Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചതുരാശ്രമങ്ങള്‍ വിഷ്ണുപുരാണത്തില്‍

ഹേമ പ്രദീപ്byഹേമ പ്രദീപ്
Nov 17, 2025, 03:54 am IST
inSamskriti

മനുഷ്യ ജീവിതത്തില്‍ നാല് അവസ്ഥകളില്‍ കൂടി കടന്നു പോകുന്നതായിരുന്നു പൗരാണിക ഭാരതീയ രീതി. ബ്രഹ്‌മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിവയാണ് ഈ നാല് അവസ്ഥകള്‍. ഇവ ചതുരാശ്രമങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഇതില്‍ ഓരോ ആശ്രമത്തെ പറ്റിയും വിഷ്ണുപുരാണം മൂന്നാം അംശം ഒമ്പതാം അധ്യായത്തില്‍ പരാമര്‍ശമുണ്ട്

1. ബ്രഹ്‌മചര്യം
ഉപനയനം കഴിഞ്ഞ ബാലകര്‍ക്കുള്ളതാണ് ബ്രഹ്‌മചര്യാശ്രമം. ആധുനിക കാലത്തെ വിദ്യാഭ്യാസ കാലത്തിനു സമാനമാണ്ത്. ബ്രഹ്‌മചാരീ വ്രതത്തിലേക്കു കടക്കുന്ന ബാലകര്‍ വേദാദ്ധ്യയന താല്പര്യമോടെ ഇന്ദ്രിയ നിഗ്രഹം ചെയ്ത് ഗുരുഗൃഹത്തില്‍ വസിച്ചു പഠിക്കണം(ആധുനിക കാലത്തെ റസിഡന്‍ഷ്യല്‍/ ബോര്‍ഡിങ് സ്‌കൂള്‍ പഠനം പോലെ).
ശൗചം, ആചമനം, വ്രതങ്ങള്‍ എന്നിവ പരിപാലച്ച് വിദ്യാര്‍ത്ഥ്ി ഗുരുവിനെ ശുശ്രൂഷിക്കണം. വേദാദ്ധ്യയനം ചെയ്യുന്നത് വ്രതാനുഷ്ഠാനത്തോടെയും സ്ഥിരമായ ശ്രദ്ധയോടും ആയിരിക്കണം. ബ്രഹ്‌മചാരി രണ്ടു സന്ധ്യകളിലും ഏകാഗ്രചിത്തനായി സൂര്യനെയും അഗ്‌നിയെയും ഉപാസിക്കുകയും അതിനുശേഷം ഗുരുവിനെ വന്ദിക്കുകയും വേണം. ഗുരു നി
ല്‍ക്കുമ്പോള്‍ നില്‍ക്കുകയും നടക്കുമ്പോള്‍ പിന്നാലെ പോവുകയും ഇരിക്കുമ്പോള്‍ താഴെയിരിക്കുകയും ചെയ്യുന്നതായിരുന്നു അക്കാലത്തെ രീതി.

ഗുരുവിന് എതിരായി ശിഷ്യര്‍ ഒന്നും ചെയ്യരുത്. ഗുരു പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ ഇരുന്ന് വേദം ചൊല്ലണം. അതിനുശേഷം അദ്ദേഹത്തിന്റെ അനുവാദത്തോടെ ഭിക്ഷാന്നം ഭക്ഷിക്കണം. ആചാര്യ സ്‌നാനം കഴിഞ്ഞ ശേഷമേ ശിഷ്യന്‍ കുളിക്കാവൂ. ദിവസം തോറും ഗുരുവിന് ഹോമ പൂജകള്‍ക്കുള്ളചമത, ദര്‍ഭ, വെള്ളം, പൂവുകള്‍ എന്നിവ ശേഖരിക്കേണ്ടതും ബ്രഹ്‌മചാരിയുടെ കടമയായിരുന്നു.

2. ഗാര്‍ഹസ്ഥ്യം
വേദ പഠനം കഴിഞ്ഞാല്‍ ശിഷ്യന്‍ ഗുരുവിന്റെ സമ്മതത്തോടെ ഗുരുദക്ഷിണ ചെയ്ത് ഗൃഹസ്ഥാശ്രമത്തിലേക്കു കടക്കണം. വിധിപ്രകാരം വിവാഹം ചെയ്ത് സ്വധര്‍മ്മം അനുസരിച്ചുള്ള പ്രവര്‍ത്തികൊണ്ട് പണം സമ്പാദിച്ച് ഒരു ഗൃഹസ്ഥ ധര്‍മ്മങ്ങളെല്ലാം ശക്തിക്കൊത്ത വണ്ണം നടത്തണം. പിണ്ഡദാനം മുതലായവ കൊണ്ട് പിതൃക്കളെയും യാഗങ്ങള്‍ കൊണ്ട് ദേവന്മാരെയും സ്വാധ്യായത്താല്‍ ഋഷികളെയും ബലം കൊണ്ട് ഭൂതങ്ങളെയും വാത്സല്യത്താല്‍ സകല ലോകത്തെയും പൂജിക്കുന്ന ഗൃഹസ്ഥന്‍ തന്റെ സല്‍കര്‍മ്മങ്ങള്‍ കൊണ്ട് പുണ്യ ലോകങ്ങളെ പ്രാപിക്കുന്നു.

