അഷ്ഗബാത്ത് : 40 മിനിറ്റോളം കാത്തിരിക്കേണ്ടി വന്നിട്ടും പുടിനെ കാണാന്‍ അനുമതി ലഭിച്ചില്ലെന്ന് മാത്രമല്ല, അക്ഷമയോടെ പുടിന്റെ മുറിയിലേക്ക് ഇടിച്ചുകയറിയ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് പത്ത് മിനിറ്റിനുള്ളില്‍ പുറത്തിറങ്ങേണ്ടി വന്നതോടെ സമൂഹമാധ്യമങ്ങളില്‍ കടുത്ത പരിഹാസം ഉയരുന്നു. പുടിന്‍ പിച്ചക്കാര്‍ക്ക് വേണ്ടി സമയം ചെലവഴിക്കാറില്ലെന്നതായിരുന്നു ഒരു കമന്‍റ്.
https://twitter.com/RT_India_news/status/1999452392333726066
പുടിനെ കാണാന്‍ എത്തിയ ഷെരീഫ് 40 മിനിറ്റോളം മുറിക്ക് പുറത്ത് അക്ഷമയോടെ കാത്തിരിക്കുന്നതിന്റെ വീഡിയോ റഷ്യാടുഡേ ചാനല്‍ പുറത്തുവിട്ടതോടെയാണ് സമൂഹമാധ്യമങ്ങളില്‍ പരിഹാസം ഉയര്‍ന്നത്. ഉള്ളില്‍ പുടിന്‍ തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാനുമായി ചര്‍ച്ച നടത്തുകയായിരുന്നു. അതിനിടയില്‍ ക്ഷമ നഷ്ടപ്പെട്ട ഷെഹ്ബാസ് ഷെരീഫ് ഇടിച്ചുകയറിയതോടെയാണ് അതിവേഗം പുറത്തേക്ക് പോകേണ്ടി വന്നത്. രണ്ട് രാജ്യങ്ങളിലെ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തുമ്പോള്‍ ആ മുറിയിലേക്ക് ഇടിച്ചുകയറുക വഴി ഷെഹ്ബാസ് ഷെരീഫ് നയതന്ത്ര മര്യാദകള്‍ കാറ്റില്‍ പറത്തി എന്നാണ് പലരും വിമര്‍ശിക്കുന്നത്.
ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ചേരാത്ത പെരുമാറ്റം എന്നും ചിലര്‍ പരിഹസിക്കുന്നു. പുടിന്‍ പരിഹസിച്ച് പൊട്ടിരിക്കുന്ന വീഡിയോകളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. ചൈനയില്‍ ഷീ ജിന്‍പിങ്ങും പുടിനും മോദിയും ചര്‍ച്ച ചെയ്യുമ്പോള്‍ അന്തം വിട്ട് ചുമരും ചാരി നില്‍ക്കുന്ന ഷെഹ്ബാസ് ഷെരീഫിന്റെ ചിത്രവും ചിലര്‍ പരിഹാസപൂര്‍വ്വം പങ്കുവെയ്‌ക്കുന്നുണ്ട്. അക്ഷമയോടെ പ്രവര്‍ത്തിച്ച ഷെഹ്ബാസ് ഷെരീഫ് എന്ന് പറഞ്ഞ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടുന്ന സ്പൈഡര്‍മാന്റെ ചിത്രമാണ് ചിലര്‍ പങ്കുവെച്ചത്.
മധ്യേഷ്യയിലെ തുര്‍ക്മെനിസ്ഥാന്‍ എന്ന രാജ്യത്താണ് സംഭവം നടന്നത്.
















