Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയും റഷ്യയും തമ്മിലുള്ള ഇടപാട് നൂറുശതമാനവും റൂബിള്‍-രൂപ ഇടപാടിലേക്ക് മാറ്റുമെന്ന പുടിന്റെ പ്രസ്താവനയില്‍ ഞെട്ടി ട്രംപ്; ഡോളര്‍ തകരുമോ?

ഇന്ത്യ-റഷ്യ ഇടപാട് നൂറുശതമാനവും റൂബിള്‍-രൂപയിലേക്ക് മാറ്റുമെന്ന് പുടിന്റെ പ്രസ്താവന ട്രംപിന്റെ ഉറക്കം കെടുത്തുമോ? ദല്‍ഹിയില്‍ വ്യാപാരമീറ്റിംഗില്‍ പങ്കെടുക്കവേയാണ് പുടിന്‍ ഈ പ്രസ്താവന നടത്തിയത് അമേരിക്ക നടുങ്ങിപ്പോയ നിമിഷമാണിത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Dec 6, 2025, 08:16 pm IST
inIndia, Business

ന്യൂദല്‍ഹി: ഇന്ത്യ-റഷ്യ ഇടപാട് നൂറുശതമാനവും റൂബിള്‍-രൂപയിലേക്ക് മാറ്റുമെന്ന് പുടിന്റെ പ്രസ്താവന ട്രംപിന്റെ ഉറക്കം കെടുത്തുമോ? ദല്‍ഹിയില്‍ വ്യാപാരമീറ്റിംഗില്‍ പങ്കെടുക്കവേയാണ് പുടിന്‍ ഈ പ്രസ്താവന നടത്തിയത് അമേരിക്ക നടുങ്ങിപ്പോയ നിമിഷമാണിത്. ഇന്ത്യ റഷ്യ വ്യാപാരം പതിനായിരം കോടി ഡോളറിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് പുടിനും മോദിയും. ഇത്രയും വലിയൊരു തുകയുടെ ഇടപാടില്‍ ഇവര്‍ ഡോളറിനെ പാടെ മാറ്റിനിര്‍ത്തി രൂപയിലും റൂബിളിലും ഇടപാട് നടത്തിയാല്‍ എന്ത് സംഭവിക്കും? ഡോളറിന്‍റ പ്രാധാന്യം കുറയും. എന്തായാലും ദല്‍ഹിയില്‍ എത്തി പുടിന്‍ നടത്തിയ റൂബിള്‍-രൂപ ഇടപാട് എന്ന പ്രഖ്യാപനം ആഗോളതലത്തില്‍ തന്നെ സാമ്പത്തികവിദഗ്ധര്‍ ഏറെ അമ്പരപ്പോടെ കേട്ട വാര്‍ത്തയാണ്.

ഇതിനായി സ്ബെര്‍ ബാങ്ക് എന്ന റഷ്യയിലെ ഏറ്റവും വലിയ ബാങ്കിനെയും
വിടിബി എന്ന റഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കിനെയും പുടിന്‍ ഒരുക്കിക്കഴിഞ്ഞു. റഷ്യയില്‍നിന്നും വാങ്ങുന്ന ചരക്കിന് പണം നല്‍കാന്‍ ഇനി ഇന്ത്യയ്‌ക്ക് ഡോളറോ യൂറോയോ തേടിനടക്കേണ്ട. നേരിട്ട് രൂപയില്‍ പണം നല്‍കാം. രൂപ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും വിടിബിയില്‍ എപ്പോഴേ പൂര്‍ത്തിയായിട്ടുണ്ട്. 2019ന് മുന്‍പ് ഇന്ത്യ റഷ്യ വ്യാപാര ഇടപാടിലെ 50 ശതമാനത്തിനും ഡോളര്‍ ആണ് ഉപയോഗിച്ചിരുന്നത്. 2021ല്‍ ഡോളറിന്റെ സാന്നിധ്യം 38.3 ശതമാനമായി കൂറഞ്ഞു. ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളുമായി രൂപയില്‍ ഇടപാട് നടത്താന്‍ ഇന്ത്യ വോസ്ട്രോ അക്കൗണ്ടുകള്‍ തുറന്നുകഴിഞ്ഞു. മറ്റ് 35 രാജ്യങ്ങളുമായിക്കൂടി രൂപയില്‍ ഇടപാട് നടത്താന്‍ തുനിയുകയാണ് ഇന്ത്യ.

