Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മാജിക്കില്‍ നിന്നും കമാലുദ്ദീന്‍ പറന്നു, ഭാരത ടീമിനൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 04:32 am IST
inFootball

തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ഈ സീസണിലെ സൂപ്പര്‍ ഗോള്‍കീപ്പര്‍ കമാലുദ്ദീനില്ലാതെ ഇന്ന് തൃശൂര്‍ മാജിക് എഫ്‌സി പോരാട്ടത്തിനിറങ്ങും. അതൊരു ചെറിയ സങ്കടമാണെങ്കിലും അതിലേറെ സന്തോഷവും സൂപ്പര്‍ ലീഗ് കേരളയ്‌ക്കാകെ അഭിമാനം പകര്‍ന്നുകൊണ്ടാണ് ഈ മിന്നും താരം മാജിക്കില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്നത്. ലീഗിലെ മിന്നും പ്രകടനമികവ് താരത്തെ എത്തിച്ചിരിക്കുന്നത് ഭാരത അണ്ടര്‍ 23 ഫുട്ബോള്‍ ടീമിലാണ്. നാളെ തായിലന്റിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന സൗഹൃദ മത്സരത്തിനായുള്ള ഭാരത ടീമിനൊപ്പം ചേരാന്‍ കമാലുദ്ദീന്‍ പുറപ്പെട്ടു കഴിഞ്ഞു.

സൂപ്പര്‍ ലീഗ് കേരളയില്‍ നിന്ന് ഭാരത ടീമിലെത്തുന്ന ആദ്യ താരമാണ് കമാലുദ്ദീന്‍. ആദ്യ സീസണില്‍ തൃശൂര്‍ മാജിക്കിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഇത്തവണ റഷ്യന്‍ പരിശീലകന്‍ ആന്ദ്രെ ചെര്‍ണിഷോവിനെ ടീമിന്റെ ചുമതലയേല്‍പ്പിച്ചത്. ഭാരത ഫുട്ബോളിലെ മൂല്യമേറിയ ഗോള്‍കീപ്പര്‍മാരില്‍ ഒരാലായ ലക്ഷ്മികാന്ത് കട്ടിമണിയെ സൈഡ് ബെഞ്ചിലിരുത്തി കമാലുദ്ദീന് അവസരം നല്‍കാന്‍ കോച്ച് ആത്മവിശ്വാസം കാട്ടി. തൃശൂര്‍ മാജിക് വലിയ മാറ്റം കാഴ്‌ച്ചവച്ചുകൊണ്ടിരിക്കുന്ന സൂപ്പര്‍ ലീഗ് കേരള സീസണ്‍ രണ്ടില്‍ കോച്ചിന്റെ തീരുമാനം ശരിവച്ച് ഗോള്‍വലയ്‌ക്ക് മുന്നില്‍ കമാലുദ്ദീന്‍ അത്യുഗ്രന്‍ പ്രകടനമാണ് കാഴ്‌ച്ചവച്ചത്. 22 കാരനായ താരം അഞ്ച് കളികളില്‍ നിന്ന് ആകെ വഴങ്ങിയത് രണ്ട് ഗോളുകള്‍ മാത്രം. 14 സേവുകള്‍ ടീമിന് രക്ഷയേകി. തൃശ്ശൂരിന്റെ അഞ്ച് മത്സരങ്ങളിലും ഗോള്‍വല കാക്കാനിറങ്ങിയ കമാലുദ്ദീന്‍ മൂന്ന് ക്ലീന്‍ ഷീറ്റുകള്‍ നേടി ലീഗിലെ മികച്ച ഗോള്‍കീപ്പര്‍മാരുടെ പട്ടികയില്‍ മുന്നില്‍ തന്നെയുണ്ട്.

ജേഷ്ഠന്‍ മുഹമ്മദ് ഷാഫിക്കൊപ്പം പന്തുതട്ടിയാണ് കമാലുദ്ദീന്‍ ഫുട്ബോള്‍ ലോകത്തേക്ക് ചുവടുവച്ചത്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ചാമ്പ്യന്‍മാരായ കേരള ടീമിന്റെ ഗോളിയായിരുന്നു. പിന്നീട് എഫ്‌സി കേരളയിലും ഈസ്റ്റ് ബംഗാള്‍ റിസര്‍വ് ടീമിലും കളിച്ചു. ഈസ്റ്റ്ബംഗാളില്‍ ഒരുവര്‍ഷം കളിച്ച ശേഷമാണ് സൂപ്പര്‍ ലീഗ് കേരളയിലെത്തിയത്.

തൃശൂര്‍ മാജിക് എഫ് സി യുമായി കരാര്‍ ഒപ്പിട്ടതാണ് കമാലുദീന്റെ ഫുട്‌ബോള്‍ ജീവിതത്തില്‍ വഴിത്തിരിവായത്.

‘ എന്റെ എക്കാലത്തെയും സ്വപനമാണ് ദേശീയ ടീമിനായി കളിക്കുക എന്നത്. ഈ അവസരത്തില്‍ എന്റെ ക്ലബായ തൃശൂര്‍ മാജിക് എഫ് സിക്കും , സൂപ്പര്‍ ലീഗ് കേരളയോടും ഞാന്‍ നന്ദി അറിയിക്കുന്നു’ കമാലുദ്ദീന്‍ പറഞ്ഞു.

തൃശൂര്‍ കേരള വര്‍മ കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് കമാ ലുദ്ദീന്‍. അക്കിക്കാവ് കുപ്പിക്കുന്ന് അത്തിക്കപ്പറമ്പില്‍ കാസിമിന്റെയും ബുഷറയുടെയും മകനാണ്.

Tags: KamaludeenSuper League Keralaസൂപ്പര്‍ ലീഗ് കേരളIndia Under-23 Football Team
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍
Football

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി
Football

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

പുതിയ വാര്‍ത്തകള്‍

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.