പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന നടത്താന്‍ എസ്‌ഐടി സംഘം. ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവയുടെ സാമ്പിള്‍ എസ്‌ഐടി നാളെ ശേഖരിക്കും. പരിശോന നടത്തുന്നതിനായി എസ്‌ഐടി സംഘം ഇന്ന് പമ്പയില്‍ എത്തിയിട്ടുണ്ട്. എസ് പി ശശിധരനും സംഘവുമാണ് എത്തിയത്.
പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വര്‍ണ പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിള്‍ ശേഖരിക്കും. ഹൈക്കോടതി നിര്‍ദേശം പ്രകാരം ആണ് നടപടി.ശാസ്ത്രീയ പരിശോധന കേസില്‍ ബലം പകരുമെന്നാണ് വിലയിരുത്തല്‍ ശബരിമലയില്‍ തിരുത്തലുണ്ടാകുമെന്നാണ് ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞത്.
ഇന്നലെവരെ താന്‍ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നു. ഇനി ആ സൗമ്യതയുണ്ടാകില്ല. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ചെയുകയാണ് പ്രഥമപരിഗണന. സ്‌പോണ്‍സറെന്ന മേലങ്കി അണിഞ്ഞുവരുന്ന എല്ലാവരെയും അംഗീകരിക്കില്ല. അവരുടെ പശ്ചാത്തലം പരിശോധിക്കും. അന്വേഷണത്തിന് എല്ലാസൗകര്യവും ചെയ്യും.ഒരു മിഷന്‍ ഉണ്ട്,അത് ആദ്യം പറയേണ്ടത് അയ്യപ്പനോടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച കേസുകളിലും വിവാദങ്ങളിലും ആശങ്കയോ ഭയമോ തോന്നിയിട്ടില്ലെന്ന് ഇന്ന് സ്ഥാനം ഒഴിയുന്ന ശബരിമല മേൽശാന്തി അരുൺ കുമാർ നമ്പൂതിരി. എല്ലാം അയ്യപ്പൻ നോക്കിക്കോളുമെന്നാണ് വിശ്വാസമെന്നും അരുണ്‍ കുമാര്‍ നമ്പൂതിരി പറഞ്ഞു. താരതമ്യേന പരാതി രഹിതമായ തീർത്ഥാടന കാലത്ത് അയ്യനെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം എല്ലാം വളരെ ഗംഭീരമായി തന്നെ നടന്നു. ഒരു ഭാഗത്തുനിന്നും പരാതി ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള മണ്ഡലകാലമാണ് കഴിഞ്ഞ തവണത്തേത്. വളരെ നല്ലരീതിയിൽ തന്നെ പൂജയും മറ്റും ചെയ്യാൻ കഴിഞ്ഞു. ശബരിമലയിൽ നിന്ന് പടിയിറങ്ങുമ്പോള്‍ ദു:ഖവും സന്തോഷവും ഒരുപോലെുണ്ട്. ഭഗവാനെ വിട്ടുപോകുന്നതിൽ ദുഖമുണ്ടെങ്കിലും ഭഗവാൻ നമ്മുടെ കൂടെ തന്നെ എപ്പോഴും ഉണ്ടാകുമെന്നതിൽ സന്തോഷമുണ്ട്.
ഇന്ന് രാത്രി ഹരിവരാസനം കഴിഞ്ഞാൽ 18ാം പടി ഇറങ്ങി നമസ്കരിച്ചശേഷം ഇല്ലത്തേക്ക് മടങ്ങും. വിവാദങ്ങളുണ്ടായ സമയത്ത് അതൊന്നും ശ്രദ്ധിക്കാൻ സമയമുണ്ടായിട്ടില്ല. ഭഗവാനെ സേവിക്കുകയാണ് നമ്മുടെ കര്‍ത്തവ്യം. അത് ഭംഗിയായി ചെയ്തുവെന്നും അരുണ്‍ കുമാര്‍ നമ്പൂതിരി പറഞ്ഞു.