ഭിക്ഷാന്നമുണ്ണുന്ന സംന്യാസിമാര്‍, ബ്രഹ്‌മചാരികള്‍ എന്നിവര്‍ക്ക് ആശ്രയം ഗൃഹസ്ഥാശ്രമികളാണ്. അതിനാല്‍ ഗൃഹസ്ഥജീവിതെ ശ്രേഷ്ഠമായാണ് പൗരാണിക കാലത്തു പരിഗണിച്ചിരുന്നത്. പാര്‍പ്പിടം ഇല്ലാത്തവര്‍ക്കും ആഹാരം കരുതാത്തവര്‍ക്കും താങ്ങുംതണലും ആകേണ്ടവനാണ് ഗൃഹസ്ഥന്‍. ഇങ്ങനെയുള്ളവര്‍ ഗൃഹത്തിലേക്ക് വന്നാല്‍ സ്വാഗതം പറഞ്ഞ് അവര്‍ക്ക് ആസനം, ഭോജനം, ശയ്യ ഇവ നല്‍കണം. ഗൃഹത്തില്‍ വരുന്നവരോടു മധുരമായേ സംസാരിക്കാവൂ.

ഏതൊരുവന്റെ ഗൃഹത്തില്‍ നിന്ന് അതിഥി ഇച്ഛാഭംഗത്തോടെ മടങ്ങുന്നുവോ ആ അതിഥി തന്റെ പാപങ്ങളെ ഗൃഹനാഥന് കൊടുത്തിട്ട് അവന്റെ സുകൃതത്തെ എടുത്തു കൊണ്ടാണ് പോകുന്നതെന്നായിരുന്നു പൗരാണിക വിശ്വാസം. അതിഥിയെ അപമാനിക്കുക, അഹങ്കാരത്തോടെയോ കാപട്യത്തോടെയോ പെരുമാറുക,അതിഥിക്ക് ദാനം കൊടുത്തതില്‍ പശ്ചാത്തപിക്കുക, അതിഥിയെ തടയുകയോ ശകാരിക്കുകയോ ചെയ്യുക ഇവയൊക്കെ അക്കാലം നിഷിദ്ധമായിരുന്നു. പരമമായ ഗൃഹസ്ഥ ധര്‍മ്മത്തെ വേണ്ടുംവണ്ണം അനുഷ്ഠിക്കുന്നവര്‍ ബന്ധമുക്തരായി ഉത്തമ ലോകങ്ങള്‍ പ്രാപിക്കുമെന്നാണ് വേദവിധി.

3. വാനപ്രസ്ഥം
ഇപ്രകാരം ചെയ്യേണ്ടതെല്ലാം ചെയ്തുതീര്‍ത്ത് മനസ്സംതൃപ്തി നേടിയ ഗൃഹസ്ഥന്‍ വാര്‍ദ്ധക്യം തുടങ്ങുന്നതോടെ ഭാര്യയെ പുത്രന്മാരുടെ കയ്യിലേല്‍പ്പിച്ചോ, കൂടെകൂട്ടിയോ വനവാസത്തിനു പോകണം. വനവാസമെന്നു പറഞ്ഞാല്‍ അക്കാലം മഹാഋഷികളുടെ ആശ്രമങ്ങള്‍ വനത്തിലായിരുന്നു. ആ ആശ്രമങ്ങളിലാണ് ബ്രഹ്‌മചാരികള്‍ പഠനം നടത്തിയിരുന്നത്. ഈ ആശ്രമങ്ങളോടു ചേര്‍ന്ന് ഇന്നത്തെ ‘ഓള്‍ഡ് ഏജ് ഹോമുകള്‍’ പോലെ വാനപ്രസ്ഥികള്‍ക്കു കഴിയാന്‍ സൗകര്യങ്ങളുണ്ടായിരുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഋഷിമാരുടെ പര്‍ണശാലകള്‍ക്കടുത്ത് സ്വന്തം കുടീരങ്ങള്‍ തീര്‍ത്ത് അവിടെ കഴിയാം. വാനപ്രസ്ഥര്‍ ഇലകള്‍, കിഴങ്ങുകള്‍, ഫലങ്ങള്‍ എന്നിവ ഭക്ഷിച്ചു ജടാധാരികളായി താപസവൃത്തി കൈക്കൊണ്ട് നിലത്തുറങ്ങണം എന്നാണ് വിധി. വാനപ്രസ്ഥികളും അതിഥി പൂജിചെയ്യണം. ഉടുപ്പ്, വിരിപ്പ,് പുതപ്പ് എന്നിവയെല്ലാം മാന്‍തോല്‍, അമ, ദര്‍ഭ എന്നിവ കൊണ്ടുള്ളതായിരിക്കണം. അവര്‍ മൂന്നുനേരം കുളിക്കണം. കാട്ടില്‍ കിട്ടുന്ന എണ്ണയാണ് തേച്ചു കുളിക്കുവാന്‍ ഉപയോഗിക്കേണ്ടത്. ശീതോഷ്ണങ്ങള്‍ സഹിച്ചു തപസ്സ് ചെയ്യണം.

