Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനിക്കുന്നതെങ്ങനെ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 03:59 am IST
inSamskriti

നിങ്ങള്‍ ശരീരത്തെ നിശ്ചലമാക്കുമ്പോള്‍, മനസ്സ് സാവധാനം തകര്‍ന്നുവീഴാന്‍ തുടങ്ങും, ഇത് തുടരാനനുവദിച്ചാല്‍ താന്‍ ഒരു അടിമയാകുമെന്ന് മനസ്സിന് അറിയാം. ധ്യാനത്തിന്റെ പ്രധാന വശം ഇതാണ്: ഇപ്പോള്‍ നിങ്ങളുടെ മനസ്സാണ് യജമാനന്‍, നിങ്ങള്‍ അതിന്റെ അടിമയാണ്. നിങ്ങള്‍ ധ്യാനിക്കുമ്പോഴും കൂടുതല്‍ ധ്യാനാത്മകമാകുമ്പോഴും, നിങ്ങള്‍ യജമാനനാവുകയും നിങ്ങളുടെ മനസ്സ് അടിമയാവുകയും ചെയ്യും. എപ്പോഴും അപ്രകാരമാണ് ആയിരിക്കേണ്ടത്. മനസ്സിനെ അടിമയായി നിര്‍ത്താന്‍ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍, അത് നിങ്ങളെ അവസാനമില്ലാത്ത ദുരിതങ്ങളിലൂടെ കൊണ്ടുപോകും. നിങ്ങളെ ഭരിക്കാന്‍ മനസ്സിനെ അനുവദിച്ചാല്‍, അതൊരു ഭീകരനായ യജമാനനാണ്. എന്നാല്‍ ഒരു അടിമയെന്ന നിലയില്‍, മനസ്സ് അതിശയകരമാണ് അതൊരു വിസ്മയകരമായ അടിമയാണ്. – സദ്ഗുരു ജഗ്ഗി വാസുദേവ്

നമ്മള്‍ ”മെഡിറ്റേഷന്‍” എന്ന വാക്ക് പറയുമ്പോള്‍ തന്നെ, ഒട്ടേറെ തെറ്റിദ്ധാരണകള്‍ അതുണ്ടാക്കുന്നുണ്ട്. ഒന്നാമതായി, മെഡിറ്റേഷന്‍ എന്ന ഇംഗ്ലീഷ് വാക്ക് പ്രത്യേകിച്ചൊന്നും അര്‍ത്ഥമാക്കുന്നില്ല. അതായത്, നിങ്ങള്‍ വെറുതെ കണ്ണടച്ചിരുന്നാലും ഇംഗ്ലീഷില്‍ അതിനെ മെഡിറ്റേഷന്‍ എന്നു പറയും. കണ്ണടച്ചിരുന്ന് നിങ്ങള്‍ക്ക് പല കാര്യങ്ങളും ചെയ്യാം. ജപം, തപം, ധാരണ, ധ്യാനം, സമാധി, ശൂന്യ എന്നിവയെല്ലാം നിങ്ങള്‍ക്ക് ചെയ്യാം. അല്ലെങ്കില്‍ നിവര്‍ന്നിരുന്നുറങ്ങുന്ന കല തന്നെ നിങ്ങള്‍ അഭ്യസിച്ചെന്നുവരാം!

അപ്പോള്‍ മെഡിറ്റേഷന്‍ എന്നു നമ്മള്‍ പറയുന്നത് എന്തിനെയാണ്? പൊതുവേ ആളുകള്‍ ഇതുകൊണ്ട് ”ധ്യാന”ത്തെയാണ് ഉദ്ദേശിക്കുന്നതെന്നു നമുക്ക് അനുമാനിക്കാം. മെഡിറ്റേഷന്‍ എന്നത് ധ്യാനത്തെയാണ് സൂചിപ്പിക്കുന്നതെങ്കില്‍, ധ്യാനം എന്നത് ചെയ്യുവാന്‍ കഴിയുന്ന ഒന്നല്ലെന്നു മനസ്സിലാക്കണം. ആര്‍ക്കും ധ്യാനം ചെയ്യാന്‍ സാധിക്കില്ല. ധ്യാനിക്കുവാന്‍ ശ്രമിച്ച ഒട്ടനവധി പേര്‍ അതിനെ ശ്രമകരമോ അസാധ്യമോ ആണെന്ന് തീര്‍ച്ചപ്പെടുത്തിയത് അവര്‍ അത് ചെയ്യുവാന്‍ ശ്രമിച്ചതുകൊണ്ടാണ്.

നിങ്ങള്‍ക്ക് ധ്യാനം ചെയ്യുവാന്‍ കഴിയില്ല, പക്ഷേ നിങ്ങള്‍ക്ക് ധ്യാനാത്മകമാകാന്‍ കഴിയും. ധ്യാനം ഒരു തരം ഗുണമാണ്. അതൊരു പ്രവൃത്തിയല്ല. നിങ്ങള്‍ നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും വികാരങ്ങളെയും ഊര്‍ജ്ജത്തെയും ഒരു പ്രത്യേക പാകമാകുന്നതു വരെ പരിപോഷിപ്പിക്കുകയാണെങ്കില്‍ ധ്യാനം സ്വാഭാവികമായി സംഭവിക്കും. അതിപ്രകാരമാണ് – നിങ്ങള്‍ മണ്ണ് ഫലഭൂയിഷ്ടമായി നിലനിര്‍ത്തിയാല്‍, നിങ്ങളതിന് വേണ്ടുവോളം വളവും വെള്ളവും നല്‍കുകയും, ശരിയായ തരം വിത്ത് വിതയ്‌ക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്താല്‍ അതു വളര്‍ന്ന് പൂക്കളും കായ്‌കനികളും നല്‍കും.

