Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

കൂടെയുണ്ട്…കൂട്ടായുണ്ട്… എല്ലാവരുടെയും മുത്തു

നിറചിരിയോടെ എല്ലാവരുമായി സൗഹൃദം പുലര്‍ത്തുന്ന മുത്തു എന്നറിയപ്പെടുന്ന സി.ജി. രാജഗോപാല്‍ എറണാകുളത്ത് എന്നല്ല സംസ്ഥാനത്താകെ സുപരിചിതന്‍...

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Nov 24, 2025, 02:55 pm IST
inBJP, Ernakulam
സി.ജി. രാജഗോപാല്‍ പ്രചരണത്തിനിടയില്‍

സി.ജി. രാജഗോപാല്‍ പ്രചരണത്തിനിടയില്‍

കൊച്ചി: കോര്‍പറേഷനില്‍ പത്താം വാര്‍ഡ് രവിപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മുത്തു എന്നറിയപ്പെടുന്ന സി.ജി. രാജഗോപാല്‍ അക്ഷരാര്‍ത്ഥത്തില്‍ എറണാകുളത്തിന്റെ മുത്താണ്. നിറചിരിയോടെ എല്ലാവരുമായി സൗഹൃദം പുലര്‍ത്തുന്ന മുത്തുവിനെ അറിയാത്തവരായി എറണാകുളത്ത് ആരും ഉണ്ടാകില്ല. വലിപ്പ ചെറുപ്പമന്യേ എല്ലാവരുമായി മുത്തുവിനു സൗഹൃദമുണ്ട്. ചെറിയ കുട്ടികളെ കാണുമ്പോള്‍ അവരിലൊരാളായി മാറും.

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, പ്രൊഫ. എം.കെ. സാനു തുടങ്ങിയ വരുടെ ജീവിതകാലത്ത് മുത്തു സന്തതസഹചാരിയായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ട്. എറണാകുളം കരയോഗം, ചാവറ കള്‍ച്ചറല്‍ സെന്റര്‍, പിഒസി, ക്രിസ്ത്യന്‍ സഭകള്‍… എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍. പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി സെക്രട്ടറി, മഹാകവി കാളിദാസ സാംസ്‌കാരിക വേദി, ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ ട്രസ്റ്റി തുടങ്ങി സേവന മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്നു. എറണാകുളത്ത് മുത്തുവിനെ അറിയാത്തവരും മുത്തു അറിയാത്തവരുമായി ആരെങ്കിലുമുണ്ടോയെന്നാണ് സംശയം.

1990കളില്‍ റോഡുകള്‍ വൃത്തിയാക്കിയാണ് പൊതുരംഗത്തെത്തിയത്. ശ്രീരാമകൃഷ്ണ സേവാശ്രമവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കായി നിരവധി സേവനങ്ങള്‍ നടത്തിയിട്ടുണ്ട്. സാനുമാഷും ഡോ. സി.കെ. രാമചന്ദ്രനുമൊരുമിച്ച് സിനിമ കാണാന്‍ പോയ അനുഭവവും മുത്തുവിനുണ്ട്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ കഴിഞ്ഞമാസം എറണാകുളത്ത് അന്താരാഷ്‌ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോള്‍ മുത്തു എന്ന് അഭിസംബോധന ചെയ്ത് ആ സൗഹൃദ പ്രസംഗത്തില്‍ പറയുകയുണ്ടായി.

എല്ലാ വിഭാഗം ജനങ്ങളുമായുള്ള അടുത്ത ബന്ധമാണ് മത്സരിക്കുമ്പോള്‍ മുത്തുവിന് കരുത്താകുന്നത്. നാലായിരത്തിലധികം വോട്ടുകളാണ് ഈ വാര്‍ഡില്‍ ഉള്ളത്. 1200ലധികം വീടുകള്‍. എല്ലാവരെയും പേരെടുത്ത് പറഞ്ഞ് സ്‌നേഹത്തോടെ സംസാരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. 22000 ഫോണ്‍ നമ്പറുകളാണ് ഇദ്ദേഹത്തിന്റെ ഫോണിലുള്ളത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വിളിക്കാം.

