Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടകംപള്ളിയെ അറസ്റ്റ് ചെയ്യണം; വാസവന്‍ രാജിവെയ്‌ക്കണം: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 06:54 am IST
in Kerala

കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സിപിഎമ്മിനും സര്‍ക്കാറിനും പങ്കുണ്ടെന്ന് വ്യക്തമായിരിക്കെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

മുന്‍ ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ അറസ്റ്റ് ശബരിമല സ്വര്‍ണപ്പാളി കേസില്‍ പുതിയ വഴിത്തിരിവായിരിക്കുകയാണ്. സംഭവത്തില്‍ സിപിഎമ്മിനും സര്‍ക്കാറിനും വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് പത്മകുമാറിന്റെ അറസ്റ്റും മൊഴിയും. കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന്‍ പോറ്റിയും വളരെ അടുത്ത ബന്ധമുള്ളവരാണെന്നും സ്വര്‍ണക്കൊള്ള നടക്കുന്ന സമയത്ത് ഇവര്‍ തമ്മിലും ദേവസ്വം ഓഫീസുമായും നിരന്തര സമ്പര്‍ക്കവുമുണ്ടായിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

പത്മകുമാറിന്റെ ആസൂത്രണത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്വര്‍ണ്ണം പൂശല്‍ ശിപാര്‍ശ കടകംപള്ളി സുരേന്ദ്രന്‍ പരിഗണിക്കുന്നത്. ആരോപണത്തില്‍ നിന്ന് കടകംപള്ളിക്ക് ഒഴിഞ്ഞുമാറാനാവില്ല. കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കുന്നതിന് മുന്‍പ് കടകംപള്ളിയെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം. സ്വര്‍ണക്കൊള്ളയുടെ പൂര്‍ണമായ ഉപഭോക്താവ് ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമല്ല, മന്ത്രിമാരും പിന്നീട് വന്ന ദേവസ്വം ചുമതലയുള്ളവര്‍ക്കും വലിയ തോതിലുള്ള സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. കടകംപള്ളി സുരേന്ദ്രന്റെ അനധികൃത സ്വത്ത് സമ്പാദനത്തിനെകുറിച്ച് അന്വേഷിക്കണം. പോലീസിന് ഇക്കാര്യങ്ങള്‍ അന്വേഷിക്കാനുള്ള കഴിവില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കണം. ഇലക്ഷന്‍ മുന്‍കൂട്ടി കണ്ട് പത്മകുമാറിന്റെ അറസ്റ്റ് മാത്രം ഉയര്‍ത്തിക്കാട്ടി വലിയ പ്രചരണത്തിനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത്.

ഉണ്ണികൃഷ്ണന്‍ പോറ്റി വിശദമാക്കിയ പലകാര്യങ്ങളും ഇപ്പോഴും ബാക്കിയാണ്. അന്വേഷണം ശരിയായി നടന്നാല്‍ ആസൂത്രണത്തിന് പിന്നിലെ പ്രധാനകളെ കണ്ടെത്താന്‍ കഴിയും.മന്ത്രി വാസവന് ദേവസ്വം മന്ത്രിയായി തുടരാന്‍ അവകാശമില്ല അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജമാ അത്തെ ഇസ്ലാമിയുമായി പരസ്യ സഖ്യത്തിലാണ്. ‘ആഗോള ഇസ്ലാമിക ബോംബ്’ ന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് തങ്ങളടക്കമുള്ള മുസ്ലിം ലീഗിന്റെ സമുന്നത നേതാക്കളാണ്. ഐഎസ് റിക്രൂട്ട്‌മെന്റ് നടക്കുന്ന സംസ്ഥാനമാണ് കേരളം. വൈറ്റ് കോളര്‍ ടെററിസം സമൂഹജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസമുള്ളവരുടെ ഇടയിലും ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരിലും ഇതുണ്ട്, അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളത്തില്‍ കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, സംസ്ഥാന സമിതി അംഗം പി. രഘുനാഥ് പങ്കെടുത്തു.

Tags: K Surendranശബരിമല സ്വര്‍ണക്കൊള്ളKadakampally should be arrestedVasavan should resign
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

Kerala

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

പുതിയ വാര്‍ത്തകള്‍

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാൻ പറ്റില്ല;മുൻപ് പവർ ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ ശ്വേത ഇപ്പോൾ മാറ്റിപറയുന്നു, അൻസിബ ടിനിയെ മണിച്ചിത്രത്താഴിട്ട് പൂട്ടി

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.