Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ക്രൈസ്തവസഭകൾ തെറ്റുകുറ്റങ്ങളും വീഴ്ചകളും മറന്നു കളഞ്ഞ് ഐക്യം വളർത്തണം: ലിയോ പാപ്പാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 06:16 am IST
in World

ഇസ്താംബുള്‍: വിവിധ ക്രൈസ്തവസഭകൾക്കിടയിൽ ഉണ്ടായിരുന്നതും ഇപ്പോഴും നിലനിൽക്കുന്നതുമായ തെറ്റുകുറ്റങ്ങളും വീഴ്ചകളും മറന്നു കളയണമെന്നും, ഐക്യം വളർത്തണമെന്നും, മെച്ചപ്പെട്ട ഒരു ലോകത്തിനായി ഒരുമിച്ച് നിൽക്കണമെന്നും ലിയോ പതിനാലാമൻ പാപ്പാ. ഇസ്താൻബുളിലെ സെന്റ് ജോർജ് പാത്രിയാർക്കൽ ദേവാലയത്തിൽ (Patriarchal Church of Saint George) ജനുവരി 29 വൈകുന്നേരം ബർത്തലോമിയോ ഒന്നാമൻ (Patriarch Bartholomew I) പാത്രിയർക്കീസിന്റെ കാർമ്മികത്വത്തിൽ നടന്ന  ഡോക്സോളജി പ്രാർത്ഥനയിൽ സംബന്ധിച്ച പാപ്പാ, പാത്രിയർക്കെറ്റിന്റെ സ്വർഗ്ഗീയമാധ്യസ്ഥൻ കൂടിയായ വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്റെ തിരുനാൾ ദിനമായ കഴിഞ്ഞ ഞായറാഴ്ച ഇതേ ദേവലയത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ ബലിയുടെ അവസാനം ഏവരെയും അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഇത്തരമൊരു സന്ദേശം മുന്നോട്ട് വച്ചത്.

ആദ്യ എക്യൂമെനിക്കൽ കൗൺസിൽ നടന്നയിടത്ത് ആരംഭിച്ച ഈ തീർത്ഥാടനം ഈ വിശുദ്ധ ബലിയോടെ അവസാനിക്കുകയാണെന്ന് പറഞ്ഞ പാപ്പാ, എക്യൂമെനിക്കൽ സൂനഹദോസുകൾ പ്രഖ്യാപിച്ച അതെ വിശ്വാസമാണ് അന്ത്രയോസും ഈ നാട്ടിലേക്ക് കൊണ്ടുവന്നതെന്ന് ഓർമ്മിപ്പിച്ചു. വിവിധ ക്രൈസ്തവസഭകൾക്കിടയിൽ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള ഭിന്നതകൾ പരാമർശിച്ച പാപ്പാ, എന്നാൽ, പരസ്പരം ഭ്രഷ്ട് കൽപ്പിക്കുന്ന തലത്തിലേക്ക് വരെ നീണ്ട അത്തരം ഓർമ്മകളും തീരുമാനങ്ങളും സഭയുടെ ഓർമ്മയിൽനിന്ന് മായ്ച്ചുകളയണമെന്ന് പോൾ ആറാമൻ പാപ്പായും അതേനഗോറസ് പാത്രിയർക്കീസും (Patriarch Athenagoras) അറുപത് വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചത് അനുസ്മരിച്ചു.

കത്തോലിക്കാ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള ദൈവശാസ്ത്രസംവാദങ്ങൾക്കായുള്ള അന്താരാഷ്‌ട്ര കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് പാത്രിയർക്കേറ്റ് നൽകുന്ന പിന്തുണ അനുസ്മരിച്ച പാപ്പാ, എല്ലാ ഓർത്തഡോക്സ് സഭകളും ഈയൊരു പദ്ധതിയിൽ പങ്കെടുക്കുന്നതിന് വേണ്ടി ശ്രമിക്കേണ്ടതിന്റെ പ്രധാന്യവും എടുത്തുപറഞ്ഞു. റോമിന്റെ മെത്രാനെന്ന നിലയിൽ, എല്ലാവരുടെയും ശുശ്രൂഷയ്‌ക്കും, ഒരുമയ്‌ക്കും ഐക്യത്തിനും വേണ്ടി പ്രവർത്തിക്കാനുള്ള തന്റെ സന്നദ്ധതയും പാപ്പാ ഉറപ്പു നൽകി.

രക്തരൂക്ഷിത സംഘർഷങ്ങളും അതിക്രമങ്ങളും എല്ലായിടങ്ങളിലും നടക്കുന്ന ഇക്കാലത്ത് കത്തോലിക്കരും ഓർത്തഡോക്സ് വിശ്വാസികളും സമാധാനസ്ഥാപകരാകാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സമാധാനം മനുഷ്യന്റെ ശ്രമങ്ങളുടെ മാത്രം ഫലമല്ല, അത് ദൈവികമായ ഒരു ദാനം കൂടിയാണെന്ന് പാപ്പാ പ്രസ്താവിച്ചു.

നമ്മുടെ പരിപാലനത്തിനായി നൽകപ്പെട്ട ഭൂമിയുടെയും സൃഷ്ടിയുടെയും മേൽ നമുക്കുള്ള ഉത്തരവാദിത്വം തിരിച്ചറിയേണ്ടതും, ഇന്ന് സഭകൾ ഉൾപ്പെടെ ഏവരും അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിക്ക് മുന്നിൽ നമുക്കുണ്ടാകേണ്ട, ആദ്ധ്യാത്മികവും വ്യക്തിപരവും സാമൂഹികവുമായ പരിവർത്തനത്തിന്റെ ആവശ്യവും പാപ്പാ പരാമർശിച്ചു.

ആശയവിനിമയമുൾപ്പെടെയുള്ള മേഖലകളിൽ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം സംബന്ധിച്ചുണ്ടാകേണ്ട ശ്രദ്ധയും ഉത്തരവാദിത്വവും പാപ്പാ ഓർമ്മിപ്പിച്ചു. മനുഷ്യരുടെ സമഗ്രവികസനവും, എല്ലാവർക്കുമുണ്ടാകേണ്ട സംലഭ്യതയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. ഇതിലേക്കും, പൊതുനന്മയ്‌ക്കുവേണ്ടിയും ക്രൈസ്തവർ മാത്രമല്ല, വിവിധ മതവിഭാഗങ്ങളിലുള്ളവരും, സന്മനസ്സുള്ള എല്ലാ മനുഷ്യരും ഒരുമിച്ച് നിൽക്കുമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാത്രിയർക്കീസ് തനിക്ക് നൽകിയ സാഹോദര്യം നിറഞ്ഞ സ്വീകരണത്തിന് നന്ദി പറഞ്ഞ പാപ്പാ, എല്ലാവരെയും വിശുദ്ധ അന്ത്രയോസിന്റെയും സഹോദരൻ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ ജോർജിന്റെയും നിഖ്യ കൗൺസിൽ പിതാക്കന്മാരുടെയും, പുരാതനവും മഹത്വപൂർണ്ണവുമായ കോൺസ്റ്റാന്റിനോപ്പിൾ സഭയിലെ മറ്റ് ഇടയന്മാരുടെയും പ്രാർത്ഥനകൾക്ക് സമർപ്പിച്ചു.

Tags: Pope Leo XIVPatriarchal Church of Saint GeorgePatriarch Bartholomew IPatriarch Athenagoras
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

World

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്; ചടങ്ങിനൊരുങ്ങി വത്തിക്കാൻ

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.