Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലാന്‍ഡ് പൂളിങ് ആക്ട് നിര്‍ത്തലാക്കണം, ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ ഏകീകരിക്കണം: കിസാന്‍ സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 03:46 pm IST
in India, Parivar

ഉദയ്‌പൂര്‍(രാജസ്ഥാന്‍): രാജ്യത്തുടനീളം വികസനത്തിന്റെ പേരില്‍ സര്‍ക്കാരുകള്‍ കൃഷിഭൂമി ഏറ്റെടുക്കുമ്പോള്‍ കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും താല്പര്യങ്ങള്‍ പരിഗണിക്കണമെന്ന് ഭാരതീയ കിസാന്‍ സംഘ്. ഇത്തരത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഏകീകൃത നിയമം നടപ്പാക്കണമെന്നും സംഘടന കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഭാരതീയ അഗ്രോ ഇക്കണോമിക് റിസര്‍ച്ച് സെന്റര്‍ ഉദയ്‌പൂരിലുള്ള കോളജ് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്‌നോളജിയില്‍ സംഘടിപ്പിച്ച രണ്ടുദിവസത്തെ ദേശീയ ബൗദ്ധികസഭയാണ് ഈ വിഷയങ്ങള്‍ ഉയര്‍ത്തിയത്. ബ്രിട്ടീഷ് അധിനിവേശ കാലത്തെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ പൊരുത്തക്കേടുകളും കര്‍ഷകരോടുള്ള അവഗണനയും സഭ ചര്‍ച്ച ചെയ്തതായി ബിഎഇആര്‍സി പ്രസിഡന്റ് പ്രമോദ് ചൗധരി പറഞ്ഞു.

1894ലെ ബ്രിട്ടീഷ് നിയമമാണ് വര്‍ഷങ്ങളോളം തുടര്‍ന്നത്. 2013 ല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നിട്ടും സംസ്ഥാന സര്‍ക്കാരുകള്‍ ഏകപക്ഷീയ ഭേദഗതികള്‍ വഴി അത് ദുര്‍ബലപ്പെടുത്തുകയാണ്. ഭൂമി ഏറ്റെടുക്കലിന് ശേഷം പല സംസ്ഥാനങ്ങളിലും നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് കിസാന്‍ സംഘ് ചൂണ്ടിക്കാട്ടി.
ലാന്‍ഡ് പൂളിങ് ആക്ട് പോലുള്ള നിയമങ്ങള്‍ കര്‍ഷകരുടെ സമ്മതം നേടുന്നതിനുള്ള അടവ് മാത്രമാവുകയാണ്. ഇത് തടയാന്‍ ഒരു വ്യവസ്ഥയുമില്ല. നീതി തേടി നിയമപോരാട്ടങ്ങള്‍ നടത്താന്‍ കര്‍ഷകര്‍ക്ക് സമയമോ പണമോ ഇല്ല. അതുകൊണ്ട് ഈ അനീതി അംഗീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയാണെന്ന് വിദ്വത് സഭ ചൂണ്ടിക്കാട്ടി.

നിയമങ്ങളോ ഭേദഗതികളോ നടപ്പാക്കുമ്പോള്‍ 80 ശതമാനം പേരുടെ സമ്മതം നിര്‍ബന്ധമാക്കണമെന്ന് കിസാന്‍ സംഘ് ആവശ്യപ്പെട്ടു. രേഖകള്‍ ഡിജിറ്റല്‍ ആയിരിക്കണം. യഥാര്‍ത്ഥ വിപണി മൂല്യത്തിന്റെയോ രജിസ്റ്റര്‍ ചെയ്ത വിലയുടെയോ നാലിരട്ടി നഷ്ടപരിഹാരം നല്‍കണം. ബദല്‍ ഭൂമി, പാര്‍പ്പിടം, പരിശീലനം, തൊഴില്‍ എന്നിവ ഉറപ്പാക്കാന്‍ ജില്ലാതല ‘പുനരധിവാസ ബോര്‍ഡ്’ സ്ഥാപിക്കണം.

ഗോത്രജനതയെ കുടിയിറക്കേണ്ടത് അത്യാവശ്യമാണെങ്കില്‍, അവരുടെ സംസ്‌കാരം, സമൂഹം, സാമൂഹിക പരിസ്ഥിതി എന്നിവ സംരക്ഷിക്കുന്നതിനായി എല്ലാവരെയും ഒരു സ്ഥലത്ത് പുതിയതും പൂര്‍ണ്ണവുമായ ഗ്രാമമായി പുനരധിവസിപ്പിക്കണം. വനമേഖലകളില്‍ ലഭ്യമായ തരിശുഭൂമി സര്‍വേ ചെയ്ത് അത് ഉപയോഗിക്കണം.
ഏറ്റെടുക്കുന്ന ഭൂമിയുടെ വാര്‍ഷിക വാടക നിലവിലുള്ള നിരക്കില്‍ നിശ്ചയിക്കുകയും വര്‍ഷം തോറും നല്‍കുകയും വേണം. ഒരു കര്‍ഷകന്‍ ഭൂമിക്ക് ഒറ്റത്തവണ നഷ്ടപരിഹാരം ലഭിക്കാന്‍ ആഗ്രഹിക്കുമ്പോഴെല്ലാം, നിലവിലുള്ള മാര്‍ക്കറ്റ് നിരക്കിന്റെ നാലിരട്ടി അയാള്‍ക്ക് നല്‍കണം.

ലാന്‍ഡ് പൂളിങ് നിയമങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കണം. പൊതു ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത ഭൂമിയുടെ പുനര്‍വില്‍പ്പനയോ കൈമാറ്റം ചെയ്യുന്നതോ കര്‍ശനമായി നിരോധിക്കണം.

ഏറ്റെടുത്ത ഭൂമി അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍, അത് കര്‍ഷകന് തിരികെ നല്‍കണം. ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ഡിജിറ്റലും സുതാര്യവും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതുമായിരിക്കണം, അതിനായി ‘മൊബൈല്‍ പരാതി ആപ്പ്’ വികസിപ്പിക്കുകയും വേണം.ഭൂമി ഏറ്റെടുക്കല്‍ സമയത്ത് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും എതിരെ കുറഞ്ഞ സമയപരിധിക്കുള്ളില്‍ കര്‍ശനമായ ശിക്ഷാ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കിസാന്‍ സംഘ് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്കി.

ഭാരതീയ കിസാന്‍ സംഘത്തിന്റെ ദേശീയ സംഘടനാ സെക്രട്ടറി ദിനേശ് കുല്‍ക്കര്‍ണി, ഭാരതീയ ആഗ്രോ ഇക്കണോമിക് റിസര്‍ച്ച് സെന്റര്‍ പ്രസിഡന്റ് പ്രമോദ് ചൗധരി, ജനറല്‍ സെക്രട്ടറി മകരന്ദ് കര്‍ക്കരെ, അഡ്വക്കേറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീനിവാസ് മൂര്‍ത്തി, ദല്‍ഹി സംസ്ഥാന പ്രസിഡന്റ് അഡ്വ. സഞ്ജയ് പോദ്ദാര്‍, മഹാരാഷ്‌ട്ര അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അജയ് തല്‍ഹാര്‍, മഹാറാണ പ്രതാപ് കാര്‍ഷിക സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രതാപ് സിങ് ധാക്കഡ്, 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags: agriculturalfarmerCentral GovernmentLand acquisitionvillagesBharatiya Kisan Sangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.