ന്യൂദല്‍ഹി: മലയാളി പി.ആര്‍. രമേശിനെ കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിച്ചു. ഓപ്പണ്‍ മാഗസിന്‍ മാനേജിംഗ് എഡിറ്ററാണ് അദ്ദേഹം.
ആദ്യമായാണ് ഒരു മലയാളി ഈ പദവിയില്‍ എത്തുന്നത്. തിരുവല്ല മണ്ണന്‍കരച്ചിറയില്‍ പുത്തൂര്‍ കുടുംബാംഗമാണ്.അച്ഛന്‍ പരേതനായ പ്രൊഫ പി രാമദാസ് (എന്‍എസ്എസ് കോളേജ് ), അമ്മ പരേതയായ അമ്മുണ്ണികുട്ടി അമ്മ (എന്‍എസ്എസ് ട്രെയിനിംഗ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്).
എക്കണോമിക് ടൈംസ് നാഷണല്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ ആയിരുന്നു. പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയില്‍ സീനിയര്‍ എഡിറ്ററായ ഭാരതി ജെയ്ന്‍ ആണ് ഭാര്യ.












