Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാന സര്‍ക്കാര്‍ കൈവിട്ടു; കര്‍ഷകരെ കണ്ണീരിലാഴ്‌ത്തി നെല്ല് സംഭരണം പാളി, മന്ത്രിയുടെ പ്രഖ്യാപനം കടലാസിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 11:26 am IST
inKerala, Alappuzha

അമ്പലപ്പുഴ: സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ ജലരേഖയായി, ജില്ലയില്‍ കര്‍ഷകരെ കണ്ണീരിലാഴ്‌ത്തി നെല്ല് സംഭരണം പാളുന്നു. സംഭരിച്ചാലുടന്‍ നെല്ലിന്റെ വില നല്‍കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനമാണ് കടലാസിലൊതുങ്ങിയത്. കര്‍ഷകര്‍ മാസങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ കൊയ്‌തെടുക്കുന്ന ആയിരക്കണക്കിന് ക്വിന്റല്‍ നെല്ല് മില്ലുടമകളുടെ പിടിവാശിയെത്തുടര്‍ന്ന് കെട്ടിക്കിടക്കുന്നതോടെ കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്. എന്നിട്ടും മില്ലുടമകള്‍ക്കായി നിലകൊള്ളുകയാണ് ഉദ്യോഗസ്ഥര്‍.

ഒരു മാസം മുന്‍പ് പുന്നപ്രയില്‍ വെട്ടിക്കരി പാടശേഖരത്ത് കൊയ്‌ത്ത് പൂര്‍ത്തിയായി ആഴ്ചകള്‍ക്കു ശേഷമാണ് സംഭരണം നടന്നത്. സമാന ദുരവസ്ഥയാണ് ഇപ്പോള്‍ തകഴി കുന്നുമ്മയിലും കര്‍ഷകര്‍ അനുഭവിക്കുന്നത്.ഇവിടെ രണ്ടാഴ്ച മുന്‍പ് കൊയ്‌ത്ത് പൂര്‍ത്തിയായെങ്കിലും ഇതുവരെ സംഭരണം നടന്നില്ല. റോഡരികില്‍ കൂട്ടിയിട്ട ഒരു കോടിയില്‍പ്പരം രൂപയുടെ നെല്ല് മഴയില്‍ നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മില്ലുടമകളുടെ താളത്തിനൊത്ത് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നതാണ് നെല്‍ കര്‍ഷകരെ കണ്ണീരിലാഴ്‌ത്തുന്നത്. ഈര്‍പ്പമില്ലാത്ത നല്ല നെല്ലിന് പോലും പത്തു കിലോയിലധികം കിഴിവാണ് മില്ലുടമകളുടെ ഏജന്റുമാര്‍ ആവശ്യപ്പെടുന്നത്.

ഇതിന് കുട പിടിക്കുന്ന സമീപനമാണ് പാഡി ഓഫീസര്‍മാരും സ്വീകരിക്കുന്നത്. കഴിഞ്ഞ തവണ രണ്ട് കിലോ കിഴിവ് നല്‍കിയ പാടശേഖരങ്ങളില്‍ നിന്ന് ഇത്തവണ ഏഴു കിലോ വരെ കിഴിവാണ് മില്ലുകാര്‍ ആവശ്യപ്പെടുന്നത്.കര്‍ഷകര്‍ക്കൊപ്പം ഇവരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ കൂട്ടു നില്‍ക്കേണ്ട കൃഷി, സിവില്‍ സപ്‌ളൈസ് വകുപ്പുദ്യോഗസ്ഥര്‍ വന്‍ തുക കൈക്കൂലി വാങ്ങി ദ്രോഹിക്കുകയാണെന്നാണ് കര്‍ഷകരുടെ ആക്ഷേപം. കര്‍ഷകരില്‍ നിന്ന് കൂടുതല്‍ കിഴിവ് ഈടാക്കുന്നതനുസരിച്ച് പാഡി ഓഫീസര്‍മാര്‍ വന്‍ തുകയാണ് ഈടാക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.

സ്വര്‍ണം പണയം വെച്ചും പലിശക്ക് പണമെടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും കൃഷിക്കിറങ്ങുന്നത്. എന്നാല്‍ സംഭരണം വൈകുന്നതോടെ പണം ലഭിക്കാതെ വരുമ്പോള്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലെത്തുകയാണ്. സംഭരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചവയെല്ലാം ജല രേഖയായി മാറി. മില്ലുടമകളുടെ ഏജന്റുമാരായി ഉദ്യോഗസ്ഥര്‍ മാറിയിട്ടും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാരും വിവിധ വകുപ്പുകളും.

Tags: governmentFarmersPaddy procurementPaymentmill owners
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

Kerala

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.