് 3 സീറ്റായി നില മെച്ചപ്പെടുത്തി. സിപിഎമ്മിന്റെ കുത്തക വാര്‍ഡായ പള്ളിക്കര പഞ്ചായത്തിലെ പെരുന്തട്ട വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ജയലക്ഷ്മി ടീച്ചര്‍ പിടിച്ചെടുത്തു. കുറ്റിക്കോല്‍ പഞ്ചായത്ത് 9 ല്‍ ബിജെപിക്ക് തകര്‍പ്പന്‍ ജയം. മഹേഷ് ഗോപാല്‍ 9 വോട്ടിനാണ് യുഡിഎഫിലെ ഗോപാലനെ പരാജയപ്പെടുത്തിയത്. പനത്തടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അട്ടിമറി ജയം നേടി. എട്ടാം വാര്‍ഡ് നെല്ലിക്കുന്നില്‍ നിന്ന് മല്‍സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം. ഷിബുവാണ് പനത്തടി പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന സിപിഎം ഏരിയ കമ്മറ്റി അംഗമായ പി. തമ്പാനെ 31 വോട്ടിന് പരാജയപ്പെടുത്തിയത്.

കാസര്‍കോട് നഗരസഭയിലെ 39 വാര്‍ഡുകളില്‍ 24 വാര്‍ഡുകളില്‍ യുഡിഎഫ്, 12 വാര്‍ഡുകളില്‍ എന്‍ഡിഎ, രണ്ട് വാര്‍ഡുകളില്‍ സ്വതന്ത്രര്‍, ഒരു വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ 20 വാര്‍ഡുകളില്‍ യുഡിഎഫ്, 20 വാര്‍ഡുകളില്‍ എല്‍ഡിഎഫ്, നാലു വാര്‍ഡുകളില്‍ എന്‍ഡിഎ, മൂന്നു വാര്‍ഡുകളില്‍ സ്വതന്ത്രര്‍ വിജയിച്ചു. നീലേശ്വരം നഗരസഭയിലെ 34 വാര്‍ഡുകളില്‍ 20 വാര്‍ഡുകളില്‍ എല്‍ഡിഎഫ്, 13 വാര്‍ഡുകളില്‍ യുഡിഎഫ്, ഒരു വാര്‍ഡില്‍ സ്വതന്ത്രനും വിജയിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ എട്ടു വാര്‍ഡുകള്‍ എല്‍ഡിഎഫ്, ഏഴ് വാര്‍ഡുകള്‍ യുഡിഎഫ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 14 വാര്‍ഡുകളില്‍ ഒമ്പത് വാര്‍ഡുകള്‍ എല്‍ഡിഎഫ്, മൂന്ന് യുഡിഎഫ്, രണ്ട് എന്‍ഡിഎ. കാസര്‍കോഡ് ബ്ലോക്ക് പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ 16 വാര്‍ഡുകള്‍ യുഡിഎഫ്, രണ്ടു വാര്‍ഡുകള്‍ എന്‍ഡിഎ. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ 11 വാര്‍ഡുകള്‍ യുഡിഎഫ്, മൂന്നു വാര്‍ഡുകള്‍ എന്‍ഡിഎ, രണ്ടു വാര്‍ഡുകള്‍ എല്‍ഡിഎഫ്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ എട്ടു വാര്‍ഡുകള്‍ എല്‍ഡിഎഫ്, 6 വാര്‍ഡുകള്‍ യുഡിഎഫ്. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ എട്ടു വാര്‍ഡുകള്‍ എല്‍ഡിഎഫ്, ഏഴു വാര്‍ഡുകള്‍ യുഡിഎഫ്.

ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 17 പഞ്ചായത്തുകളില്‍ യുഡിഎഫും 13 പഞ്ചായത്തുകളില്‍ എല്‍ഡിഎഫും നേടി.

 

Tags: BJP Kasaragodതദ്ദേശ തെരഞ്ഞെടുപ്പ് 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

Kerala

സംസ്ഥാന സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ രൂക്ഷവിമര്‍ശനവുമായി രൂപേഷ് പന്ന്യന്‍

Editorial

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

Kerala

കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ സിപിഎം നേതൃത്വം

Kerala

ബിജെപിയെ അകറ്റി നിര്‍ത്താന്‍ അവിശുദ്ധകൂട്ടുകെട്ടിന് ഇടതും വലതും; ഇന്‍ഡി മുന്നണി കേരളത്തിലും

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.