Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണ്ണകൊള്ള: തൊണ്ടി സ്വര്‍ണം ആഭരണമാക്കി വിറ്റു

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Dec 24, 2025, 06:04 am IST
in Kerala

പത്തനംതിട്ട: ദ്വാരപാലക പാളികളില്‍ നിന്നു ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് വേര്‍തിരിച്ചെടുത്ത 474.97 ഗ്രാം സ്വര്‍ണം ആഭരണമാക്കി വിറ്റതായി ബെല്ലാരി റോധം ജൂവലറി ഉടമ ഗോവര്‍ദ്ധന്‍. 2020-21ലെ ബില്ലുകള്‍ പരിശോധിച്ചാല്‍ പോലും ഈ ആഭരണങ്ങള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ഗോവര്‍ദ്ധന്‍ എസ്‌ഐടിക്കു മൊഴി നല്കി.

എന്നാല്‍ ഗോവര്‍ദ്ധന്റെ മൊഴി എസ്‌ഐടി മുഖവിലയ്‌ക്കെടുത്തിട്ടില്ല. ശബരിമലയ്‌ക്കായി ഒന്നര കോടിയോളം രൂപ ചെലവഴിച്ചു, ശ്രീകോവില്‍ വാതില്‍ പാളികള്‍ നിര്‍മിച്ചു സ്വര്‍ണം പൊതിയാന്‍ 184 ഗ്രാം സ്വര്‍ണം നല്കിയെന്നും ഗോവര്‍ദ്ധന്‍ മൊഴി നല്കിയിട്ടുണ്ട്. ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ പരികര്‍മിയായശേഷം ഭക്തരെ ചൂഷണം ചെയ്ത് കോടികള്‍ സ്വന്തമാക്കിയതായാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

ഭക്തരുടെ പണമുപയോഗിച്ചാണ് ഇയാള്‍ എല്ലാ സ്‌പോണ്‍സറിങ്ങും നടത്തിയത്. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലെ പ്രാവീണ്യം മുതലെടുത്താണ് പൂജയും നെയ്യഭിഷേകവും ദര്‍ശന സൗകര്യവുമൊരുക്കിക്കൊടുത്ത് ഭക്തരെ പോറ്റി വലയിലാക്കിയിരുന്നത്. ശബരിമല പൂജാരിയെന്ന നിലയില്‍ അന്നദാനം, അറ്റകുറ്റപ്പണികള്‍ എന്നിവയ്‌ക്കായി ഭക്തരില്‍ നിന്ന് ഇയാള്‍ വന്‍തുക പിരിച്ചിരുന്നു. ഇതില്‍ നല്ലൊരു ഭാഗവും റിയല്‍ എസ്റ്റേറ്റ്, ബ്ലേഡ് ബിസിനസിനായി പോറ്റി വിനിയോഗിച്ചതായും ഗോവര്‍ദ്ധന്‍ മൊഴി നല്കി. 2019ല്‍ വാതില്‍പ്പാളികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതുവരെ ഉദ്ദേശം 84 ലക്ഷം രൂപയാണ് പോറ്റി മുഖാന്തരം ഗോവര്‍ദ്ധന്‍ ശബരിമലയിലെ വിവിധ വഴിപാടുകള്‍ക്കും പദ്ധതികള്‍ക്കുമായി ചെലവഴിച്ചത്. പോറ്റിയുടെ സ്‌പോണ്‍സറിങ് എല്ലാം ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് ഭക്തരുടെ സംഭാവനയിലായിരുന്നു. പദ്ധതികള്‍ക്ക് ആവശ്യമായതിന്റെ ഇരട്ടിയിലധികം പണം വാങ്ങുകയും ആവശ്യമായ തുക ദേവസ്വം ബോര്‍ഡിന് കൈമാറി ബാക്കി സ്വന്തമാക്കുകയുമായിരുന്നു പോറ്റിയുടെ രീതി. ഇതിനു ചില ദേവസ്വം ഉദ്യോഗസ്ഥരുടെ പിന്തുണയും പോറ്റിക്കു ലഭിച്ചിരുന്നു.

Tags: Sabarimala gold robberyശബരിമല സ്വര്‍ണ്ണകൊള്ളദ്വാരപാലക പാളികള്‍ കൊള്ളjewellery shop owner GovardhanRodham Jewellery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തോട് സഹകരിക്കുക എന്നല്ലാതെ ബോര്‍ഡിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കെ.ജയകുമാര്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എൻ. വിജയകുമാറിന്റെ ജാമ്യഹര്‍ജികള്‍ തള്ളി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവും പുറത്തേക്ക്?

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.