ബ്രസീല്‍, ഇന്ത്യ, റഷ്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ബ്രിക്സ് സംഘടന വൈകാതെ സ്വന്തം കറന്‍സി ഇറക്കുമോ എന്ന ഭയം ട്രംപിനും അമേരിക്കയ്‌ക്കും ഉണ്ട്. അതിനാല്‍ ബ്രിക്സിന്റെ ഓരോ നീക്കങ്ങളേയും ആശങ്കയോടെയാണ് അമേരിക്ക നോക്കിക്കണ്ടിരുന്നത്. കാരണം ലോകത്തിലെ 18 ശതമാനം ചരക്ക് ഇടപാടുകളും നടത്തുന്നത് ബ്രിക്സ് രാജ്യങ്ങള്‍ക്കിടയിലത്രെ. ലോകത്തിലെ എല്ലാ രാഷ്‌ട്രങ്ങളുടെയും മൊത്തത്തിലുള്ള ജിഡിപി എടുത്താല്‍, ബ്രിക്സ് രാജ്യങ്ങളുടെ മാത്രം ജിഡിപി 23 ശതമാനം വരും. ഈ രാജ്യങ്ങള്‍ ഡോളറിനെ ഉപേക്ഷിച്ച് മറ്റൊരു കറന്‍സിയിലേക്ക് നീങ്ങിയാല്‍ ഡോളര്‍ തകര്‍ന്നടിയുമെന്ന് വ്യക്തം.