ദേവപൂജ, ഹോമം, അതിഥിസല്‍ക്കാരം, ഭിക്ഷാടനം, ദാനംകൊടുക്കല്‍ ഇവയെല്ലാം വാനപ്രസ്ഥത്തില്‍് പ്രശംസാര്‍ഹമാണ്. നിഷ്ഠയോടെ ഏതൊരുവന്‍ വാനപ്രസ്ഥം അനുഷ്ഠിക്കുന്നുവോ അവന്റെ ദോഷങ്ങളെല്ലാം അഗ്‌നിയിലെന്നപോലെ ദഹിച്ചുപോയി ശ്വാശ്വത ലോകങ്ങളെ പ്രാപിക്കുമെന്നാണ്.

4. സംന്യാസം
നാലാമത്തെ ആശ്രമം സംന്യാസമാണ്. സന്താനങ്ങള്‍, ധനം, ഭാര്യ എന്നിവയിലുള്ള സ്‌നേഹവും മത്സരബുദ്ധിയും വെടിഞ്ഞുവേണം നാലാമത്തതേതും അവസാനത്തേതുമായ സംന്യാസാശ്രമത്തില്‍ പ്രവേശിക്കാന്‍.

സംന്യാസം സ്വീകരിച്ചവന്‍ ധര്‍മ്മം, അര്‍ത്ഥം, കാമം എന്നീ മൂന്ന് പുരുഷാര്‍ത്ഥങ്ങള്‍ക്കായുള്ള പ്രയത്‌നങ്ങളെ നിശേഷം പരിത്യജിക്കുകയും ശത്രുക്കളോടും മിത്രങ്ങളോടും സമഭാവന കാണിക്കുകയും സകല പ്രാണികളോടും സ്‌നേഹം പുലര്‍ത്തുകയും വേണം. ജീവികളെയൊന്നും വാക്ക് ,വിചാരം, പ്രവര്‍ത്തി ഇവയാല്‍ ദ്രോഹിക്കരുത്.

ജിതേന്ദ്രിയനായി സകല സംഗങ്ങളെയും പരിത്യജിക്കണം. ഗ്രാമത്തില്‍ ഒരു രാത്രിയും പട്ടണത്തില്‍ അഞ്ചു രാത്രിയുമേ പാര്‍ക്കാവൂ. അതും ആര്‍ക്കും സ്‌നേഹമോ ദ്വേഷമോ ഉണ്ടാക്കാതെ വേണം. പ്രാണധാരണത്തിന് വീടുകള്‍തോറും ഭിക്ഷ യാചിക്കണം. അടുപ്പില്‍ തീ കെടുത്തി ആളുകളെല്ലാം ഭക്ഷണിച്ച ശേഷമാവണം ഭിക്ഷാടനം. കാമം, ക്രോധം, ഗര്‍വ്വം, ലോഭം, മോഹം മുതലായ ദോഷങ്ങള്‍ ത്യജിച്ച് ഒന്നിലും തന്റേതെന്ന ഭാവം ഇല്ലാതിരിക്കണം. ഏതൊരു സംന്യാസി സകലപ്രാണികള്‍ക്കും അഭയം നല്‍കി സഞ്ചരിക്കുന്നുവോ അവന് ഭയമേ ഉണ്ടാവില്ല. സംന്യാസി ഭിക്ഷാന്നമാകുന്ന ഹവിസ്സുകൊണ്ട് ശരീരാഗ്‌നിക്കായി മുഖഹോമം ചെയ്ത് അഗ്‌നിഹോത്രം അനുഷ്ഠിക്കണം. അങ്ങനെ അഗ്‌നിഹോത്രികള്‍ക്ക് ലഭിക്കുന്ന പുണ്യലോകങ്ങളിലെത്തും.

ജ്ഞാനയോഗത്തില്‍ നിഷ്ഠയോടെ ഏതൊരുവന്‍ സംന്യാസാശ്രമത്തെ ക്ലേശം കൂടാതെ, പരിശുദ്ധഹൃദയത്തോടെ ആചരിക്കുന്നുവോ അവന്‍ വിറകില്ലാത്ത അഗ്‌നി പോലെ സ്വയം പ്രശാന്തനായി ബ്രഹ്‌മലോകത്തെ പ്രാപിക്കും.

 

Tags: DevotionalHinduismIndian culture worshipsVishnu PuranaChaturashramas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.