Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതി സിപിഎമ്മില്‍ തിരികെയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 07:14 am IST
inKerala

ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ ലതീഷ് ബി. ചന്ദ്രനെ സിപിഎമ്മില്‍ തിരിച്ചെടുത്തു. മുഹമ്മ എസ്എന്‍വി ബ്രാഞ്ച് അംഗമായാണ് പ്രവര്‍ത്തിക്കുക. മന്ത്രി സജി ചെറിയാന്‍, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ എന്നിവരാണ് മുന്‍കൈയെടുത്ത് ലതീഷിനെ പാര്‍ട്ടി അംഗത്വത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഹമ്മ 12-ാം വാര്‍ഡില്‍ സിപിഎമ്മിനെ തോല്‍പിച്ച് ലതീഷ് ഗ്രാമപഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സിപിഎമ്മില്‍ പിണറായി- വിഎസ് പക്ഷങ്ങള്‍ പരസ്പരം പോരടിച്ചിരുന്ന കാലത്താണ് പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത്. 2013 ഒക്ടോ. 31 ന് പുലര്‍ച്ചയാണ് കൃഷ്ണപിള്ള മരിച്ച മുഹമ്മ കണ്ണര്‍കാട്ടെ വീടിനു മുന്നിലെ സ്മാരകസ്തൂപം തകര്‍ത്തത്. ലതീഷ് ബി. ചന്ദ്രന്‍, അന്നത്തെ കണ്ണര്‍കാട് ലോക്കല്‍ സെക്രട്ടറി സാബു എന്നിവരടക്കം അഞ്ച് സിപിഎം പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവും കേരള സര്‍വകലാശാല യൂണിയന്‍ മുന്‍ ജന. സെക്രട്ടറിയും എസ്എഫ്ഐ സംസ്ഥാന ജോ. സെക്രട്ടറിയുമായിരുന്നു ലതീഷ് ചന്ദ്രന്‍.

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരുന്നു അന്വേഷണം നടത്തിയത്. സിപിഎമ്മിലെ ഗ്രൂപ്പിസമാണ് സ്മാരകം തകര്‍ത്തതിന് കാരണമായത് എന്നായിരുന്നു കണ്ടെത്തല്‍. കൃഷ്ണപിള്ള സ്മാരകം സംരക്ഷിക്കാന്‍ പോലും കഴിവില്ലാത്തവരാണ് ഔദ്യോഗികപക്ഷം എന്ന് വരുത്തി തീര്‍ക്കാനാണ് സ്മാരകം തകര്‍ത്തത് എന്നായിരുന്നു കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ദൃക്സാക്ഷികളും വേണ്ടത്ര തെളിവും ഇല്ലാത്തതിനാല്‍ 2020 ജൂലൈയില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. തങ്ങളല്ല സ്മാരകം തകര്‍ത്തതെന്ന് കേസില്‍ പ്രതിയാക്കപ്പെട്ടതു മുതല്‍ ലതീഷ് അടക്കമുള്ളവര്‍ പറഞ്ഞെങ്കിലും പാര്‍ട്ടിയിലേക്ക് ഇവരെ തിരിച്ചെടുത്തിരുന്നില്ല. എന്നാല്‍ പ്രതിയായിരുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി സാബുവിനെ തിരികെയെടുത്തിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണം ഉന്നത സിപിഎം നേതാക്കളിലെത്താതെ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു. അക്കാലയളവിലെ ആഭ്യന്തരമന്ത്രിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ തുടര്‍ന്ന് വന്ന പിണറായി സര്‍ക്കാരും നടപടി സ്വീകരിക്കാതെ ഒത്തുകളിച്ചെന്നും വിമര്‍ശനമുയര്‍ന്നു. പ്രതികളെ വെറുതെവിട്ട കോടതി ഉത്തരവിനെതിരെ പിണറായി സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തയാറായില്ല. മാത്രമല്ല തുടരന്വേഷണത്തിന് സിപിഎം ആവശ്യം ഉന്നയിക്കാതിരുന്നതിലും ദുരൂഹതയുണ്ട്. മുഹമ്മ പഞ്ചായത്തില്‍ സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ഭിന്നത രൂക്ഷമാണ്. ലോക്കല്‍ കമ്മിറ്റിയംഗമായ സി.ബി. ഷാജികുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലതീഷ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.

Tags: cpmCPM AlappuzhaP. Krishna Pillai memorial demolition caseപി. കൃഷ്ണപിള്ള സ്മാരകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.