Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം മന്ത്രി എവിടെ ?ശബരിമലയില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: പി കെ.കൃഷ്ണദാസ്

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും മനഃപൂര്‍വമായ വീഴ്ച വരുത്തിയിരിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 08:09 pm IST
in Kerala

തിരുവനന്തപുരം: ശബരിമലയിലെത്തിയ ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ അനുഭവിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ എവിടെയാണെന്നും ബിജെപി ദേശീയനിര്‍വാഹകസമിതിയംഗം ശ്രീ പി കെ കൃഷ്ണദാസ്. ബിജെപിയുടെ ഒരു പ്രതിനിധി സംഘം ഉടന്‍തന്നെ ശബരിമല സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കും. ശബരിമലയിലെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പി കെ.കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വകുപ്പ് മന്ത്രിയും, പിന്നീട് വൈദ്യുതി, ഗതാഗതം, പൊതുമരാമത്ത്, ഭക്ഷ്യ, ആരോഗ്യ മന്ത്രിമാരും വെവ്വേറെയും ഒരുമിച്ചും യോഗങ്ങള്‍ വിളിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ദേവസ്വം മന്ത്രി ഒരു യോഗം പോലും വിളിച്ചില്ല. മുഖ്യമന്ത്രിയും അവലോകന യോഗം നടത്തിയില്ല. അവരുടെയെല്ലാം താല്പര്യം ശബരിമലയിലെ സ്വര്‍ണപ്പാളിയില്‍ മാത്രമായിരുന്നു. അത് അവര്‍ മോഷ്ടിച്ചു കൊണ്ടുപോവുകയും ചെയ്തു. കേരളത്തിലെയും ഭാരതത്തിലെയും കോടിക്കണക്കിന് ഭക്തജനങ്ങള്‍ ഈ മോഷണം തിരിച്ചറിഞ്ഞതോടെ സംസ്ഥാന സര്‍ക്കാരിന്റെ തനിനിറം പുറത്തായി.
മോഷണം പിടിക്കപ്പെട്ടതിലുള്ള പ്രതികാരം അവര്‍ തീര്‍ക്കുന്നത് ഭക്തജനങ്ങളോടാണ്. തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റുന്നത്. ഇത് നേരത്തെ ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്? ഈ തീരുമാനം എന്തുകൊണ്ട് നേരത്തെ ഉണ്ടായില്ല?

ശബരിമല തീര്‍ത്ഥാടനം ആരംഭത്തില്‍ തന്നെ പാളിയിരിക്കുന്നു. മുന്നൊരുക്കങ്ങള്‍ ഒന്നും നടത്താത്തതാണ് ഇതിന്റെ അടിസ്ഥാനപരമായ കാരണം. തീര്‍ത്ഥാടനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം. ഈ വിഷയത്തില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് സാധ്യമല്ല.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും മനഃപൂര്‍വമായ വീഴ്ച വരുത്തിയിരിക്കുകയാണ്. ഇത് യാദൃശ്ചികമല്ല, മറിച്ച് ബോധപൂര്‍വ്വമാണ്.സാധാരണ തീര്‍ത്ഥാടനത്തിന് മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിക്കുന്ന വെര്‍ച്വല്‍ ക്യൂ രജിസ്‌ട്രേഷന്‍ ഇത്തവണ തുടങ്ങിയത് നവംബര്‍ ഒന്നിനാണ്. നവംബര്‍ 17-ന് തീര്‍ത്ഥാടനം ആരംഭിക്കുമ്പോള്‍, വെറും 16 ദിവസം മുന്‍പ് രജിസ്‌ട്രേഷന്‍ തുടങ്ങിയാല്‍ കേരളത്തിന് പുറത്തുനിന്നുള്ള ഭക്തര്‍ എങ്ങനെയാണ് യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും മറ്റ് മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്യുകയെന്ന് കൃഷ്ണദാസ് ചോദിച്ചു.

ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ശബരിമലയില്‍ മുന്നൊരുക്കങ്ങള്‍ നടത്താതിരുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശബരിമലയിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഒരു കോടി വിശ്വാസികളുടെ ഒപ്പ് ശേഖരിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് ഭക്തജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
സിപിഎമ്മിന്റെ രാഷ്‌ട്രീയ അജണ്ട ശബരിമലയില്‍ നടപ്പാക്കരുതെന്നാണ് ബിജെപിക്ക് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ളതെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

 

Tags: ministerbjptravancore devaswom boardSABARIMALApk krishnadasunion governmentVN Vasawan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

Kerala

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

Kerala

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

India

പശ്ചിമ ബംഗാളിൽ നുഴഞ്ഞുകയറ്റക്കാരെ നാടുകടത്താനുള്ള ശ്രമങ്ങൾ ശക്തമാക്കി സുവേന്ദു സർക്കാർ  :  എല്ലാ ജില്ലകളിലും തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കും

Kerala

രത്തന്‍ ഖേല്‍ക്കറുടെ നിയമനം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സഹായിച്ചതിനോ?; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിന്റെ നേര്‍സാക്ഷ്യം: വി.മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.