മറ്റ് രാജ്യങ്ങളില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അമിതമായ വ്യാപാരച്ചുങ്കം ഏര്‍പ്പെടുത്തിക്കൊണ്ട് അമേരിക്കയെ സംരക്ഷിക്കാനുള്ള ട്രംപിന്റെ നീക്കം ഏകദേശം ഏഴ് പതിറ്റാണ്ടായുള്ള ഡോളറിന്റെ ആധിപത്യം കളഞ്ഞുകുളിക്കുമോ എന്ന ആശങ്ക നിലവിലുണ്ട്. . പ്രമുഖ സാമ്പത്തിക അനലിസ്റ്റായ മാര്‍ക് ചാന്‍ഡ് ലര്‍ ഡോളറിന്റെ ആധിപത്യം തകര്‍ന്നുതുടങ്ങിയെന്ന പ്രവചനവുമായി ഈയിടെ രംഗത്ത് വന്നിരുന്നു.
.
2025 ജനവരി മുതലുള്ള കണക്കെടുത്താല്‍ ഇതുവരെ ഡോളറിന് പത്ത് ശമതാനം മൂല്യശോഷണം സംഭവിച്ചുവെന്നും ഇതില്‍ അഞ്ച് ശതമാനത്തോളം മൂല്യശോഷണം സംഭവിച്ചത് പ്രതികാരബുദ്ധിയോടെ ട്രംപിന്റെ വ്യാപാരച്ചുങ്കം ഏര്‍പ്പെടുത്തല്‍ വഴി സംഭവിച്ചതാണെന്ന് മാര്‍ക് ചാന്‍ഡ് ലര്‍ പറയുന്നു. ബനോക് ബേണ്‍ കാപിറ്റല്‍ മാര്‍ക്കറ്റിന്റെ പ്രധാന മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റാണ് മാര്‍ക് ചാന്‍ഡ് ലര്‍.
ഡോളറിന്റെ കീഴോട്ടിറക്കം തുടങ്ങിക്കഴിഞ്ഞുവെന്ന് മാര്‍ക് ചാന്‍ഡ് ലര്‍ പറയുന്നു. വാസ്തവത്തില്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്തിയാല്‍ ആ രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം ഉയരുക എന്നതാണ് സാധാരണ സംഭവിക്കുക. എന്നാല്‍ ഡോളറിന്റെ കാര്യത്തില്‍ നേര്‍വിപരീതമാണ് സംഭവിച്ചത്. ട്രംപിന്റെ പ്രതികാരച്ചുങ്കത്തോടെ ഡോളര്‍ കീഴോട്ടുപോയി. ഡോളറില്‍ നിക്ഷേപിച്ച നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുന്നു. ബോണ്ട് വിപണിയിലും ഡോളറിന് വലിയ തിരിച്ചടിയാണ്. ആഗോളനിക്ഷേപത്തിന്റെ കാര്യത്തില്‍ സുരക്ഷിതത്താവളമായി കരുതിയിരുന്ന ഡോളറിന്മേലുള്ള ബോണ്ട് നിക്ഷേപം പലരും പിന്‍വലിച്ചത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
എന്താണ് ഡീ ഡോളറൈസേഷന്‍?
രാജ്യങ്ങള്‍ അവരുടെ ഡോളറിലുള്ള കരുതല്‍ ധനം കുറച്ചുകൊണ്ടുവരുന്ന പ്രക്രിയയെയാണ് ഡീഡോളറൈസേഷന്‍ എന്ന് വിളിക്കുന്നത്. ഡോളറില്‍ കരുതല്‍ ധനം കയ്യില്‍വെയ്‌ക്കുന്നതിന് പകരം പല രാജ്യങ്ങളും സ്വര്‍ണ്ണത്തിലേക്ക് മാറുകയാണ്. കാരണം ഡോളറിന്റെ മൂല്യം ചാഞ്ചാടുകയും സ്വര്‍ണ്ണത്തിന്റെ മൂല്യം മാറാതെ തുടരുമെന്ന പ്രതീക്ഷയും ഉള്ളതിനാലാണിത്. ഇതോടെ ആഗോള വ്യാപാരത്തിലും ധനകാര്യപ്രവര്‍ത്തനങ്ങളിലും ഉള്ള ഡോളറിന്റെ ആധിപത്യം ക്രമേണ ഇല്ലാതാകും. ഫലത്തില്‍ അമേരിക്കയുടെ ആഗോളനിയന്ത്രകന്‍ എന്ന മുഖമാണ് നഷ്ടമാവുക.

ചൈന ഈയിടെ 2270 കോടി ഡോളറിന്റെ ബോണ്ട് നിക്ഷേപമാണ് യുഎസില്‍ നിന്നും പിന്‍വലിച്ചത്. ചൈനയ്‌ക്ക് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാനും എല്ലാം ഇതുപോലെ ബോണ്ട് നിക്ഷേപം പിന്‍വലിച്ചാല്‍ അമേരിക്ക സാമ്പത്തികമായി തകരും എന്നതിനാലാണ് ഒരു മാസത്തേക്ക് ചൈന ഒഴികെയുള്ള മറ്റ് രാജ്യങ്ങള്‍ക്കെതിരായ ഉയര്‍ന്ന വ്യാപാരച്ചുങ്കം തല്‍ക്കാലത്തേക്ക് ട്രംപ് മരവിപ്പിച്ചത്. തല്‍ക്കാലം ചൈനയെ മാത്രം മുള്‍മുനയില്‍ നിര്‍ത്താനാണ് ട്രംപിന്റെ ശ്രമം. ഉക്രൈന്‍ റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പും അമേരിക്കയും തമ്മിലുള്ള സൗഹൃദം ഇല്ലാതാവുകയും പകരം അവിടെ സംശയത്തിന്റെ മുള പൊട്ടുകയുമാണ്. ഇത് യൂറോപ്യന്‍ രാജ്യങ്ങളെയും ഡോളറില്‍ നിന്നും ബോണ്ട് നിക്ഷേപം മാറ്റാന്‍ പ്രേരിപ്പിക്കുന്നത്.

 

Tags: Russia India trade dealBric currencyDollar collpaseVladimir PutinEconomyDedollarizationPutin in IndiaRubleRupee Ruble deal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

Article

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.