മുംബൈ: നുമെറോസ് മോട്ടോഴ്‌സിന്റെ രണ്ടാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമായ ‘എന്‍- ഫസ്റ്റ്’ വിപണിയില്‍ അവതരിപ്പിച്ചു.
64,999 രൂപയെന്ന പ്രാരംഭ വിലയില്‍ പുറത്തിറങ്ങുന്ന എന്‍- ഫസ്റ്റ് സ്ഥിര നഗരയാത്രക്കാരായ യുവാക്കളെയും പ്രത്യേകിച്ച് വനിതകളെയും ലക്ഷ്യമിട്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ആദ്യത്തെ 1,000 ഉപഭോക്താക്കള്‍ക്കു വേരിയന്റുകള്‍ വ്യത്യാസമില്ലാതെ പ്രാരംഭ വിലയില്‍ എന്‍ ഫസ്റ്റ് സ്വന്തമാക്കാം. ഇറ്റാലിയന്‍ ഡിസൈന്‍ ഹൗസായ വീ ലാബ്‌സിന്റെ സഹകരണത്തോടെ രൂപകല്‍പ്പന ചെയ്ത ഈ വാഹനത്തില്‍, ‘മേക്ക് ഇന്‍ ഇന്ത്യ’ എന്‍ജിനീയറിങ് മികവിനൊപ്പം ആഗോള ഡിസൈന്‍ ശൈലിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുക്കിങ് ആരംഭിച്ചു.











