Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂമ്പാരമേഘങ്ങള്‍ ഉയര്‍ത്തുന്നത് സംയുക്ത കാലാവസ്ഥ ഭീഷണികളെന്ന് കുസാറ്റ് പഠനം

ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍

അനൂപ് ഒ.ആര്‍. by അനൂപ് ഒ.ആര്‍.
Dec 3, 2025, 07:45 am IST
in Kerala, India

കൊച്ചി: സംസ്ഥാനത്ത് വേനല്‍ക്കാലത്തും (പ്രീമണ്‍സൂണ്‍) തുലാമഴ സീസണിലും(പോസ്റ്റ് മണ്‍സൂണ്‍) വേഗത്തില്‍ രൂപപ്പെടുന്ന കൂമ്പാരമേഘങ്ങള്‍ സംയുക്ത കാലാവസ്ഥ ഭീഷണികള്‍ക്ക് കാരണമാകുന്നതായി കുസാറ്റ് പഠനം. മിന്നല്‍, പെട്ടെന്ന് വീശിയടിക്കുന്ന ശക്തമായ കാറ്റ്, കനത്ത മഴ എന്നീ മൂന്ന് പ്രതിഭാസങ്ങളാണ് ഈ സമയങ്ങളില്‍ പ്രധാനമായും സംസ്ഥാനത്ത് നാശം വിതയ്‌ക്കുന്നതെന്നാണ് പുതിയ പഠനം. കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫെറിക് റഡാര്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. അഭിലാഷ് എസ്, കൃഷ്ണകുമാര്‍ ഇ.കെ, അഭിരാം നിര്‍മല്‍ സി.എസ്, പ്രഭാത് എച്ച്. കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.

ഇടിമിന്നലോടുകൂടിയ ഇത്തരം കോണ്‍വെക്റ്റീവ് സ്റ്റോം (സംവഹന കൊടുങ്കാറ്റ്) സംസ്ഥാനത്ത് സാധാരണമാണെങ്കിലും, പ്രീമണ്‍സൂണ്‍ സീസണില്‍ ഇവയുടെ ആവര്‍ത്തനവും ഇതിനൊപ്പം ബഹുമുഖ അപകടസാധ്യതയും വര്‍ദ്ധിച്ചുവരുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ മൂന്ന് പ്രതിഭാസങ്ങളും ആവര്‍ത്തിച്ച് അപകടങ്ങള്‍ക്ക് കാരണമാകുന്ന പ്രദേശങ്ങളെ ഗവേഷകര്‍ വ്യക്തമായി മാപ്പ് ചെയ്തിട്ടുണ്ട്.

പഠനത്തിന്റെ കണ്ടെത്തലുകള്‍ പ്രകാരം കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവ ഇടിമിന്നല്‍, മഴ, കാറ്റ് എന്നീ അപകടസാധ്യത ഏറ്റവും കൂടുതലുള്ള ജില്ലകള്‍. ഈ ജില്ലകളില്‍ ഇടവേളകളില്‍ കൂമ്പാരമേഘങ്ങള്‍ മൂലമുള്ള ഇടമിന്നലും കാറ്റും മഴയും നാശം വിതയ്‌ക്കാറുണ്ട്. ഇവിടങ്ങളില്‍ ലഭിക്കുന്ന മഴയുടെ അളവ് കുറവാണ്. എറണാകുളം മുതല്‍ വടക്കന്‍ കേരളം വരെയുള്ള തീരപ്രദേശങ്ങളിലാണ് കൂമ്പാരമേഘങ്ങള്‍ മൂലം തീവ്ര മഴ ലഭിക്കുന്നത്. ഇവ ആവര്‍ത്തിച്ച് സംഭവിക്കാറില്ലെന്നും പഠനം പറയുന്നു.

മധ്യ- തെക്കന്‍ ജില്ലകളിലാണ് മിന്നല്‍, മഴ, ശക്തമായ കാറ്റ് എന്നിവ ഒരുമിച്ച് ഉണ്ടാക്കുന്ന സംയുക്ത കാലാവസ്ഥ ഭീഷണികള്‍ കൂടുതലായി രേഖപ്പെടുത്തുന്നത്. ഇതുവഴി മിന്നല്‍ പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്നും ഈ ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും പഠനം സൂചിപ്പിക്കുന്നു.

കൂമ്പാരമേഘങ്ങള്‍ കൊണ്ടുണ്ടാകുന്ന വ്യത്യസ്ത അപകടങ്ങള്‍ കേരളത്തിലെ ഏത് ഭാഗങ്ങളില്‍ കൂടുതലാണെന്ന് വ്യക്തമാക്കുന്ന ആദ്യ സമഗ്ര പഠനമാണിത്. ആഴത്തിലുള്ള ഉയര്‍ന്ന മേഘങ്ങള്‍ പെട്ടെന്ന് രൂപപ്പെടുന്നതായും ശക്തമായ അടിക്കാറ്റുകള്‍ ഇവ സൃഷ്ടിക്കുന്ന രീതിയെക്കുറിച്ചും പഠനം വിശദീകരിക്കുന്നുണ്ട്.

ഉപഗ്രഹ ചിത്രങ്ങള്‍, കേന്ദ്രകാലാവസ്ഥ വകുപ്പ്, മഴമാപിനി വിവരങ്ങള്‍, ഓട്ടോമാറ്റിക് വേതര്‍ സ്റ്റേഷന്‍ ഡാറ്റ തുടങ്ങിയവ ഉപയോഗിച്ചാണ് കേരളത്തിലെ പ്രധാന അപകട ഹോട്ട് സ്പോട്ടുകള്‍ ഗവേഷകര്‍ നിര്‍വചിച്ചത്. കൂമ്പാരമേഘങ്ങളുടെ രൂപീകരണവും തീവ്രതയും വിവിധ പ്രദേശങ്ങളില്‍ എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതും പഠനം വ്യക്തമാക്കുന്നു. പഠനത്തിന്റെ കണ്ടെത്തലുകള്‍ ജിയോമാറ്റിക്‌സ് നാച്ചുറല്‍ ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് എന്ന അന്താരാഷ്‌ട്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags: Cumulonimbus cloudsCusatPremonsoonPost monsoonതുലാമഴConvective storm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

കുസാറ്റിന് നാണക്കേടാകുന്നു ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം

കുസാറ്റ്, രാജഗിരി
Kerala

കെഐആര്‍എഫ് റാങ്കിങ്: കുസാറ്റ് സംസ്ഥാനത്തെ മികച്ച സര്‍വകലാശാല, രാജഗിരി മികച്ച കോളജ്

Kerala

സർവകലാശാലയുടെ പേര് ദുരുപയോഗം ചെയ്തു; വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനെതിരെ നിയമനടപടിക്കൊരുങ്ങി കുസാറ്റ്

Kerala

കളമശേരി കുസാറ്റിലെ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

Kerala

വിദ്യാര്‍ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ രോഗ ലക്ഷണം: കുസാറ്റ് ക്യാമ്പസ് അടച്ചു

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.