കഴിഞ്ഞ തവണ 40 വോട്ടുകള്‍ക്കാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഈ വാര്‍ഡില്‍ പരാജയപ്പെട്ടത്. അതുകൊണ്ടുതന്നെ എന്തുവിലകൊടുത്തും വാര്‍ഡ് പിടിക്കാനായി അരയും തലയും മുറുക്കി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ജനോപകാരപ്രദമായ കേന്ദ്ര പദ്ധതികളാണ് അനുകൂല ഘടകമെന്ന് സി.ജി. രാജഗോപാല്‍ പറയുന്നത്. കേന്ദ്ര പദ്ധതികള്‍ കൊണ്ടാണ് കൊച്ചി കോര്‍പറേഷന്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ഈ വാര്‍ഡുകളിലൊന്നും തന്നെ യാതൊരു അടിസ്ഥാന സൗകര്യവും ഉണ്ടായിട്ടില്ല. പുറംകാഴ്ചമാത്രമേയുള്ളു. അകത്തളങ്ങളില്‍ ചേരികളാണ്. ഇത് കൊച്ചിയുടെ മറ്റൊരു മുഖമാണ്. ഈ വാര്‍ഡിലെ ഫിഷറീസ് കോളനിയുടെ അവസ്ഥ വളരെ ദയനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പല വീടുകളിലും വൈദ്യുതി പോലുമില്ലാത്ത അവസ്ഥയാണ്. പുറംമോടികള്‍ മാത്രമാണ് അവകാശപ്പെടാനുള്ളത്. കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പദ്ധതികളെല്ലാം നഗരത്തിന്റെ ബ്യൂട്ടിഫിക്കേഷനായി ചെലവഴിക്കുകയും എന്നാല്‍ സാധാരണക്കാര്‍ക്കായി അടിസ്ഥാന സൗകര്യം ഒരുക്കുവാനും തയാറായിട്ടില്ല. ബിജെപി സാധാരണക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും ശ്രമിക്കുക. മെട്രോ നഗരത്തിന്റെ വികസനത്തിന് ബിജെപിയുടെ വിജയം അനിവാര്യമാണ്. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ വളരെ അടുത്ത ബന്ധമാണ് ജനങ്ങളുമായുള്ളത്.
ഓരോ വീടുകളിലും കയറിയിറങ്ങി പരിചയങ്ങള്‍ പുതുക്കിയാണ് സി.ജി. രാജഗോപാലിന്റെ പ്രചരണം. സ്ഥാനാര്‍ത്ഥിയാണെന്ന് ആരോടും പറഞ്ഞ് പരിചയപ്പെടുത്തേണ്ടതില്ലെന്നതാണ് പ്രത്യേകത. എല്ലാവരോടും പരിചയം പുതുക്കുക മാത്രം ചെയ്താല്‍ മതി. 2005ല്‍ കോര്‍പറേഷനിലും അതിനുശേഷം മൂന്നു തവണ നിയമസഭയിലേക്കും ജനവിധി തേടിയിരുന്നു. അഞ്ചാമത്തെ മത്സരമാണിത്.

Tags: Kochi corporationC G RAJAGOPALRavipuram NDA candidate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Kerala

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

Kerala

വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിര കാന്റീനുകള്‍ ആരംഭിക്കുമെന്ന് മേയര്‍ വി കെ മിനിമോള്‍

Kerala

വിവരം നല്‍കുന്നതില്‍ വീഴ്ച: കൊച്ചി കോര്‍പ്പറേഷന്‍, കളമശേരി, അങ്കമാലി, മൂവാറ്റുപുഴ നഗരസഭകള്‍ക്കു പിഴ

Kerala

കൊച്ചി കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം: മുസ്ലിം ലീഗ് അവകാശവാദം തളളി എറണാകുളം ഡിസിസി

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.