പൂക്കളും കായ്‌കനികളും ഉണ്ടായത് നിങ്ങള്‍ അത് ആഗ്രഹിക്കുന്നത് കൊണ്ടല്ല, മറിച്ച് അതിനാവശ്യമുള്ള, അനുയോജ്യമായ ഒരു അന്തരീക്ഷം നിങ്ങള്‍ ഒരുക്കിയതു കൊണ്ടുമാത്രമാണ്. നിങ്ങളുടെ അസ്തിത്വത്തിന്റെ നാല് തലങ്ങളിലും അനുയോജ്യമായ അന്തരീക്ഷം ഒരുക്കുമ്പോള്‍ ധ്യാനം സ്വാഭാവികമായി നിങ്ങളുടെയുള്ളില്‍ പൂവിടുന്നു. ധ്യാനം ഒരാള്‍ക്ക് തന്റെയുള്ളില്‍ സ്വയം ആസ്വദിക്കുവാന്‍ കഴിയുന്ന ഒരു സുഗന്ധമാണ്.

ധ്യാനവും മനസ്സും
നിങ്ങളുടെ മനസ്സിന് ധ്യാനം ഇഷ്ടമല്ല, കാരണം ശരീരം നിശ്ചലമാക്കിവെച്ചാല്‍ മനസ്സും സ്വാഭാവികമായി നിശ്ചലമാകും. അതുകൊണ്ടാണ് ഹഠയോഗയ്‌ക്കും യോഗാസനങ്ങള്‍ക്കും യോഗയില്‍ ഇത്രയധികം പ്രാധാന്യം കല്‍പിച്ചിട്ടുള്ളത്. നിങ്ങളുടെ ശരീരത്തെ പൂര്‍ണ്ണമായും നിശ്ചലമാക്കിവയ്‌ക്കാന്‍ പഠിച്ചാല്‍, നിങ്ങളുടെ മനസ്സും നിശ്ചലമാകും. നിങ്ങള്‍ നില്‍ക്കുമ്പോഴോ ഇരിക്കുമ്പോഴോ സംസാരിക്കുമ്പോഴോ നിങ്ങളുടെ ശരീരം വരുത്തുന്ന അനാവശ്യ ചലനങ്ങള്‍ എത്രത്തോളമുണ്ടെന്ന് നിങ്ങള്‍ ഒന്നു സ്വയം ശ്രദ്ധിച്ചുനോക്കുക. നിങ്ങളുടെ ജീവിതത്തിലേക്ക് നോക്കിയാല്‍, നിങ്ങള്‍ക്ക് യാതൊരു പ്രാധാന്യവുമില്ലാത്ത കാര്യങ്ങളിലാണ് നിങ്ങളുടെ സമയത്തിന്റെ പകുതിയിലധികം ചെലവാക്കുന്നതെന്ന് നിങ്ങള്‍ക്ക് കാണാം.

നിങ്ങള്‍ ശരീരത്തെ നിശ്ചലമാക്കുമ്പോള്‍, മനസ്സ് സാവധാനം തകര്‍ന്നുവീഴാന്‍ തുടങ്ങും, ഇത് തുടരാനനുവദിച്ചാല്‍ താന്‍ ഒരു അടിമയാകുമെന്ന് മനസ്സിന് അറിയാം. ധ്യാനത്തിന്റെ പ്രധാന വശം ഇതാണ്: ഇപ്പോള്‍ നിങ്ങളുടെ മനസ്സാണ് യജമാനന്‍, നിങ്ങള്‍ അതിന്റെ അടിമയാണ്. നിങ്ങള്‍ ധ്യാനിക്കുമ്പോഴും കൂടുതല്‍ ധ്യാനാത്മകമാകുമ്പോഴും, നിങ്ങള്‍ യജമാനനാവുകയും നിങ്ങളുടെ മനസ്സ് അടിമയാവുകയും ചെയ്യും. എപ്പോഴും അപ്രകാരമാണ് ആയിരിക്കേണ്ടത്. മനസ്സിനെ അടിമയായി നിര്‍ത്താന്‍ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍, അത് നിങ്ങളെ അവസാനമില്ലാത്ത ദുരിതങ്ങളിലൂടെ കൊണ്ടുപോകും. നിങ്ങളെ ഭരിക്കാന്‍ മനസ്സിനെ അനുവദിച്ചാല്‍, അതൊരു ഭീകരനായ യജമാനനാണ്. എന്നാല്‍ ഒരു അടിമയെന്ന നിലയില്‍, മനസ്സ് അതിശയകരമാണ് അതൊരു വിസ്മയകരമായ അടിമയാണ്.

Tags: Sadguru Jaggi VasudevHow to meditate?
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

Samskriti

സംന്യാസിമാരും കാവിവസ്ത്രവും

Samskriti

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

Samskriti

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

Samskriti

മകര സംക്രാന്തി പുതിയ തുടക്കത്തിനുള്ള സമയം

പുതിയ വാര്‍ത്തകള്‍

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.